മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ ഇരുപത്തിമൂന്നാം ദിവസം
മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ ഇരുപത്തിമൂന്നാം ദിവസം ~
എന്റെ മക്കളെ, നിന്നില്‍ നിക്ഷേപിച്ചിരിക്കുന്ന എന്റെ അപേക്ഷയുടെ നിര്‍ദ്ദേശങ്ങളും നിന്റെ ഹൃദയത്തിലെ നിയോഗങ്ങളും നിനക്ക് ഉറപ്പ് തരാനാണ് ഞാന്‍ വന്നിരിക്കുന്നത്. പ്രിയ മക്കളെ, എന്റെ ഏക ലക്ഷ്യം എല്ലാ ഹൃദയങ്ങളെയും ഐക്യത്തിലേക്ക് കൊണ്ടുവരിക എന്നുള്ളതാണ്. ഇത് കേവലം എന്റെ നാമത്തിലോ ഒരു പ്രദേശത്തോ ഒതുങ്ങി നില്‍ക്കുന്നതല്ല. എന്റെ വിമലഹൃദയ പ്രതിഷ്ഠയിലൂടെ എല്ലാവരെയും എന്റെ പുത്രന്റെ സ്‌നേഹാലിംഗനത്തിലേക്ക് നയിക്കാനാണ് ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് അയക്കപ്പെട്ടിരിക്കുന്നത്. എല്ലാവരുടെയും പരിശ്രമങ്ങളും ഞാന്‍ സഫലമാക്കൂം. പക്ഷെ നിങ്ങളുടെ ഹൃദയം എനിക്കു തരണം. എന്റെ വിമലഹൃദയത്തിന്റെ സുനിശ്ചിത വിജയത്തിന്റെ പതാകയ്ക്കുള്ളില്‍ എന്റെ മക്കളോടു ചേര്‍ത്ത് നിങ്ങളെ നിര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ഹൃദയം ഈ ലോകത്തിന്മേല്‍ ഉണ്ടാക്കുന്ന ആഘാതം എന്തമാത്രമാണെന്ന് നിനക്കറിയില്ല. അതുകൊണ്ടാണ് ഞാന്‍ നിങ്ങള്‍ ഒരുമിച്ചു വരാന്‍ അപേക്ഷിച്ചത്. ഞാന്‍ നിന്റെമേല്‍ ചൊരിയാനാഗ്രഹിക്കുന്ന കൃപ സ്വീകരിക്കൂ, നിന്റെ അഭയമായി ഞാനിതാ വന്നിരിക്കുന്നു.
നേര്‍വഴി നയിക്കല്‍: ഇതിനു മുമ്പൊരിക്കലും നല്‍കിയിട്ടില്ലാത്ത ഒരു ദൈവവിളിക്കായിട്ടാണു പരിശുദ്ധ മറിയം തന്റെ വിമലഹൃദയത്തില്‍ നമ്മെത്തന്നെ പ്രതിഷ്ഠിക്കാന്‍ നമ്മളോടു അപേക്ഷിക്കുന്നത്. നമ്മുടെ ഹൃദയത്തിലൂടെ സ്വര്‍ഗ്ഗീയ കൃപകള്‍ ചൊരിയാന്‍ വേണ്ടി നമ്മളോടു അപേക്ഷിക്കുന്നത്. നമ്മുടെ ഹൃദയത്തിലൂടെ സ്വര്‍ഗ്ഗീയ കൃപകള്‍ ചൊരിയാന്‍ വേണ്ടി നമ്മുടെ ഹൃദയങ്ങള്‍ തുറക്കാന്‍ വേണ്ടി പരിശുദ്ധ മറിയം ആവശ്യപ്പെടുന്നു. ദൈവം ഈ ദിനങ്ങളില്‍ നമ്മെ അറിയിക്കാന്‍ ആഗ്രഹിക്കുന്നതിന്റെ ഗൗരവമെന്താണെന്ന് പരിശുദ്ധ മറിയത്തിന്റെ സ്വരത്തിന്റെ ഗാംഭീരതയില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഈ വിളിയുടെ ആഴങ്ങള്‍ മനസ്സിലാക്കാന്‍ നമുക്കു സാധിക്കുകയില്ല. ഈ കാലഘട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അമ്മ സംസാരിക്കുന്നു. ഈ കൃപയുടെ കാലഘട്ടത്തിലും മുമ്പൊരിക്കലും നല്‍കിയിട്ടില്ലാത്ത സ്വര്‍ഗ്ഗീയ കൃപകള്‍ ചൊരിയുന്നത് നാം കാത്തിരിക്കുന്നു. ഒരു മടിയുമില്ലാതെ, നിരുപാധികം മുഴുവനായി അമ്മയുടെ മാതൃസംരക്ഷണത്തിലേക്ക് സമര്‍പ്പിക്കാന്‍ അമ്മ ആവശ്യപ്പെടുന്നു. മുന്‍കാലങ്ങളിലും നമ്മുടെ ഈ കാലഘട്ടത്തിലും നല്‍കിയതിനേക്കാള്‍ അധികം അനുഗ്രഹങ്ങള്‍ക്കായി നാം കാത്തിരിക്കുന്നു.
മാര്‍ഗ്ഗനിര്‍ദ്ദേശം: പ്രതിഷ്ഠയിലൂടെ നമ്മുടെ ദുര്‍ബലമായ ഹൃദയങ്ങള്‍ക്കു ദൈവത്തിന്റെ ആഗ്രഹങ്ങള്‍ അന്വേഷിക്കാനും പൂര്‍ത്തിയാക്കാനും സാധിക്കും. മാര്‍ഗ്ഗനിര്‍ദ്ദേശം നേടുവാനും നേര്‍വഴി നയിക്കപ്പെടുവാനും ദിവ്യകാരുണ്യസന്നിധിയില്‍ നാം അഭയം തേടണം. തന്റെ ദൈവികസാന്നിദ്ധ്യത്തില്‍ അവിടുത്തെ പരിശുദ്ധ ഹിതത്തിനു മുമ്പില്‍ നമ്മെത്തന്നെ സമര്‍പ്പിക്കാം. പ്രതിഷ്ഠയില്‍ നമ്മുടെ ആത്മാവിലും മനസ്സിലും നല്‍കപ്പെട്ട ദൈവിക ചൈതന്യത്തെ നമുക്ക് ധ്യാനിക്കാം.
എത്ര ഉയരത്തിലേക്കാണു നമ്മുടെ ആത്മാവ് പറക്കേണ്ടത്? സ്വര്‍ഗ്ഗത്തിലെ മഹത്വത്തിലേക്കാണ് നാം ക്ഷണിക്കപ്പെട്ടിരിക്കുന്നത്. അങ്ങനെ ദൈവത്തിന്റെ വിശുദ്ധമായ ആലിംഗനത്തിനു നമ്മുടെ ഹൃദയത്തെ സമര്‍പ്പിക്കാം. സന്തോഷത്തിലും ദുഃഖത്തിലും നമ്മുടെ ആത്മാക്കളെ മഹത്വീകരിക്കപ്പെടാന്‍ നാം വിട്ടുകൊടുക്കണം. സ്വന്തം ഇഷ്ടത്തെ ചെറുത്ത്, ശൂന്യവര്‍ക്കരികരണത്തിലൂടെ നമ്മുടെ ആത്മാക്കളെ ദൈവത്തിന്റെ കല്‍പ്പനകൊണ്ട് നിറയ്ക്കണം. പ്രതിഷ്ഠയിലൂടെയുള്ള പ്രായോഗിക ജീവിതത്തില്‍ കൃപകളും പുണ്യങ്ങളും വളരുന്നതും ദൈവം നമ്മളില്‍ നിക്ഷേപിച്ച നിഷ്‌ക്കളങ്ക ആത്മാവിനേയും നാം കാണണം.
ധ്യാനചിന്ത: ഓ മറിയത്തിന്റെ വിമലഹൃദയമെ, അങ്ങയുടെ മാതൃ ആലിംഗനത്തിലൂടെ എന്റെ ആത്മാവിനെ ദൈവത്തില്‍ ലയിപ്പിക്കണമെ. കൃപാപൂരിതയായ അമ്മെ, ധ്യാനത്തിലൂടെ പുണ്യങ്ങള്‍ വളര്‍ത്തി അങ്ങയെ അനുകരിക്കാന്‍ എനിക്കു കൃപ നല്‍കണമെ. ദൈവത്തിന്റെ പദ്ധതികള്‍ ആഴത്തില്‍ മനസ്സിലാക്കുവാന്‍ എന്റെ ഹൃദയത്തെ പ്രോജ്ജ്വലിപ്പിക്കണമെ. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ആഴമായ ആഗ്രഹം എന്നില്‍ ജനിപ്പിക്കണമെ. ദൈവം തരുന്ന വിശ്രമത്തിന്റെ ഉയരങ്ങളിലേക്കു പറന്നുയരാന്‍ എന്റെ ആത്മാവിനെ ഉണര്‍ത്തണമെ. ഭൂമിയില്‍ നിന്നും ഉയര്‍ന്നുനിന്ന് ഞാന്‍ സ്വര്‍ഗ്ഗത്തിന്റേതായി മാറുവാന്‍ എന്റെ പ്രിയ അമ്മെ എന്നെ ധൈര്യപ്പെടുത്തണമെ.
‘അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്’ സങ്കീ. 119:105
നന്മ നിറഞ്ഞ മറിയമെ (3)
എത്രയും ദയയുള്ള മാതാവെ (1)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.