മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ – രണ്ടാം ദിവസം
മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ രണ്ടാം ദിവസം ~
എന്റെ ഏറ്റവും പ്രിയപ്പെട്ട മക്കളേ, നിങ്ങള്‍ക്കു വലിയ സമ്മാനവുമായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. എന്റെ സ്‌നേഹത്തിന്റെ അടയാളമായി നിങ്ങളുടെ ഹൃദയത്തിനു പകരം എന്റെ വിമലഹൃദയം ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്നു. ഈ കൈമാറ്റത്തില്‍ നിങ്ങളുടെ വിമലഹൃദയ പ്രതിഷ്ഠ എന്റെ സുനിശ്ചിത വിജയത്തിനു വഴിയൊരുക്കുന്നു. ഇതിനു പകരം വേറെ ഒരു ഉപാധിയില്ല.
നേര്‍വഴി നയിക്കല്‍: പരിശുദ്ധ അമ്മ പ്രതിഷ്ഠയുടെ ഉദ്ദേശം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പ്രതിഷ്ഠയിലൂടെ നമ്മുടെ ഹൃദയം പരിശുദ്ധ മറിയം സ്വന്തമാക്കുക വഴി പരിശുദ്ധാത്മാവായ ദൈവത്തിന്റേതായി മാറുന്നു. പരിശുദ്ധ മറിയം പരിശുദ്ധാത്മാവിന്റെ മണവാട്ടിയായതുകൊണ്ട്, നമ്മുടെ പ്രതിഷ്ഠയിലൂടെ നമ്മള്‍ അവന്റേതായി മാറുന്നു. പരിശുദ്ധ മറിയത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ലക്ഷ്യം എല്ലാ ഹൃദയങ്ങളും തന്റെ തിരുക്കുമാരന്റെ തിരുഹൃദയത്തിലേക്കു എത്തിക്കകയെന്നതാണ്.
വിമലഹൃദയ പ്രതിഷ്ഠ വഴി പരിശുദ്ധ അമ്മയുടെ വിമലഹൃദയവുമായി നമ്മുടെ ഹൃദയം കൈമാറ്റം ചെയ്യപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യും. നമ്മുടെ ആത്മാവ് പരിശുദ്ധ മറിയത്തിന്റെ ആത്മാവുമായി ഐക്യപ്പെടുമ്പോള്‍ പരിശുദ്ധ മറിയത്തെ അനുകരിക്കാനുള്ള അതിയായ ആഗ്രഹം നമ്മളില്‍ ജനിക്കുന്നു. നമ്മുടെ ഹൃദയങ്ങളെ പരിശുദ്ധ മറിയത്തിന്റെ ഹൃദയവുമായി ഐക്യപ്പെടാന്‍ വേണ്ട വിശുദ്ധിയിലേക്കു നയിക്കുന്നു. അതുവഴി ഹൃദയങ്ങള്‍ കൈമാറാനുള്ള ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. ഈ അനുകരണത്തില്‍ ദൈവത്തിന്റെ ഹൃദയവുമായും കൈമാറ്റം ചെയ്യപ്പെടാനുള്ള ആഗ്രഹം ജനിക്കുന്നു. പ്രതിഷ്ഠ ചെയ്യുമ്പോള്‍ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലൂടെ യേശുവിന്റെ തിരുഹൃദയവുമായി ഐക്യപ്പെടുന്നു.
മാര്‍ഗ്ഗനിര്‍ദ്ദേശം: പരിശുദ്ധ അമ്മ പറയുന്നു, പ്രാര്‍ത്ഥനയിലുടെ നമ്മളിലേക്കു ചൊരിയപ്പെടുന്ന ശക്തിയെക്കുറിച്ച് നമ്മള്‍ അജ്ഞരാണ്. ലോകസമാധാനം സ്ഥാപിക്കാനുള്ള താക്കോല്‍ നമ്മുടെ ഹൃദയത്തിലുണ്ട്. പ്രാര്‍ത്ഥനയിലൂടെ ദൈവവുമായുള്ള ബന്ധം വര്‍ദ്ധിക്കുകവഴി നമ്മുടെ എല്ലാ ആവശ്യങ്ങളും പൂര്‍ത്തീകരിച്ചു ലഭിക്കുകയും ചെയ്യും. അതിനുവേണ്ടി നമ്മള്‍ കുറച്ചു സമയം മാറ്റിവെക്കണം. യേശുവിനു നമ്മെക്കുറിച്ചുള്ള പദ്ധതി വെളിപ്പെടുത്തിത്തരാന്‍ നമ്മള്‍ സമയം നല്‍കണം. പ്രാര്‍ത്ഥനയുടെ ഏകാന്തതയില്‍ എല്ലാ സ്വര്‍ഗ്ഗീയ രഹസ്യങ്ങളും നമ്മുടെ ആത്മാവിനെ പഠിപ്പിക്കാന്‍ സാധിക്കും.
ധ്യാനചിന്ത: ഓ മറിയത്തിന്റെ വിമലഹൃദയമെ എന്റെ ഹൃദയത്തെ അങ്ങയുടെ ഹൃദയവുമായി കൈമാറ്റം ചെയ്യാന്‍ തക്കവണ്ണം അഗ്നിയാല്‍ ജ്വലിപ്പിക്കണമെ. അങ്ങയെ അനുകരിക്കാനുള്ള എളിമയാല്‍ എന്നെ നിറയ്ക്കണമെ. പരി. മറിയമെ, ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടെ സ്‌നേഹിക്കുവാന്‍ എന്നെ സഹായിക്കണമെ. എന്നേക്കും അങ്ങയുമായി ഐക്യപ്പെടുവാന്‍ ഞാന്‍ ആഗ്രഹിക്കുക വഴി അങ്ങയുടെ തിരുക്കുമാരന്റെ ന്യായാസനത്തിന്റെ മുമ്പില്‍ പരിശുദ്ധ സ്‌നേഹത്താല്‍ നിറഞ്ഞു നില്‍ക്കാന്‍ എന്നെ സഹായിക്കേണമെ.
എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്മാരെയോ സഹോദരികളെയോ
പിതാവിനെയോ മാതാവിനെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും.
അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും – മത്തായി 19 : 21
നന്മ നിറഞ്ഞ മറിയമെ (3)
എത്രയും ദയയുള്ള മാതാവെ (1)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.