ആശുപത്രി ബാല്‍ക്കണിയില്‍ നിന്ന് മാര്‍പാപ്പായുടെ ആശീര്‍വാദം
ജെമേല്ലി ആശുപത്രിയില്‍ വച്ച് കുടല്‍ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായ ഫ്രാന്‍സിസ് പാപ്പാ ആശുപത്രിയിലെ തന്റെ മുറിയുടെ ബാല്‍ക്കണിയില്‍ നിന്ന് പരിശുദ്ധ
പിതാവിനെ കാണാനായി ആശുപത്രിയുടെ കീഴില്‍ തടിച്ചുകൂടിയ നൂറുകണക്കിനു വിശ്വാസികള്‍ക്ക് ത്രികാല പ്രാര്‍ഥനയ്ക്കു മുന്നോടിയായി ആശീര്‍വാദം നല്‍കി.
വിശ്വാസികളുടെ സ്‌നേഹത്തിന് അദ്ദേഹം നന്ദി പറയുകയും കഷ്ടത അനുഭവിക്കുകയും സാന്ത്വന പരിചരണം ആവശ്യമുള്ളവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്തു. ഈ മാസം നാലിനു നടന്ന ശസ്ത്രക്രിയയ്ക്കുശേഷം ഇതാദ്യമാണ് മാര്‍പാപ്പ വിശ്വാസികളെ കാണുന്നത്. സാധാരണ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നിന്ന് നല്‍കുന്ന ആശീര്‍വാദം ഇന്നലെ അതേ സമയത്താണ് ആശുപത്രിയില്‍ നിന്ന് മാര്‍പാപ്പ നല്‍കിയത്.
സുപ്രഭാതം ആശംസിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്റെ സന്ദേശം ആരംഭിച്ചത്. ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടികള്‍ക്കൊപ്പമാണ് പാപ്പ സന്ദേശം നല്‍കാനായി എത്തിയത്. രോഗികള്‍ക്കു വേണ്ടി പ്രാര്‍ഥിക്കേണ്ടതിന്റെയും അവര്‍ക്ക് പിന്തുണ നല്‍കേണ്ടതിന്റെയും ആവശ്യകത പാപ്പ തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.