മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ ഇരുപത്തൊന്നാം ദിവസം
മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ ഇരുപത്തൊന്നാം ദിവസം ~
എന്റെ മക്കളെ, എന്റെ പുത്രന്റെ ഹൃദയത്തില്‍നിന്നും ആനന്ദം നിങ്ങള്‍ക്കായി ഞാന്‍ കൊണ്ടുവരുന്നു. ഇതുവരെ പൂര്‍ത്തിയായ എല്ലാ കാര്യങ്ങളെക്കുറിച്ച് ആഹ്ലാദിക്കുന്നു. സ്വര്‍ഗ്ഗത്തില്‍നിന്ന് ലഭിക്കുന്ന ഈ കൃപകളില്‍ വിശ്വസ്തരായി നിലനില്ക്കുവിന്. നാമെല്ലാവരും ഒന്നായി നിന്നാല്‍ ഒരു അഹങ്കാരത്തിനും ദൈവത്തിന്റെ പദ്ധതിയെ നശിപ്പിക്കാന്‍ സാധിക്കുകയില്ല.
സ്വര്‍ഗ്ഗത്തില്‍നിന്ന് സമൃദ്ധിക്കായി ദാനങ്ങളുമായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. പിതാവായ ദൈവം എന്നെ അയച്ചിരിക്കുന്നത് അമൂല്യമായ കൃപകള്‍ ആത്മാവിലേക്ക് ചൊരിയാനായിട്ടാണ്. പരിശുദ്ധയുടെ പരിവേഷവും പുണ്യങ്ങളുമായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. തന്റെ ഹൃദയവുമായി എന്റെ മുമ്പില്‍ മുട്ടുകുത്തുന്നവരെ ഓരോരുത്തരെയും ഈ കിരീടം ധരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഈ ലോകത്തില്‍ ഐക്യത്തിന്റെ അടയാളമായിരിക്കുവിന് എന്ന് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ അനന്തമായ അടയാളമാണത്. നിങ്ങളുടെ ഹൃദയം തന്നാല്‍ എനിക്കു എല്ലാം ചെയ്യാന്‍ സാധിക്കും.
ദൈവിക പദ്ധതി പൂര്‍ത്തീകരിക്കാന്‍ അവിടുന്നു എല്ലാം തരും. സമയം അതിക്രമിച്ചിരിക്കുന്നു എന്നു ഞാന്‍ നിങ്ങളോട് പറയുന്നു. ഈ ലോകത്തിനു ചിന്തിക്കാന്‍ പോലും പറ്റാത്തവിധം ഒരു രൂപാന്തരമാണ് സംഭവിക്കാന്‍ പോകുന്നത്. ഭൂമിയുടെ മേല്‍ സ്വര്‍ഗ്ഗം തുറക്കപ്പെടാന്‍ പോകുന്ന സമയമാണത്. നരക കവാടങ്ങള്‍ അടക്കപ്പെടുകയും മാറ്റപ്പെടുകയും ചെയ്യും. നിങ്ങളുടെ ഹൃദയം ഞങ്ങളുടെ ഇരു ഹൃദയങ്ങളുമായുള്ള പരിശുദ്ധമായ സംലയനത്തിന്റെ സമയമാണ്. അനുരഞ്ജനം, ഐക്യം, സമാധാനം എന്നിവ സ്വീകരിക്കാനുള്ള എന്റെ ആഗ്രഹം നിങ്ങള്‍ സ്വീകരിക്കാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്റെ ഹൃദയത്തില്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നത്.
നേര്‍വഴി നയിക്കല്‍: ഇത് ദൈവീക കൃപയുടെ സമയമാണ്. ഇപ്പോള്‍ ദൈവത്തിന്റെ കരുണക്കടലില്‍ മുങ്ങിക്കുളക്കുവാനുള്ള സമയമാണ്. സ്നേഹമസൃണനും ആശ്ചര്യപ്പെടുത്തുന്നവനുമായ ദൈവം നമുക്ക് ഒരമ്മയെ തന്നിരിക്കുന്നു. അവിടുത്തേക്കറിയാം അമ്മയുടെ മാതൃസ്പര്ശനം എത്ര ലോലമാണെന്ന്. അവിടുത്തെ ജ്ഞാനം അപാരമാണ്. ഈ സമ്മാനം (പരിശുദ്ധ മറിയം) നമുക്കു തരാന്‍ വേണ്ടി ദൈവം തീരുമാനിച്ചുറച്ചു. യേശു തന്റെ അമ്മയുടെ പുഞ്ചിരിയില്‍ പലപ്പോഴും ഹൃദയം അലിഞ്ഞുപോയിട്ടുണ്ട്. അമ്മയുടെ കരങ്ങളില്‍ ആശ്വാസവും സംരക്ഷണവും വാക്കുകളില്‍ ജ്ഞാനവും അവിടുന്ന് കണ്ടിട്ടുണ്ട്. എത്ര വലിയ സ്നേഹമാണ് അവിടുന്ന് നമ്മോട് കാണിക്കുന്നത്. നമ്മള് വഴിതെറ്റിപ്പോകുമ്പോള്‍ നേര്‍വഴി നടത്താന്‍, സന്തോഷിക്കുമ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് നമ്മുടെ സന്തോഷത്തില്‍ പങ്കുചേരാനും, ദുഃഖത്തില്‍ കണ്ണീരിനൊപ്പം തന്റെ കണ്ണീരൊഴുക്കാനും തന്റെ അമ്മയെ നമുക്ക് തന്നിരിക്കുന്നു. യേശുവിന്റെ സ്നേഹ സമ്മാനമാണ്, സ്നേഹത്തോടെ പഠിപ്പിക്കുന്ന അമ്മ. നമ്മുടെ യാത്രയില്‍ നമ്മെ പരിപാലിക്കാന്‍ അമ്മ തന്റെ ഹൃദയം നമ്മോട് ചേര്‍ത്തുവച്ച് നമ്മോടൊപ്പം വരുന്നു. അമ്മയുടെ സുനിശ്ചിത വിജയത്തിലേക്ക് അമ്മ നമ്മെ മാടിവിളിക്കുന്നു. വിജയം വരിച്ച വിമലഹൃദയത്തിന്റെ ആഴങ്ങളിലേക്കു നമ്മെ വിളിക്കുന്നു. ഇതിലേക്കായി നമ്മുടെ പ്രതിഷ്ഠ ‘അതെ’/Yes നമുക്കു സമര്‍പ്പിക്കാം.
മാര്‍ഗ്ഗനിര്‍ദ്ദേശം: പ്രതിഷ്ഠയില്‍ എന്നെന്നേക്കുമായുള്ള ഐക്യമാണ് നാം പ്രതിജ്ഞ ചെയ്യുന്നത്. ഈ ലക്ഷ്യത്തിനുവേണ്ടിയുള്ള ബലികളും നാം സ്വീകരിക്കുന്നു. ഇതിന്റെ ലക്ഷ്യം സത്യത്തിന്റെ പ്രകാശത്തിലേക്കാണ്. ആയതുകൊണ്ട് ഇത് രുചിയില്ലാത്തതും അവജ്ഞയോട വീക്ഷിക്കപ്പെട്ടിരിക്കുന്നത്. അസത്യമായതിനെ തുറന്നു കാണിക്കേണ്ടവരാണ് നാം. മനസ്സില്ലാമനസ്സോടെയുള്ള നമ്മുടെ പരിശ്രമങ്ങള്‍ കാര്യമായ പ്രയോജനം കാണുകയില്ല. മറിയത്തിന്റെ വിമലഹൃദയത്തിന്റെ വിജയത്തില്‍ ഉറച്ചതും വ്യതിചലിക്കാത്തതുമായ വിശ്വാസം നമുക്കു വേണം. ഇതിനുള്ള ഉറപ്പ് ഓരോ ദിവസവും നാം അന്വേഷിക്കണം.
ധ്യാനചിന്ത: ഓ മറിയത്തിന്റെ വിമലഹൃദയമെ, അങ്ങയുടെ സുനിശ്ചിത വിജയത്തില്‍ ഞാന്‍ വിശ്രമം കണ്ടെത്തട്ടെ. ആത്മാവിലും മനസ്സിലും സമാധാനവും ഐക്യവും അനുരഞ്ജനവും സ്വീകരിക്കണമെ. ഈ ആഗ്രഹം പിതാവായ ദൈവത്തിന്റെ അടുത്തേക്ക് എത്തിക്കണമെ. അതിന്റെ വെളിച്ചത്താല്‍ തിന്മയുടെ ശക്തികള്‍ അന്ധരാകട്ടെ. നല്ല ഹൃദയമുള്ളവര്‍ക്ക് കൃപയും ലഭിക്കട്ടെ. പ്രിയ അമ്മെ എന്റെ ഹൃദയത്തെ തുറക്കണമെ. ഒരു അശുദ്ധിയും അവശേഷിക്കാന്‍ ഇടയാക്കരുതെ. വിജയം ആദ്യം എന്റെ ഹൃദയത്തിലും പിന്നീട് ആ കൃപ ലോകത്തിലേക്കും പകരുവാനും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
‘ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവേ, ഇന്ന് എനിക്കു ശക്തി തരണമെ’ യൂദിത്ത് 13:17
നന്മ നിറഞ്ഞ മറിയമെ (3)
എത്രയും ദയയുള്ള മാതാവെ (1)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.