മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ പതിനാലാം ദിവസം
മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ പതിനാലാം ദിവസം ~
പ്രിയ മക്കളെ, വിമലഹൃദയ പ്രതിഷ്ഠയുടെ അടിത്തറയാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥനാ ഐക്യത്തില്‍ ദൈവം തന്നെ ആത്മാവിന് വെളിപ്പെട്ട് പഠിപ്പിക്കുകയും പ്രത്യേകമാംവിധം നയിക്കുകയും ചെയ്യും. പ്രാര്‍ത്ഥനയിലൂടെയാണ് നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടത്തിലേക്കു നമ്മുടെ ശ്രദ്ധതിരിയുന്നത്. പ്രതിഷ്ഠക്കു വേണ്ടിയുള്ള ഒരുക്കത്തില്‍, പ്രാര്‍ത്ഥനയില്‍ നാം ഐക്യപ്പെടുക എന്നുള്ളതാണ് പ്രധാനം. പ്രാര്‍തഥനയിലൂടെ ഒരാത്മാവ് നിരന്തരം ദൈവവുമായി സമ്പര്‍ക്കത്തിലായിരിക്കണം. അങ്ങനെയാണ് ഒരാത്മാവ് ഏകാന്തതയുടെ ആഴങ്ങളിലേക്ക് കടന്നുചെല്ലുന്നത്. നിങ്ങളുടെ ഹൃദയത്തിന്റെ ഭാരം കുറയ്ക്കുവാനും, സന്തുലതയ്ക്കും സമാധാനത്തിനും ദൈവത്തില്‍നിന്നു നിങ്ങള്‍ക്ക് ലഭിക്കേണ്ട എല്ലാ കാര്യങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍. നിങ്ങളുടെ ആത്മാവ് ഏകാന്തതയുടെ ആഴങ്ങള്‍ കണ്ടെത്തുമ്പോഴാണ് ദൈവം നമ്മുടെ ഹൃദയത്തില്‍ തന്റെ കുറിപ്പെഴുതുന്നത്.
നേര്‍വഴി നയിക്കല്‍: പ്രതിഷ്ഠയുടെ ഉദ്ദേശ്യം തന്നെ വേര്‍പെടാത്തവിധം പരിശുദ്ധ കന്യകാമറിയവുമായി ഐക്യപ്പെടുക എന്നുള്ളതാണ്. പരിശുദ്ധ കന്യകാമറിയം ഓരോ ആത്മാവിനെയും തന്റെ പുത്രനുമായി ഐക്യപ്പെടുത്തും. പുത്രന്റെ രക്ഷാകരപദ്ധതിയില്‍ സഹരക്ഷക എന്ന നിലയില്‍ ചെയ്യേണ്ടതെല്ലാം പരിശുദ്ധ മറിയം ചെയ്തുകൊടുക്കുന്നു. മറിയത്തിന്റെ പങ്ക് മറിയത്തെ ദൈവത്തില്‍നിന്ന് ഒഴുകുന്ന കൃപയുടെ നീര്‍ച്ചാലിനെ നമ്മളിലേക്ക് ഒഴുക്കുക എന്നുള്ളതാണ്. ദൈവത്തിന്റഎ പദ്ധതി പൂര്‍ത്തീകരിക്കാനായിട്ടാണ് പരിശുദ്ധ കന്യകാമറിയത്തെ സഹരക്ഷകയായി സൃഷ്ടിച്ചിരിക്കുന്നത്. ദൈവത്തിന്റെ പദ്ധതിയുടെ ഉദ്ദേശ്യം നിറവേറ്റാനാണ് മറിയം നമ്മോട് ആവശ്യപ്പെടുക. പരിശുദ്ധ മറിയത്തിന്റെ പങ്ക് ദൈവത്തിന്റെ പദ്ധതിയില്‍ സഹരക്ഷക എന്ന നിലയില്‍ കൊടുക്കേണ്ട വില കൊടുക്കുക എന്നുള്ളതാണ്. സഹരക്ഷക എന്ന സ്ഥാനത്തിലൂടെ നിര്‍വ്വഹിക്കുന്നതാണ് വിമലഹൃദയത്തിന്റെ സുനിശ്ചിത വിജയം തന്നെ. വിമലഹൃദയ പ്രതിഷ്ഠയില്‍ ദൈവത്തിന്റെ മുഴുവന്‍ രക്ഷാകരപദ്ധതിയോടു സഹകരിക്കാന്‍ നമ്മുടെ ആത്മാവിനെ ഒരുക്കി അടിത്തറയിടുന്നു.
മാര്‍ഗ്ഗനിര്‍ദ്ദേശം: പരിശുദ്ധ മറിയത്തെ കണ്ടെത്തുന്ന ഒരാത്മാവ് കൃപകള്‍കൊണ്ട് നിറഞ്ഞ ജീവിതവും നിത്യമഹത്വവും കണ്ടെത്തിയതുമായിരിക്കും. പരിശുദ്ധ മറിയത്തെ ‘ സമുദ്രതാരമെ’ എന്നു വിളിക്കപ്പെടുന്നു. ഒരു കപ്പലിനെ തുറമുഖത്തേക്ക് അടുപ്പിക്കുന്നതുപോലെ പരിശുദ്ധ മറിയം ഒരാത്മാവിനെ തന്റെ വിമലഹൃദയം വഴി തന്റെ പുത്രന്റെ തിരുഹൃദയത്തിലേക്ക് നയിക്കുന്നു. പരിശുദ്ധ മറിയത്തിന്റെ മാദ്ധ്യസ്ഥത്തില്‍ നമ്മുടെ പ്രാര്‍ത്ഥനകളും അപേക്ഷകളും നിയോഗങ്ങളും പ്രത്യേകമാംവിധം സ്വര്‍ഗ്ഗത്തിലെത്തുന്നു. അമ്മയുടെ മദ്ധ്യസ്ഥ ശക്തി അത്രയ്ക്കും വലുതാണ്. കാരണം അമ്മയുടെ പ്രാര്‍ത്ഥനകളും യാചനകളും ഒരിക്കലും തന്റെ തിരുക്കുമാരന്‍ കേള്‍ക്കാതിരുന്നിട്ടുമില്ല, തിരസ്‌കരിച്ചിട്ടുമില്ല. അമ്മ നമ്മുടെ അപേക്ഷകള്‍ക്കുവേണ്ടി നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. എന്തെന്നാല്‍ അമ്മയുടെ ഏക ആഗ്രഹം നമ്മുടെ വിശുദ്ധീകരണമാണ്. നമ്മുടെ എല്ലാ ആവശ്യങ്ങള്‍ക്കും ദൈവമാതാവിനെ സമീപിക്കാം. അമ്മ എപ്പോഴും മാദ്ധ്യസ്ഥത്തിലൂടെ നമ്മെ സഹായിക്കാന്‍ സന്നദ്ധയാണ്. നിത്യരക്ഷയ്ക്ക് അമ്മയുടെ പ്രാര്‍ത്ഥനാസഹായം ധാരാളം മതി. നമ്മുടെ വിമലഹൃദയ പ്രതിഷ്ഠയിലൂടെ പരിശുദ്ധ മറിയത്തിന്റെ ഹൃദയവും നമുക്ക് ലഭിക്കും.
ധ്യാനചിന്ത: അജയ്യമായ ശക്തിയുള്ള ഓ മറിയത്തിന്റെ വിമലഹൃദയമെ, നിരവധിയായ എന്റെ പാപങ്ങളെ മറയ്ക്കാന്‍ കഴിവുള്ള അമ്മേ, അങ്ങയുടെ ശക്തമായ മാദ്ധ്യസ്ഥം യേശു ഒരിക്കലും തള്ളക്കളയുകയില്ല. കാരണം യേശു അത് തന്റെ സ്വന്തമായി കാണുന്നു. പ്രിയ അമ്മെ, പാപികളെ രക്ഷിക്കാന്‍ ദൈവത്തോട് കൂടെയായിരിക്കുന്ന അമ്മേ, എനിക്കുവേണ്ടി ഇപ്പോഴും എന്റെ മരണസമയത്തും പ്രാര്‍തഥിക്കണമെ. എന്റെ പ്രാര്‍ത്ഥനകളും നിയോഗങ്ങളും അമ്മയുടെ പാദപീഠത്തില്‍ വയ്ക്കുന്നു. അങ്ങ് അതിനെ ഈശോയുടെ തിരുഹൃദയത്തിലെത്തിക്കണമെ. കഷ്ടതകളില്‍ എന്നെ താങ്ങണമെ, ആശയില്ലാതാകുമ്പോള്‍ പ്രത്യാശ നല്‍കണമെ, എന്റെ ആത്മാവിന്റെ ദാരിദ്ര്യത്തിന്മേല്‍ കരുണയായിരിക്കണമെ. ഓ പരിശുദ്ധ കന്യകേ, സകല പ്രസാദവരങ്ങളുടെ മദ്ധ്യസ്ഥേ എന്റെ ഹൃദയത്തില്‍ വന്നു വസിക്കണമെ.
‘ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു.’ ലൂക്ക 1:49
നന്മ നിറഞ്ഞ മറിയമെ (3)
എത്രയും ദയയുള്ള മാതാവെ (1)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.