മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ പതിനാറാം ദിവസം

മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ പതിനാറാം ദിവസം ~

പ്രിയ മക്കളെ, നമുക്കു ഒന്നാകാന്‍ പറ്റുമോ? ഹൃദയത്തിന്റെയും ആത്മാവിന്റെയും ഐക്യമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. ഞാന്‍ നിങ്ങളെ ഭരമേല്‍പ്പിക്കുന്നതെല്ലാം ദൈവികമായിട്ടുള്ള കാര്യങ്ങളാണ്. അതെ, നിങ്ങള്‍ വഴിയായി മറ്റുള്ളവര്‍ക്കു സഹായം ലഭിക്കുന്നുണ്ട്. പക്ഷെ അതിലുപരിയായി ദൈവീക കൃപകള്‍ ഈ ലോകത്തിലേക്കു ചൊരിയുന്നതിനു എന്റെ സുനിശ്ചിത വിജയം നിങ്ങളിലൂടെ പൂര്‍ത്തീകരിക്കും. പ്രിയ മക്കളെ, നിങ്ങളുടെ ശ്രദ്ധ സ്വര്‍ഗ്ഗത്തിലേക്കു തിരിക്കൂ. കാറ്റടിക്കുമ്പോള്‍ മേഘങ്ങള്‍ ഒരേ ദിശയിലേക്കു നീങ്ങുന്നത് നോക്കുവിന്‍. കാറ്റാണ് ഓരോ മേഘത്തെയും വഹിച്ചുകൊണ്ടു പോകുന്നത്. ദൈവം ആഗ്രഹിക്കുന്നിടത്തേക്കാണു സ്വര്‍ഗ്ഗീയ മാരുതന്‍ നിങ്ങളെ കൊണ്ടുപോകുന്നത്. പരിശുദ്ധാത്മാവും ഇതുപോലെതന്നെയാണ് നിങ്ങളുടെ മേല്‍ ഇറങ്ങിവരുന്നത്. നിങ്ങളുടെ ആത്മാവില്‍ ആഞ്ഞടിച്ച് അതിനെ പറപ്പിച്ച് പരിശുദ്ധാത്മാവ് കൊണ്ടുപോകും. ഇതുപോലെതന്നെ എന്റെ ഹൃദയത്തോടൊപ്പം അത് ചലിച്ചുകൊണ്ടിരിക്കും.

അമ്മെ, അതുപോലെ ഞങ്ങളുടെ ഹൃദയങ്ങളെ എങ്ങനെ സ്വതന്ത്രമാക്കാന്‍ സാധിക്കും?

നിങ്ങളുടെ വിമലഹൃദയ പ്രതിഷ്ഠയിലൂടെ ലോകത്തില്‍ നിന്നും സ്വതന്ത്രരാക്കപ്പെടുകയും ഞാന്‍ അതിനെ സ്വന്തമാക്കുകയും ചെയ്യും.

നേര്‍വഴി നയിക്കല്‍: ദൈവീക പദ്ധതിയുടെ ഭാഗമായ സഹരക്ഷകസ്ഥാനത്തിന്റെ യോഗ്യതകളാല്‍ പരിശുദ്ധ മറിയം പ്രതിഷ്ഠയില്‍ നിന്നും നമ്മെ വഹിച്ച് സുനിശ്ചിത വിജയത്തിലൂടെ നയിച്ച് തിരുഹൃദയഭരണത്തില്‍ എത്തിക്കും. ഇതുവഴിയായി കൃപയുടെ അവസാന മണിക്കൂറിലേക്ക് നാം എത്തിച്ചേരും. സുനിശ്ചിത വിജയത്തിന്റെ ലക്ഷ്യം തന്നെ തിരുഹൃദയത്തിന്റെ രക്ഷിക്കുന്ന സ്‌നേഹം സ്വീകരിക്കാന്‍ നമ്മുടെ ആത്മാക്കളെ ഒരുക്കുക എന്നുള്ളതാണ്. ദൈവരാജ്യം ഭൂമിയില്‍ സ്ഥാപിക്കപ്പെടുന്നതിനു മുമ്പ് കൃപയുടെ അവസാനത്തെ മണിക്കൂര്‍ എല്ലാ ആത്മാക്കള്‍ക്കും നല്‍കപ്പെടും. ഭൂമി അതിന്റെ പൂര്‍വ്വാവസ്ഥ വീണ്ടെടുക്കും. പരിശുദ്ധ അമ്മ അവസാനത്തെ നാഴിക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രണ്ടാം പെന്തക്കോസ്താണ്. ആയത് ഇരുഹൃദയങ്ങളുടെ പൂര്‍ണ്ണമായ സംലയനം.

മാര്‍ഗ്ഗനിര്‍ദ്ദേശം: പ്രതിഷ്ഠിക്കപ്പെട്ട ആത്മാവിനു ആന്തരികമായി ഈ ലോകത്തിന്റെ ഒരാവശ്യമുള്ളതായി തോന്നുകയില്ല. അത് ദൈവത്തിന്റെ സ്വന്തമായ ഒരവസ്ഥയില്‍ ആയിരിക്കുകയും ഭൗമികസ്വഭാവം മറന്നുപോകുകയും ചെയ്യും. വിമലഹൃദയത്തിലൂടെയാണ് നിങ്ങളുടെ ആത്മാവിനെ തിരഞ്ഞെടുത്ത് സ്വന്തമാക്കുന്നത്. അതുകൊണ്ട് ഓരോ ദിവസവും പുതിയതായി വിമലഹൃദയത്തിനു സമര്‍പ്പിക്കണം. നിരന്തരമായ വഴങ്ങിക്കൊടുത്തുകൊണ്ട് നമ്മുടെ ഇഷ്ടത്തെ ദൈവത്തിന്റെ ഇഷ്ടവുമായി ഐക്യപ്പെടുത്തുന്നു. സ്വന്തം ഇഷ്ടത്തേക്കാള്‍ വലിയ ഒരു കാര്യവും നമുക്കില്ല. എന്നാല്‍ ദൈവം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നതും ഇതാണ്. നമ്മള്‍ വേറെ എന്തുകൊടുത്താലും ദൈവം അതില്‍ സംപ്രീതനാകുകയില്ല. സ്വന്തം ഇഷ്ടം ബലികഴിച്ച ആത്മാവാണു അനുഗ്രഹിക്കപ്പെട്ടത്. അതില്‍ ദൈവത്തിന്റെ ഇഷ്ടം കത്തിജ്വലിച്ചുകൊണ്ടിരിക്കും.

ധ്യാനചിന്ത: ഓ മറിയത്തിന്റെ വിമലഹൃദയമെ, ദൈവം നയിക്കുന്നതിനനുസരിച്ചു എന്റെ ആത്മാവിനെ വഴി നടത്തുവാന്‍ എന്നെ സഹായിക്കണമെ. എന്റെ അമ്മെ, ദൈവത്തിനു ഏറ്റവും പ്രസാദകരമായത് എന്താണെന്ന് എന്നെ അറിയിക്കണമെ. ദൈവത്തിന്റെ ഇഷ്ടത്തിനു വിട്ടുകൊടുക്കാന്‍ എന്നെ സഹായിക്കണമെ. എന്റെ ഇഷ്ടത്തെ ബലികഴിച്ച് ദൈവവുമായി ഐക്യപ്പെടുവാന്‍ എന്നെ സഹായിക്കണമെ. എന്റെ ആത്മാവ് പരിശുദ്ധാത്മാവിന്റെ ഇഷ്ടമനുസരിച്ച്, പരിശുദ്ധാത്മാവിനോടൊത്ത്, പരിശുദ്ധാത്മാവ് അയയ്ക്കുന്നിടത്തേക്ക് മാത്രം നയിക്കപ്പെടുവാന്‍ എന്നെ സഹായിക്കണമെ.

‘നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ’ ലൂക്ക 1:38

നന്മ നിറഞ്ഞ മറിയമെ (3)

എത്രയും ദയയുള്ള മാതാവെ (1)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles