ചെറിയ പ്രലോഭനങ്ങളെ വളരാന്‍ അനുവദിക്കരുത്; ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി; പാപത്തിലേക്കുള്ള വഴി തെളിക്കുന്നത് ചെറിയ പ്രലോഭനങ്ങള്‍ക്ക് മുന്നില്‍ ശിരസ്സ് കുനിച്ചു കൊടുക്കുന്നതാണെന്ന് ഫ്രാന്‍സിസ് പാപ്പാ മുന്നറിയിപ്പ് നല്‍കി. നമ്മുടെ ആത്മാവില്‍ നാം ചെറിയ ചെറിയ പ്രലോഭനങ്ങള്‍ വളരാന്‍ അനുവദിക്കുമ്പോള്‍ നമ്മില്‍ പാപം വളരുകയും നാം വീഴുകയും ചെയ്യുന്നു. അപ്പോള്‍ നമ്മുടെ വീഴ്ചകള്‍ നാം ഒഴികഴിവുകള്‍ പറയും, മാര്‍പാപ്പാ ഓര്‍മിപ്പിച്ചു.

‘നമ്മുടെ ഹൃദയത്തെ നന്മയില്‍ നിന്ന് തിന്മയിലേക്ക് വീഴ്ത്തുന്ന പ്രക്രിയ നമ്മുടെ ഉള്ളില്‍ പതുക്കെ പതുക്കെ വളര്‍ന്ന് മറ്റുള്ളവരെയും ബാധിച്ച് അവസാനം ഒഴികഴിവുകള്‍ കണ്ടെത്തുന്നതാണ്’ പാപ്പാ വിശദമാക്കി.

‘നാം പാപത്തിലാണെന്ന് മനസ്സിലായാല്‍ ഉടനെ ദൈവത്തോട് നാം മാപ്പ് യാചിക്കണം, അതാണ് ആദ്യപടി’ പാപ്പാ പറഞ്ഞു. ‘അപ്പോള്‍ നമ്മള്‍ ചോദിക്കുന്നു. ഞാന്‍ എങ്ങനെയാണ് വീണത്? ഇതെല്ലാം എങ്ങനെയാണ് തുടങ്ങിയത്? എങ്ങനെയാണ് പാപം വളര്‍ന്നതും എന്നെ രോഗബാധ പോലെ ബാധിതച്ചും? അവസാനം എന്റെ വീഴ്ചയെ ഞാന്‍ ന്യായീകരിച്ചു’

‘പിശാച് തന്ത്രശാലിയാണ്. ഘട്ടം ഘട്ടമായാണ് അവന്‍ മനുഷ്യരെ കെണിയില്‍ പെടുത്തുന്നത്. ചെറിയ ഒരു കാര്യത്തില്‍ തുടങ്ങുന്നു, ഒരു ആഗ്രഹത്തില്‍ എന്നിട്ട് അത് വളരുന്നു, മറ്റുള്ളവരിലേക്ക് പടരുന്നു, അവസാനം സ്വയം ന്യായീകരിക്കുന്നു’ പാപ്പാ വ്യക്തമാക്കി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles