അനുഗ്രഹിക്കൂ! നിങ്ങള്‍ക്കും അനുഗ്രഹം ലഭിക്കും: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: അനുഗ്രഹത്തിന്റെ ഒരു ചെറിയ വാക്കു കൊണ്ട് നന്മയുടെ വലിയ ഒരു പ്രളയം തന്നെ സൃഷ്ടിക്കാനാകും എന്ന് ഫ്രാന്‍സിസ് പാപ്പാ. ആവശ്യക്കാരെയും ഇല്ലായ്മക്കാരെയും സഹായിക്കുകയും അനുഗ്രഹിക്കുകയും ചെയ്യാന്‍ പാപ്പാ റോമിലെ ജനങ്ങളെ ആഹ്വാനം ചെയ്തു.

‘സംസാരിക്കുക എന്നാല്‍ മറ്റുള്ളവരെ അനുഗ്രഹിക്കുക എന്നതാണ്. എല്ലാം തുടങ്ങുന്നത് അനുഗ്രഹത്തിന്റെ ഒരു വചനം കൊണ്ടാണ്. നന്മ നിറഞ്ഞ വാക്കുകള്‍ നന്മയുടെ ഒരു ചരിത്രം തന്നെ സൃഷ്ടിക്കും’ പാപ്പാ പറഞ്ഞു. അനുഗ്രഹത്തിന്റെ ഒരു പ്രവൃത്തി ഒരു സമ്മാനമാണ്. എന്തെന്നാല്‍ നാം നമുക്കു വേണ്ടിയല്ല, അപരന് വേണ്ടി ഒരു നല്ല കാര്യം ചെയ്യുകയാണ്.

അനുഗ്രഹിക്കുക എന്നാല്‍ സ്‌നേഹത്തോടെ സംസാരിക്കുക എന്നാണ് അര്‍ത്ഥം. പരിശുദ്ധ കുര്‍ബാന അനുഗ്രഹത്തിന്റെ വിദ്യാലയമാണ്. ദൈവം തന്റെ പ്രിയ മക്കളായ നമ്മെ പരിശുദ്ധ കുര്‍ബാനയിലൂടെ അനുഗ്രഹിക്കുകയാണ് ചെയ്യുന്നത്. മുന്നോട്ട് നീങ്ങാന്‍ നമ്മെ അവിടുന്ന് പ്രോത്സാഹിപ്പിക്കുന്നു, പാപ്പാ പറഞ്ഞു

യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാത കോപിക്കുകയും നിന്ദാവചനങ്ങള്‍ പറയുകയും ചെയ്യുന്നവരെ ഓര്‍ത്ത് പാപ്പാ സങ്കടപ്പെട്ടു.’ നാം ഒരിക്കലും മനസ്സില്‍ കയ്പു കൊണ്ട് നിറയരുത്. എന്തെന്നാല്‍ എല്ലാ മാധുര്യവും അടങ്ങിയ ദിവ്യകാരുണ്യം ഭക്ഷിക്കുന്നവരാണ് നമ്മള്‍’


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles