മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ പതിനേഴാം ദിവസം

മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ പതിനേഴാം ദിവസം ~

എന്റെ മക്കളെ, എന്റെ സുനിശ്ചിത വിജയത്തിന്റെ പൂര്‍ത്തീകരണം നിങ്ങളുടെ പ്രത്യുത്തരത്തെ ആശ്രയിച്ചിരിക്കുന്നു. ഞാന്‍ നിങ്ങളോട് പറയുന്നു, അത് അടുത്താണോ ദൂരത്താണോ എന്നുപോലും അറിയില്ല. അതിന്റെ ഒരു തള്ളല്‍ അനുഭവപ്പെട്ടേക്കാം. എന്റെ മക്കളെ, ‘ തയ്യാറായിരിക്കൂ’ എന്ന സ്വരവും നിങ്ങള്‍ കേള്‍ക്കും.

നേര്‍വഴി നയിക്കല്‍: വിമലഹൃദയ പ്രതിഷ്ഠ കൂടാതെ മറിയവും ദൈവവുമായിട്ടുള്ള സംലയനത്തിലേക്കു നാം കടന്നുവരികയില്ല. ആ ഒരു ബന്ധത്തിലേക്കു വന്നാല്‍ മാത്രമെ ദൈവം ആഗ്രഹിക്കുന്ന ഒരു അഭിവൃദ്ധി ഒരാത്മാവിനു ലഭിക്കുകയുള്ളു. അതുകൊണ്ടാണ് പരിശുദ്ധ മറിയത്തെ നിന്ദിക്കുന്നവര്‍ക്ക് ദൈവം ആഗ്രഹിക്കുന്ന ആത്മീയ ഉയരങ്ങളിലേക്ക് വളരാന്‍ സാധിക്കാത്തത്. ഈ കൃപകള്‍ ദൈവം നമ്മളില്‍ സൃഷ്ടിക്കുന്ന ഈ ഐക്യത്തില്‍ നിന്നാണ് സ്വീകരിക്കേണ്ടത്.

യേശുവിലാണ് ഒരാത്മാവ് രൂപപ്പെടുന്നതും വളരുന്നതും. ദൈവീക കൂദാശകളുടെ അറയായ പരിശുദ്ധ മറിയത്തിലാണ് യേശുവും യേശുവിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരും രൂപപ്പെടുന്നത്. അതുകൊണ്ട് പൂര്‍ണ്ണമായി പരിശുദ്ധ മറിയത്തിന്റെ തിരുക്കുമാരനില്‍ സമര്‍പ്പിക്കപ്പെടേണ്ടതിനു വിമലഹൃദയപ്രതിഷ്ഠ അനിവാര്യമാണ്.

മാര്‍ഗ്ഗനിര്‍ദ്ദേശം: മണവാളനെ കാത്തിരുന്ന പത്തു കന്യകമാരെപ്പോലെ ആയിരുന്നാല്‍ മാത്രമെ പരിശുദ്ധ മറിയത്തിന്റെ സുനിശ്ചിത വിജയത്തില്‍ നമ്മുടെ പങ്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളു. നമ്മുടെ വിളക്കില്‍ എണ്ണ നിറച്ച്, തിരികള്‍ വൃത്തിയാക്കി, പരിശുദ്ധ മറിയത്തിന്റെ വിജയകാഹളധ്വനിക്കു വേണ്ടി കാത്തിരിക്കണം. ലോക സമാധാനത്തിനു വേണ്ടിയുള്ള ഈ അന്തിമ പോരാട്ടത്തില്‍ നമുക്ക് ഉറച്ചു നില്‍ക്കാം. മഹാപീഢനങ്ങള്‍ നമ്മെ പിടികൂടുമ്പോള്‍ ചഞ്ചലചിത്തരാകാതെ സത്യത്തെ മുറുകെപ്പിടിച്ചു നിന്നുകൊണ്ട് അന്ധകാരത്തിലാണ്ടിരിക്കുന്നവര്‍ക്ക് പ്രകാശദീപങ്ങളായി മാറാം. ഈ അവസരങ്ങളിലെല്ലാം പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടവര്‍ക്ക് യോഗ്യതയും ആശ്വാസവും കണ്ടെത്തുവാന്‍ സാധിക്കും.

ധ്യാനചിന്ത: ഓ മറിയത്തിന്റെ വിമല ഹൃദയമെ, എന്റെ ആത്മാവ് ദൈവത്തിന്റെ ഇഷ്ടത്തിനെതിരായി പ്രവര്‍ത്തിക്കാതിരിക്കാന്‍ എന്നെ സഹായിക്കണമെ. വിളക്കു കത്തിച്ച് അങ്ങയുടെ വിജയകാഹളധ്വാനിക്കു വേണ്ടി കാത്തിരിക്കാനുള്ള കൃപ നല്‍കണമെ. പ്രിയ അമ്മെ, ദൈവത്തിന്റെ പ്രേരണകള്‍ക്കു അമ്മ കീഴ്‌വഴങ്ങി ജീവിച്ചതുപോലെ ഞാനും ജീവിക്കുവാന്‍ ആഗ്രഹിക്കുന്നു. കുരിശാകുന്ന അള്‍ത്താരയില്‍ യേശു തന്റെ ജീവന്‍ ഹോമിച്ച് സ്‌നേഹത്തിന്റെ തീജ്വാലയെ, എന്റെ ഹൃദയത്തിലേക്ക് കടന്നുവന്നു അങ്ങയുടെ സ്വന്തമാക്കണമെ. അങ്ങയുടെ സ്‌നേഹത്തില്‍ എന്നെ പൊതിയണമെ. മറ്റൊന്നിനും വേണ്ടി ആഗ്രഹിക്കാതെ അങ്ങയെ കൂടുതല്‍ കൂടുതല്‍ സ്‌നേഹിക്കാനുള്ള കൃപ നല്‍കണമെ. ഇവയെല്ലാം പരിശുദ്ധ കന്യകയുടെ വിമലഹൃദയത്തിന്റെ മദ്ധ്യസ്ഥതയില്‍ ഞാന്‍ പ്രത്യാശിക്കട്ടെ.

‘നിന്റെ ഹൃദയത്തില്‍ മുദ്രയായും നിന്റെ കരത്തില്‍ അടയാളമായും എന്നെ പതിപ്പിക്കുക.’ – ഉത്തമ. 8/6


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles