മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ എട്ടാം ദിവസം
മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ എട്ടാം ദിവസം ~
എന്റെ ഏറ്റവും പ്രിയപ്പെട്ട മക്കളെ എന്നെ നിങ്ങള്‍ ഉപേക്ഷിക്കരുത്. ഊഷ്മളമായ ആലിംഗനത്താല്‍ നിങ്ങളെ ഒരുമിച്ചു ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു. യേശു കേന്ദ്രീകൃതമായി നമ്മള്‍ ഒരുമിച്ചു നിന്നാല്‍ സാത്താന് ഒരു തരത്തിലും നമ്മെ ഉപദ്രവിക്കുവാന്‍ സാധിക്കുകയില്ല. ഞാന്‍ നിങ്ങളോട് പറയുന്നു. ലോകത്തെ മുഴുവനും പ്രതിഷ്ഠിക്കുന്ന ഉറച്ച ബോദ്ധ്യത്തിലേക്ക് വിളിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. ഈ ഏകീകൃത പ്രതിഷ്ഠയില്‍ നിന്ന് എന്റെ പോരാളികളെ തിരഞ്ഞെടുക്കാന്‍ ഞാന്‍ വരും.
എന്റെ വിമലഹൃദയ പ്രതിഷ്ഠയില്‍, നിങ്ങള്‍ തിരഞ്ഞെടുക്കപ്പെടാന്‍ വേണ്ടി ‘അതെ’ Yes എന്നു പറയുമ്പോള്‍ അവന്റെ ശുശ്രൂഷയിലേക്ക് പ്രത്യേകമായി തിരഞ്ഞെടുക്കപ്പെടുന്നു. സുനിശ്ചിത വിജയത്തിനുവേണ്ടി സഹനങ്ങള്‍ നിങ്ങള്‍ സ്വീകരിക്കുന്നു. നിങ്ങളില്‍ നിന്ന് ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു. ആത്മാവില്‍ എളിമപ്പെട്ട് എന്റെ കൈയും പിടിച്ച് നിങ്ങളുടെ കുടുംബത്തിലും ഗ്രാമത്തിലും ലോകത്തിലും സമാധാനം സ്ഥാപിക്കാന്‍ എന്നെ അനുവദിക്കൂ.
പ്രിയമക്കളെ, നിങ്ങളുടെ ഹൃദയം എനിക്കായി തുറന്നു തരൂ, അതില്‍ ഒരു തീപ്പൊരിയിടുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ സന്ദേശങ്ങളെ ഉള്‍ക്കൊള്ളുന്നതിന്റെ തോതനുസരിച്ച് എനിക്കു നിങ്ങളെ ആഴങ്ങളിലേക്കു നയിക്കാന്‍ സാധിക്കും. ഞാന്‍ തരുന്ന വചനമനുസരിച്ച് ജീവിക്കുകയും വരുംദിവസങ്ങള്‍ക്കു വേണ്ടി നിങ്ങളെ പഠിപ്പിക്കാനും ഒരുക്കുവാനുമുള്ള സന്ദേശങ്ങളാണു ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്നത്. നിങ്ങളുടെ ആത്മാവിനെയും മനസ്സിനെയും മാനസാന്തരത്തിന്റെ യഥാര്‍ത്ഥ ഫലം പുറപ്പെടുവിച്ച് ദൈവത്തിന്റെ ഛായയില്‍ രൂപപ്പെടാന്‍ നിങ്ങളെ സഹായിക്കുവാനാണു ഞാന്‍ വന്നത്.
നീ എന്റെ അടുത്തേക്ക് വരുമോ? നിന്റെ ഹൃദയം ദൈവത്തിലേക്കു കരേറ്റുവാന്‍ എന്നെ അനുവദിക്കുമോ? ഒത്തുതീര്‍പ്പുകള്‍ക്ക് വിധേയരാകാതെ തിരഞ്ഞെടുപ്പ് നടത്തണം.
നേര്‍വഴി നയിക്കല്‍: പ്രതിഷ്ഠ നിന്റെ ആത്മാവില്‍ ആഴമായ സ്‌നേഹവും ഊഷ്മളതയും അനുഭവപ്പെടും. ഈ സ്‌നേഹം പരിശുദ്ധ അമ്മയുടെ ഹൃദയത്തിലേക്കു എത്തുകയും, അങ്ങനെ നിന്നോട് കൂടുതല്‍ അടുത്തു വരികയും ചെയ്യും. ആത്മാവിന്റെ ഇംഗിതങ്ങള്‍ പരിശുദ്ധ മറിയത്തിന്റെ ഹൃദയത്തിലേക്ക് പ്രതിഷ്ഠിക്കുമ്പോള്‍ അതൊരു കാന്തംപോലെ ആകര്‍ഷണമായി മാറും. ഈ ആകര്‍ഷണം തീക്ഷ്ണമായ ആഗ്രഹം ജനിപ്പിച്ചു പരിശുദ്ധ മറിയത്തിന്റെ ശ്രദ്ധ പിടിച്ചെടുക്കും. നിന്റെ ഹൃദയാഭിലാഷങ്ങള്‍ പരിശുദ്ധ മറിയത്തിന്റെ ശ്രദ്ധയില്‍ വന്നാല്‍, ഈ സ്‌നേഹത്തെ ആഴപ്പെടുത്തി ഹൃദയം കൈമാറാനുള്ള അടിസ്ഥാനമിടും.
മാര്‍ഗ്ഗനിര്‍ദ്ദേശം: ആവശ്യമില്ലാത്ത കളകള്‍ മുളച്ചുപൊന്തുന്ന പൂന്തോട്ടം പോലെയാണ് നിങ്ങളുടെ ആത്മാവ്. അതുകൊണ്ട് സ്വയം പരിത്യജിച്ചുകൊണ്ട്, പുല്ലുമാന്തി എടുത്ത് ഓരോന്നിനെയും ഹൃദയത്തില്‍ നിന്നും വേരോടെ പറിച്ചെടുത്ത് കളയണം. അല്ലെങ്കില്‍ നിന്റെ ആത്മാവ് ആവശ്യമില്ലാത്ത കളകളും മുള്‍ച്ചെടികളഉം കൊണ്ട് നിറഞ്ഞ കാടുപോലെയായിത്തീരും. നിന്റെ സ്വന്തം ഇഷ്ടത്താലാണു ആത്മാവിനെ നാശത്തിലേക്കു നയിക്കുന്നത്. പക്ഷെ പ്രതിഷ്ഠയിലൂടെ വളമുള്ള മണ്ണുകൊണ്ട് അതിനെ നിറയ്ക്കും. ആത്മാവിനെ വെട്ടിയൊരുക്കുന്നതിലൂടെയാണ് പ്രതിഷ്ഠയിലുടെ നല്‍കപ്പെടുന്ന കൃപകളെ സ്വീകരിക്കാന്‍ അടിസ്ഥാനമിടുന്നത്.
ധ്യാനചിന്ത: ഓ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയമെ, അങ്ങയുടെ തിരുക്കുമാരന്റെ അടുത്തേക്ക് എന്നെ അടുപ്പിക്കണമെ. എന്റെ ഹൃദയം ദൈവസ്‌നേഹത്താല്‍ ജ്വലിപ്പിച്ചു ദൈവത്തില്‍ പൂര്‍ണ്ണമായി ലയിച്ചുചേരുവാന്‍ എന്നെ സഹായിക്കണമെ. പ്രിയ അമ്മെ, ഹൃദയത്തെ സ്വന്തമാക്കി അങ്ങയുടെ ഹൃദയവുമായി കൈമാറ്റം ചെയ്യണമെ. വിശുദ്ധവും നന്മയുമായിട്ടുള്ളതുകൊണ്ട് എന്നെ നിറയ്ക്കണമെ. പിതാവിന്റെ ഇഷ്ടം നിറവേറ്റുവാന്‍ അതിനെ പ്രകാശിപ്പിക്കണമെ. അങ്ങയുടെ ദൃഷ്ടാന്തത്തിലൂടെ എന്റെ വിശുദ്ധീകരണം സഫലമാകട്ടെ. ഒരിക്കലും വേര്‍പെടാത്തവിധം അങ്ങും ഞാനും, ഞാനും അങ്ങും തമ്മില്‍ പരിപൂര്‍ണ്ണ സ്‌നേഹത്താല്‍ ബന്ധിക്കപ്പെടട്ടെ. അമ്മയുടെ ഹൃദയത്തിലൂടെ നല്‍കപ്പെട്ട കൃപകളിലൂടെ എന്റെ ഹൃദയം പൂര്‍ണ്ണമായി ദൈവത്തിന്റേതായി മാറട്ടെ.
‘എന്റെ മണവാട്ടി അടച്ച ഉദ്യാനമാണ്; മുദ്രവച്ച നീരുറവ’ – ഉത്തമ 4:12
നന്മ നിറഞ്ഞ മറിയമെ (3)
എത്രയും ദയയുള്ള മാതാവെ (1)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.