മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ ഇരുപത്തഞ്ചാം ദിവസം

മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ ഇരുപത്തഞ്ചാം ദിവസം ~

പ്രിയ മക്കളെ, പ്രത്യേകമാം വിധം മാനസാന്തരത്തിലേക്കു വിളിക്കാനാണു ഞാന്‍ വന്നിരിക്കുന്നത്. എന്റെ തിരുനാള്‍ ദിവസങ്ങളില്‍ നിങ്ങള്‍ വിലമഹൃദയയ പ്രതിഷ്ഠ നടത്തണം. കാരണം ആത്മായരെന്ന നിലയില്‍ നിങ്ങള്‍ എന്റെ പുത്രനെ അമൂല്യമാംവിധം മഹത്വപ്പെടുത്തും. യേശു ആദ്യം എന്റെ ഹൃദയമാണു അവതരിക്കാന്‍ തരിഞ്ഞെടുത്തത്. ഇപ്പോള്‍ നിങ്ങളെ അവിടുന്ന് ക്ഷണിക്കുന്നു. അവിടുന്ന് ആദ്യമായി മനുഷ്യന്റെ മാംസത്തെ സ്പര്‍ശിച്ചടുത്തേക്ക് വന്നാല്‍ അവിടുത്തെ കണ്ടെത്താന്‍ സാധിക്കും. ഇവിടെ യേശഉ ജന്മംകൊണ്ടത് എന്റെ ഹൃദയത്തില്‍ നിന്നും രക്തം ഗര്‍ഭപാത്രത്തിലേക്കു ഒഴുകിയപ്പോഴാണ്. അവിടുന്ന് മാംസം ധരിക്കുന്നതിനു മുമ്പ് കാത്തിരുന്നതുപോലെ ഇപ്പോള്‍ വിമലഹൃദയത്തില്‍ നിങ്ങളെ കാത്തിരിക്കുന്നു.

ഈ അഭയത്തിലേക്കു നിങ്ങള്‍ കടന്നുവരൂ. അങ്ങനെ നിങ്ങളെ എന്റെ ഗര്‍ഭപാത്രത്തിലേക്കു കൊണ്ടുപോയി ഞാന്‍ നിങ്ങള്‍ക്ക് അമ്മയും നിങ്ങള്‍ എനിക്ക് അമൂല്യരായ മക്കളുമായിത്തീരും.

നേര്‍വഴി നയിക്കല്‍: എല്ലാ കൃപകളും ദാനങ്ങളും മറിയത്തിലൂടെ നമുക്കു ലഭിക്കാന്‍ വേണ്ടി അതിന്റെ സൂക്ഷിപ്പുകാരിയും ഭരണവും വിതരണവും പരിശുദ്ധത്രിത്വം പരിശുദ്ധ മറിയത്തെ ഏല്‍പ്പിച്ചിരിക്കുന്നു. പുത്രന്റെ പുണ്യങ്ങളും പരിശുദ്ധാത്മാവിന്റെ ദാനങ്ങളും അമ്മ ആഗ്രഹിക്കുന്നവര്‍ക്ക്, ആഗ്രഹിക്കുന്നവിധം നല്‍കുന്നു.

പ്രകൃതി നയമമനുസരിച്ച് ഒരു ശിശുവിനു പിതാവും മാതാവും വേണം. അതുപോലെതന്നെയാണ് ദൈവികസ്വഭാവത്തിലും. ഒരു ശിശു ദൈവത്തെ പിതാവായും പരിശുദ്ധ മറിയത്തെ മാതാവായും സ്വീകരിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ടവരുടെ ശിരസ്സും രാജാവുമായ യേശുവിനു ജന്മംകൊടുത്തതു പോലെ യേശുവിന്റെ ശരീരത്തിലെ അവയവങ്ങളായ പ്രജകള്‍ക്കു പരിശുദ്ധമറിയം ജന്മം കൊടുത്തതു പോലെ യേശുവിന്റെ ശരീരത്തിലെ അവയ്വങ്ങളായ പ്രജകള്‍ക്കു പരിശുദ്ധ മറിയം ജന്മം കൊടുക്കുന്നു. ദൈവവുമായി ഒന്നാകണമെന്നാഗ്രഹിക്കുന്നവര്‍ കൃപയാല്‍ മറിയത്തെ അമ്മയായി സ്വീകരിക്കണം. ഇതുവഴിയായി പരിശുദ്ധ മറിയം ദൈവത്തിന്റെ കൃപകള്‍ മക്കളിലേക്കു ഒഴുക്കിക്കൊണ്ടിരിക്കുന്നു.

പരിശുദ്ധ കന്യകാമറിയം പരിശുദ്ധാത്മാവിന്റെ മണവാട്ടിയായതുകൊണ്ട് പരിശുദ്ധാത്മാവ് പരിശുദ്ധ മറിയത്തടൊപ്പം, മറിയം വഴിയായും, മറിയത്തിലൂടെയും പ്രവര്‍ത്തിക്കുന്നു. വചനം മാംസം ധരിച്ച യേശു ക്രസ്തുവാണു പരിശുദ്ധാത്മാവിന്റെ ഏറ്റവും ശ്രേഷ്ഠമായ ദൈവികമായ പ്രവര്‍ത്തി. മറിയത്തിലും മറിയംവഴിയായും തിരഞ്ഞെടുക്കപ്പെട്ടവരെ പരിശുദ്ധാത്മാവു തുടര്‍ന്നും രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എങ്ങനെ ഒരു ശിശു അമ്മയില്‍ നിന്നും ആവശ്യമായിട്ടുള്ളതെല്ലാം വലിച്ചെടുക്കുന്നുവോ അതുപോലെ തന്നെ മക്കളെന്ന നിലയില്‍ എല്ലാ കൃപകളും നമ്മുടെ പരിശുദ്ധ അമ്മയില്‍ നിന്നും വലിച്ചെടുക്കുന്നു.

മാര്‍ഗ്ഗനിര്‍ദ്ദേശം: നമ്മള്‍ എല്ലാ അഭയവും മറിയത്തില്‍ തേടുമ്പോള്‍, മറിയത്തിന്റെ ഗര്‍ഭപാത്രത്തില്‍ പ്രവേശിക്കുകയും, യേശുക്രിസ്തുവിന്റെ പ്രകാശത്തിലേക്ക് വീണ്ടും ജനിക്കുകയും ചെയ്യുന്നു. ഈ പ്രകാശധാരയിലേക്കു അമ്മയുടെ പരിപാലനയില്‍ നയിക്കപ്പെടുന്നു. അമ്മയുടെ ലോലമായ മാതൃസംരക്ഷണത്തിലൂടെ പരിശുദ്ധിയിലേക്കുള്ള ശരിയായ വഴിയില്‍ നടത്തപ്പെടുകയും ചെയ്യുന്നു. അമ്മയുടെ വിമലഹൃദയത്തില്‍ ആശ്രയിക്കുകയും പ്രതിഷ്ഠയില്‍ നമ്മുടെ അസുരക്ഷിതാവസ്ഥയും ബലഹീനതകളും അമ്മയ്ക്ക് നല്‍കുന്നു. ഓരോ ദിവസവും നമ്മള്‍ നമ്മുടെ ഹൃദയം അമ്മയ്ക്ക് നല്‍കുന്നു. അപ്പോള്‍ അമ്മയ്ക്ക് നമ്മളെ നയിക്കാനും നമ്മുടെ ബുദ്ധമുട്ടുകളില്‍ ആനന്ദം തരുവാനും സാധിക്കും. അവസാനമായി അമ്മയുടെ ശുശ്രൂഷയ്ക്കായി പൂര്‍ണ്ണമായി നമ്മെത്തന്നെ വിട്ടുകൊടുക്കണം. അപ്പോള്‍ അമ്മ നമ്മുടെ നിയോഗങ്ങളെല്ലാം അമ്മയുടെ തിരുക്കുമാരന്റെ പാദപീഠത്തില്‍ വയ്ക്കും. ആയതുകൊണ്ട് പരിശുദ്ധ മറിയത്തിന്റെ സുനിശ്ചിത വിജയത്തിനായി നാം നിലകൊള്ളണം. പരിശുദ്ധ മറിയത്തിന്റെ മഹത്വത്തിനായി കൂടെനില്‍ക്കണം. പരിശുദ്ധ മറിയം ആക്രമിക്കപ്പെടുമ്പോള്‍ നമ്മള്‍ ചെറുത്ത് നില്‍ക്കണം. പരിശുദ്ധ മറിയത്തിനെതിരെ ദൂഷണം പറയുന്നവര്‍ക്കെതിരായി ഒരു സമ്മാനവും പ്രതീക്ഷിക്കാതെ പരിഹാരം ചെയ്യണം. എല്ലാ ആത്മാക്കളെയും അമ്മയുടെ പരിപാലനയിലേക്കു കൊണ്ടുവരുവാന്‍ പരിശ്രമിക്കണം.

ധ്യാനചിന്ത: ഓ മറിയത്തിന്റെ വിമലഹൃദയമെ, എന്റെ സ്‌നേഹത്തെ പരീക്ഷിക്കാനുള്ള ദൈവത്തിന്റെ പരീക്ഷണം അതിജീവിക്കാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. സ്വര്‍ഗ്ഗീയ കൃപകള്‍ എന്റെ മനസ്സില്‍ തളംകെട്ടി കിടക്കട്ടെ. പരിശുദ്ധ സ്‌നേഹത്തിന്റെ തീജ്വാലകള്‍ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്കു എന്നെ നയിക്കട്ടെ. മാലാഖമാരെ അയയ്ക്കണമെ പ്രിയ അമ്മെ. ഈ പ്രതിഷ്ഠിക്കപ്പെട്ട ആത്മാവിനെ സംരക്ഷിക്കണമെ. നിന്റെ കരുണാമയമായ സംരക്ഷണത്തിനു എന്നെത്തന്നെ വിട്ടുതരുന്നു. നിന്റെ സന്താനമായിരിക്കാന്‍ മാത്രമെ ഞാനാഗ്രഹിക്കുന്നുള്ളു. എന്റെ ആത്മാവിനെ നിന്റെ മേലങ്കിക്കുള്ളില്‍ കാക്കണമെ. പരിശുദ്ധ കന്യകെ, നിന്നില്‍ അഭയം തേടുവാനും ആശ്രയിക്കുവാനും എന്നെ സഹായിക്കണമെ.

‘നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്സാരമാണെന്ന് ഞാന്‍ കരുതുന്നു. ‘ റോമ 8:18

നന്മ നിറഞ്ഞ മറിയമെ (3)

എത്രയും ദയയുള്ള മാതാവെ (1)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles