അണുവായുധം ഉപയോഗിച്ച് ഭീഷണി മുഴക്കുന്നവർക്കെതിരെ മാർപാപ്പാ

അണുവായുധം ഉപയോഗിക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി കൊണ്ട് ലോകത്തില്‍ സമാധാനം സ്ഥാപിക്കാന്‍ ഒരിക്കലും സാധ്യമല്ലെന്നും ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കി. ഫ്രാന്‍സിസ് പാപ്പാ അണുവുധ ഉപയോഗത്തെ ശക്തമായി അപലപിച്ചു.

കത്തോലിക്കാ സഭ സമാധാനം സ്ഥാപിക്കാനും സൂക്ഷിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന്് പാപ്പാ വ്യക്ത്മാക്കി. ‘ജനങ്ങളും രാഷ്ട്രങ്ങളും തമ്മില്‍ സമാധാനം ഉറപ്പാക്കാന്‍ കത്തോലിക്കാ സഭ പ്രതിജ്ഞാബദ്ധമാണ്. ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പാകെ കത്തോലിക്കാ സഭയ്ക്ക് സമാധാനം സ്ഥാപിക്കാന്‍ കടമയുണ്ട്’ പാപ്പാ പറഞ്ഞു.

പരസ്പരം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി രാജ്യങ്ങള്‍ ഉണ്ടാക്കുന്ന ഭയാധിഷ്ടിത സമാധാനവും യഥാര്‍ത്ഥ സമാധാനവും തമ്മില്‍ താരതമ്യം ചെയ്യാന്‍ പോലും സാധിക്കുകയില്ലെന്ന് പാപ്പാ വ്യക്തമാക്കി.

ഐക്യവും സഹകരണവും വഴിയാണ് സമാധാനം സ്ഥാപിക്കേണ്ടത്. പരസ്പരം ആശ്രയിച്ചും ഉത്തരവാദിത്വങ്ങള്‍ പങ്കുവച്ചും കൊണ്ടാണ് സമാധാനം, രാജ്യാന്തര സ്ഥിരത എന്നീ ലക്ഷ്യങ്ങള്‍ നേടിയെടുക്കേണ്ടതെന്നും പാപ്പാ പറഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles