യേശു കൊണ്ടുവരുന്ന വിസ്മയങ്ങൾ സ്വീകരിക്കാൻ ഹൃദയം തുറന്നിടുക, പാപ്പാ!
തളരാതെ നിർഭയം പദ്ധതികൾ അനുദിനം പുനരാരംഭിക്കാൻ കർത്താവ് നമ്മോട് ആവശ്യപ്പെടുന്നുവെന്ന് മാർപ്പാപ്പാ.
ഫ്രാൻസീസ് പാപ്പാ, കാനായിലെ കല്ല്യാണവിരുന്നിൽ വീഞ്ഞു തീർന്നു പോയപ്പോൾ പരിശുദ്ധ കന്യകാമറിയത്തിൻറെ അഭ്യർത്ഥന മാനിച്ച് യേശു നാഥൻ അവിടെ ഉണ്ടായിരുന്ന പരിചാരകരോട് കൽഭരണികളിൽ വെള്ളം നിറയ്ക്കാൻ ആവശ്യപ്പെടുന്നതും തുടർന്ന് ആ വെള്ളം വീഞ്ഞാക്കീ മാറ്റുന്നതുമായ അത്ഭുത സംഭവം വിശകലനം ചെയ്തുകൊണ്ടാണ് ഇത് ഓർമ്മപ്പെടുത്തിയത്.
“അവൻ നിങ്ങളോടു പറയുന്നത് ചെയ്യുക” (യോഹന്നാൻ 2,5) എന്ന മറിയത്തിൻറെ വാക്കുകൾ ഈ ജനറൽ ചാപ്റ്ററിൻറെ മുദ്രാവാക്യമായി സ്വീകരിച്ചത് സുപ്രധാനമാണെന്നും ഓരോ പദ്ധതിയിലും ശുശ്രൂഷയുടെ വീക്ഷണത്തിൽ പ്രവർത്തന നിരതരാകാനുള്ള സന്നദ്ധതയുള്ളവരായിരിക്കാനുള്ള ഒരു ക്ഷണമാണ് അതെന്നും പാപ്പാ പറഞ്ഞു.
യേശു കൊണ്ടുവരുന്ന വിസ്മയങ്ങൾ സ്വീകരിക്കാൻ ഹൃദയം തുറന്നിടാൻ പാപ്പാ ആഹ്വാനം ചെയ്യുകയും ചെയ്തു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്