ഏകാന്തതയെ എങ്ങനെ മറികടക്കാം?
ആധുനിക മനുഷ്യന്റെ മുഖമുദ്രയാണ് ഏകാന്തത. പലരും ഏകാന്തത മറികടക്കാന്‍ സോഷ്യല്‍ മീഡിയയില്‍ അഭയം തേടുമെങ്കിലും വാസ്തവത്തില്‍ അത് ഉള്ളിലെ ഏകാന്തതയ്ക്ക് പരിഹാരമാകുന്നില്ല. ലഹരിയിലും മറ്റുമാണ് ചിലര്‍ പരിഹാരം അന്വേഷിക്കുന്നത്. ഇതാ ഏകാന്തതയെ മറികടക്കാന്‍ ചില ഫലപ്രദമായ മാര്‍ഗങ്ങള്‍
1. എപ്പോഴും സമൂഹത്തിലായിരിക്കുക
ഒരു സുഹൃത്തിനൊപ്പമോ മാതാപിതാക്കള്‍ക്കൊപ്പമോ ചെലവിടുക. കുടുംബാംഗങ്ങളുമായുള്ള ബന്ധം പുതുക്കുക. ദേവാലയത്തില്‍ പോകുക. സമാനമായ താല്പര്യങ്ങളുള്ള ഒരു കൂട്ടം ആളുകള്‍ക്കൊപ്പം ആയിരിക്കുക.
2. സോഷ്യല്‍ മീഡിയില്‍ ഏറെ സമയം കളയരുത്
സാമൂഹ്യ ഗവേഷകരുടെ അഭിപ്രായത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ നേരം ചെലവിടുന്നവര്‍ക്കാണ് കൂടുതല്‍ ഏകാന്തത അനുഭവപ്പെടുന്നത്. സോഷ്യല്‍ മീഡിയയുടെ അലക്ഷ്യമായുള്ളതും അമിതവുമായ ഉപയോഗം കുറക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് ഏകാന്തതയും കുറയ്ക്കാം എന്നതാണ് സത്യം. അതേ സമയം നല്ല രീതിയിലും ക്രിയാത്മകമായും ഉപയോഗിച്ചാല്‍, ഏകാന്തത പരിഹരിക്കാനാകും.
3. കൊടുക്കാന്‍ കഴിയുന്നത് കൊടുക്കുക
നിങ്ങള്‍ ഇഷ്ടപ്പെടുന്ന ചില മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക. ഇത് ഏകാന്തതയ്ക്ക് പരിഹാരം കാണുന്നതിന് സഹായകരമാകും.