യുവജനമേ, നിങ്ങളിൽ നിന്ന് പുറത്തു കടക്കുക

യുവത്വത്തിന്റെ ആകുലതയെയും ആകാംക്ഷയെയും ഉത്ക്കണ്ഠയെയും വിവരിക്കുമ്പോഴും ഫ്രാൻസിസ് പാപ്പാ യുവതയോടു നിർദ്ദേശിക്കുന്നത് “നിങ്ങളുടെ പ്രത്യാശകളേയും സ്വപ്നങ്ങളേയും പിന്തുടരാനാണ്.
എന്നാൽ തീരുമാനങ്ങളെ പ്രചോദിപ്പിക്കുന്ന സ്വപ്നങ്ങൾക്കെതിരായി പരാതിപ്പെടാനോ ഉപേക്ഷിക്കാനോ ഉള്ള പ്രലോഭനം എപ്പോഴും ഉണ്ടായിരിക്കും. ഈ വിഷയം “വിലാപത്തിന്റെ ദേവത”യെ ആരാധിക്കുന്നവർക്ക് വിടാം. അവൾ ഒരു മിഥ്യാ ദേവതയാണ്. അവൾ നിന്നെ തെറ്റായ പാതയിലൂടെ നടത്തുന്നു. എല്ലാം നിശ്ചലമായി തോന്നുമ്പോൾ, വ്യക്തിപരമായ പ്രശ്നങ്ങൾ നമ്മെ ശല്യപ്പെടുത്തുമ്പോൾ സാമൂഹിക പ്രശ്നങ്ങൾക്ക് ശരിയായ പ്രത്യൂത്തരങ്ങൾ ഇല്ലാതാകുമ്പോൾ, തോൽവി സമ്മതിക്കുക എന്നത് നല്ല കാര്യമല്ല.
യേശുവാണ് വഴി. യേശുവിനെ നിന്റെ വഞ്ചിയിലേക്ക് സ്വാഗതം ചെയ്യുക. ആഴത്തിലേക്ക് വലയെറിയുക. നാം ജീവിതത്തെ കാണുന്ന രീതിയെ അവിടുന്ന് മാറ്റി മറിക്കുന്നു. യേശുവിലുള്ള വിശ്വാസം കൂടുതൽ വലിയ പ്രത്യാശയിലേക്ക് നയിക്കുന്നു. നമ്മുടെ ഗുണങ്ങളെയും സാമർത്ഥ്യങ്ങളെയും അടിസ്ഥാനപ്പെടുത്താതെ ദൈവവചനത്തിനും അതിൽ നിന്ന് വരുന്ന വിളിയിലും അടിസ്ഥാനപ്പെടുത്തിയ ഒരു സുനിശ്ചിതത്വത്തിലേക്ക് നയിക്കുന്നു. ആവശ്യത്തിലധികം മാനുഷിക കണക്കുകൂട്ടലുകൾ നടത്താതെ, നിന്റെ സുരക്ഷിതത്വത്തെ വെല്ലുവിളിക്കുന്ന കാര്യങ്ങളെപ്പറ്റി ആകുലപ്പെടാതെ ആഴത്തിലേക്ക് എറിയുക. നിങ്ങളിൽ നിന്ന് പുറത്തുകടക്കുക.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.