മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ ഇരുപത്തി ഏഴാം ദിവസം

മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ ഇരുപത്തി ഏഴാം ദിവസം ~

പ്രിയ മക്കളെ, എന്റെ മകന്‍ ജറുസലേം സ്ത്രീകളോട് പറഞ്ഞു: നിങ്ങള്‍ എനിക്കുവേണ്ടി കരയണ്ട, നിങ്ങളുടെ മക്കള്‍ക്കുവേണ്ടി കരയുവിന്‍. ഈ തലമുറയിലെ എന്റെ ഈ മക്കളാണ് അത്. യേശുവിന്റെ പ്രകാശം കാണാന്‍ സാധിക്കാതെ അന്ധകാരത്തില്‍ ആണ്ടുപോയ മക്കളെക്കുറിച്ചാണ് അവന്‍ അനുകമ്പയോടെ സംസാരിച്ചത്. കണ്ണുകള്‍ കൊണ്ട് കാണാനോ ഹൃദയം കൊണ്ട് ഗ്രഹിക്കാനോ പറ്റാത്ത മക്കള്‍.

ഈ ലോകത്തില്‍ എന്റെ സജീവസാന്നിദ്ധ്യത്തിന്റെ അടയാളമാകുവാനാണ് ഈ തലമുറയെ ഞാന്‍ പ്രത്യേകമാംവിധം വിളിക്കുന്നത്. എന്റെ വിമലഹൃദയത്തിന്റെതായി മാറ്റുവാനായിട്ടാണ്, അല്ലാതെ ഭക്തിയില്‍ കൂടുതല്‍ വളരാനല്ല. പരിശുദ്ധിക്കുവേണ്ടി ദാഹിച്ചു ജ്വലിക്കുന്ന ഹൃദയത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍. വിശുദ്ധിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. നിന്റെ ആത്മാവിനെ കൃപയിലും, പുണ്യങ്ങളിലും പരിശുദ്ധിയിലും വളര്‍ത്താന്‍ എന്നോട് അപേക്ഷിക്കക. ഈ ഓരോ ദാനങ്ങളും നിന്റെ ആഗ്രഹമനുസരിച്ച് നല്‍കുന്നു. പക്ഷെ പ്രായോഗികമാക്കുന്നതിനനുസരിച്ചേ അത് വളരുകയുള്ളു. വിമലഹൃദയം വഴി നല്‍കുന്ന കൃപയാല്‍ എല്ലാ ദാനങ്ങളും നിങ്ങള്‍ക്ക് നല്‍കാന്‍ എനിക്ക് സാധിക്കും. പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ ജീവിതത്തില്‍ പകര്‍ത്താനും സാധിക്കും. നിങ്ങളുടെ പ്രതിഷ്ഠയില്‍ ഈ കൃപ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. ഈ പ്രവൃത്തിയിലൂടെ ചൊരിയപ്പെട്ട ദാനങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടല്ലോ. എന്റെ വിമലഹൃദയത്തില്‍ നിങ്ങളുടെ പ്രതിഷ്ഠ വഴി എന്റെ സുനിശ്ചിത വിജയത്തിലേക്കുള്ള എന്റെ വിൡയോടുള്ള നിങ്ങളുടെ പ്രതികരണം തികച്ചും ദൈവികവും പരിപൂര്‍ണ്ണവുമായിരിക്കുന്നു. സത്യമായിട്ടും നമ്മുടെ ഹൃദയങ്ങള്‍ അനന്തമായി കൂട്ടിച്ചേര്‍ക്കപ്പെട്ടതുകൊണ്ട് നമുക്ക് അസാധ്യമായി ഒരു കാര്യവുമില്ല.

നേര്‍വഴി നയിക്കല്‍: പരിശുദ്ധാത്മാവ് തന്റെ മണവാട്ടിയുടെ ആഗമനത്തിനായി ഒരാത്മാവില്‍ കാത്തിരിക്കുന്നു. തന്റെ മണവാട്ടി ഒരാത്മാവില്‍ വന്നു വാസമുറപ്പിച്ചു എന്നു കാണുമ്പോള്‍ പൂര്‍ണ്ണശക്തിയോടെ അതിലേക്കു പ്രവേശിക്കുന്നു. അവന്‍ തന്റെ മണവാട്ടിയെ വലയം ചെയ്തു കഴിയുമ്പോള്‍ ആ ആത്മാവുമായിട്ടു സമൃദ്ധമായി വാര്‍ത്താവിനിമയം നടത്തുന്നു. അപ്പോള്‍ സ്വര്‍ഗ്ഗിയ ദാനങ്ങളും കൃപകളും ചൊരിഞ്ഞ് അവര്‍ ഐക്യത്തില്‍ ജീവിക്കുന്നു. നമ്മുടെ ഹൃദയത്തില്‍ ഇരുഹൃദയങ്ങളുടെ സംലയനമാണ് പ്രതിഷ്ഠയിലൂടെ നല്‍കപ്പെടുന്ന ഏറ്റവും വലിയ പങ്ക്. പരിശുദ്ധാത്മാവ് തന്റെ മണവാട്ടിയുടെ ആത്മാവും നമ്മുടെ ആത്മാവും തമ്മില്‍ വേണ്ടത്ര ഐക്യം കാണായ്കയാലാണ് പരിശുദ്ധാത്മാവു വന്നിട്ടും വലിയ അത്ഭുതങ്ങളൊന്നും ആത്മാവില്‍ സംഭവിക്കാത്തത്. പരിശുദ്ധ മറിയം നമ്മുടെ ആത്മാവില്‍ നിലയുറയ്ക്കുമ്പോള്‍ത്തന്നെ ധാരാളം കൃപകളും കൊണ്ടുവരുന്നു.

മാര്‍ഗ്ഗനിര്‍ദ്ദേശം: പരിശുദ്ധിക്കുവേണ്ടിയുള്ള ദാഹത്താല്‍ത്തന്നെ പരിശുദ്ധ മറിയം, ഭൂമിയിലെ ഏറ്റവും മഹത്തരമായ തന്റെ വിശ്വാസം എന്ന ദാനം തന്നെ നമ്മിലേക്കു ചൊരിയും. നമ്മള്‍ അമ്മയോടൊപ്പം ദൈവത്തെ സമീപിക്കുന്നതുകൊണ്ട് അമ്മ നമ്മളില്‍ ഉറച്ച വിശ്വാസം ഉണര്‍ത്തും. നിങ്ങളുടെ കഴിവുകളും കൃപകളും, ആവശ്യങ്ങളും അമ്മയെ ഭരമേല്‍പ്പിക്കുന്നതുകൊണ്ടാണ് വിശ്വാസം എന്ന ദാനം നിങ്ങള്‍ക്കു നല്‍കപ്പെടുന്നത്. അങ്ങനെ ദൈവത്തിന്റെ ഹിതം എന്നില്‍ നിറവേറട്ടെ എന്നു പറയാന്‍ സാധിക്കും. കൃപയിലും വിശ്വാസത്തിലും നിങ്ങള്‍ വളരാന്‍ കാരണം തന്നില്‍ത്തന്നെ ആശ്രയിക്കാതെ പരിശുദ്ധ മറിയത്തില്‍ ആശ്രയിക്കുന്നതുകൊണ്ടാണ്. നിങ്ങളുടെ ആത്മാവിന്റഎ സ്ഥാനത്ത് അമ്മയുടെ ആത്മാവ് ദൈവത്തില്‍ ആനന്ദിക്കും. പ്രതിഷ്ഠ നടത്തുന്ന ആ നിമിഷത്തില്‍ പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യത്താല്‍ വലിയ രൂപാന്തരം സംഭവിക്കും.

ധ്യാനചിന്ത: ഓ മറിയത്തിന്റെ വിമലഹൃദയമെ, അമ്മയുടെ മാതൃഹൃദയത്തില്‍ എന്റെ ആവശ്യങ്ങള്‍ ഞാന്‍ ഉണര്‍ത്തുന്നു. എന്റെ വിമലഹൃദയത്തില്‍ മായാത്ത വിശ്വാസവും ആഴമായ എളിമയും തീക്ഷ്ണമായ പ്രാര്‍ത്ഥനയും ഉറച്ച പ്രത്യാശയും പങ്കിടുന്ന സ്‌നേഹവും രൂപപ്പെടുത്തണമെ. അങ്ങനെ എന്റെ പ്രതിഷ്ഠ ഫലപ്രദമാകട്ടെ. ഹൃദയങ്ങളുടെ രാജ്ഞി, അങ്ങയുടെ മണവാളനായ പരിശുദ്ധാത്മാവിനെ കൂട്ടിക്കൊണ്ടുവന്ന് എന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ വസിക്കണമെ.

‘എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.’ ലൂക്ക 1:46, 47

നന്മ നിറഞ്ഞ മറിയമെ (3)

എത്രയും ദയയുള്ള മാതാവെ (1)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles