പരിശുദ്ധ അമ്മ നമ്മെ മനസ്സിലാക്കുന്ന അമ്മ: ഫ്രാൻസിസ് പാപ്പാ
വത്തിക്കാന്‍: ആര്‍ദ്രത കൂടാതെ അമ്മയെ മനസ്സിലാക്കാനാവില്ല. അതുപോലെ ആര്‍ദ്രതയില്ലാതെ മറിയത്തെ മനസ്സിലാക്കാന്‍ കഴിയുകയില്ലെന്ന് ഫ്രാന്‍സിസ് പാപ്പാ.
ദക്ഷിണ ഇറ്റാലിയന്‍ പട്ടണമായ ബാരിയിലെ കത്തീഡ്രലില്‍ പരിശുദ്ധ കന്യമാതാവിന്റെ ഒരു രൂപം കണ്ട കാര്യം പാപ്പാ അനുസ്മരിച്ചു. ആദ്യമായിട്ടാണ് അര്‍ദ്ധനഗ്നനായ ഒരു കുഞ്ഞിനെ മാതാവ് പൊതിയുന്നതായി ഞാന്‍ കാണുന്നത്. മറിയം നമ്മുടെ നഗ്നതയെ മറച്ചു പിടിക്കുന്നു, പാപ്പാ വിശദമാക്കി.
തന്റെ കുഞ്ഞിനെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരേയൊരാള്‍ അമ്മയാണ്. തന്റെ ഗര്‍ഭപാത്രത്തില്‍ നഗ്നാവസ്ഥയില്‍ അതിനെ അവള്‍ അറിയുന്നു. അവളുടെ ഗര്‍ഭത്തില്‍ നിന്ന് അത് നഗ്നാവസ്ഥയില്‍ പുറത്തു വരുന്നു. കുരിശില്‍ ചുവട്ടില്‍ വച്ച് മറിയം യേശുവിന്റെ ശരീരം സ്വീകരിക്കുന്നത് നഗ്നാവസ്ഥയിലാണ്, പാപ്പാ അനുസ്മരിച്ചു
ഒരു കുഞ്ഞ് ഒരിക്കലും ഒരു ശാപമല്ല. ചിലപ്പോള്‍ ഒരമ്മയ്ക്ക് അവന്‍ ഒരു കുരിശായി മാറിയേക്കാം. 23 നാം വയസ്സില്‍ മരണം വരിച്ച ഷിയാര എന്ന വിശുദ്ധയുവതിയെ പാപ്പാ ഓര്‍മപ്പിച്ചു. തന്റെ കുഞ്ഞിന്റെ ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടി അവള്‍ സ്വന്തം ജീവന്‍ ഉപേക്ഷിക്കുകയായിരുന്നു.
മറിയം സര്‍വശക്തയല്ല. അവള്‍ സാധാരണക്കാരിയായ സ്ത്രീയാണ്. കൃപ നിറഞ്ഞവളെങ്കിലും തികച്ചും സാധാരണക്കാരിയായ സ്ത്രീ. അവളുടെ ശക്തിയും കൃപയും പരിശുദ്ധാത്മാവില്‍ നിന്നാണ് വരുന്നത്. ആത്മാവ് ജീവിതകാലം മുഴുവനും അമ്മയുടെ കൂടെ ഉണ്ടായിരുന്നു.
ഏശയ്യായുടെ പുസ്തകത്തില്‍ ദൈവത്തിന്റെ മാതൃഭാവം വിവരിച്ചിരിക്കുന്നത് പാപ്പാ ശ്രദ്ധയില്‍ പെടുത്തി. അമ്മയ്ക്കു കുഞ്ഞിനെ മറക്കാനാനാവുമോ? അമ്മ നിന്നെ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല എന്ന തിരുവചനം അദ്ദേഹം ഓര്‍മിപ്പിച്ചു. ആ വചനഭാഗം വായിക്കുമ്പോള്‍ താന്‍ അമ്മയെയാണ് ഓര്‍ക്കുന്നതെന്ന് പാപ്പാ പറഞ്ഞു. നാമെല്ലാവരും അമ്മമാരോട് നമ്മുടെ ജീവനും ജീവിതത്തിനും കടപ്പെട്ടിരിക്കുന്നു, പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.