മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ പന്ത്രണ്ടാം ദിവസം
മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ പന്ത്രണ്ടാം ദിവസം ~
പ്രിയ മക്കളേ, വിമല ഹൃദയത്തിന്റെ വാഗ്ദാനങ്ങള്‍ നിങ്ങളിലൂടെ നിറവേറ്റാന്‍ നിങ്ങളുടെ സമ്മതം ഞാന്‍ യാചിക്കുകയാണ്. പിതാവായ ദൈവത്തിന്റെ ലോകസമാധാനം എന്ന ദാനം എന്റെ സുനിശ്ചിത വിജയത്തിലാണിരിക്കുന്നത്. ലോകത്തിന് നല്‍കുവാനിരിക്കുന്ന ഈ സമാധാനം ആദ്യം ആന്തരീകമായ ആത്മാവില്‍ നല്‍കുവാനാണ് എന്റെ ആഗ്രഹം.
സമാധാനത്തിന് വേണ്ടിയുള്ള ഈ ആഗ്രഹം സാധിച്ചെടുക്കാന്‍ പ്രിയ മക്കളേ, ജപമാല കൈകളിലെടുക്കുവാന്‍ ഞാന്‍ ആവശ്യപ്പെടുന്നു. ഈ പ്രാര്‍ത്ഥന ഐക്യത്തില്‍ മാത്രമേ നിങ്ങള്‍ക്ക് എന്നോടുള്ള സ്‌നേഹത്തിന് ദൈവപിതാവ് വഴങ്ങുകയുള്ളൂ. യുവാക്കളെ എന്റെ വിമല ഹൃദയത്തിന് പ്രതിഷ്ഠിക്കുവാന്‍ പ്രത്യേകമായി ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ വിജയത്തിന്റെ മുന്നോടികളാണ് അവര്‍. ഭാവിതലമുറയ്ക്കു വേണ്ടി സഭയുടെ നവീകരണം അവരിലൂടെയാണ്. പ്രകടമാകുക.
പ്രിയ മക്കളേ, മനുഷ്യകുലത്തിന്റെ പാപത്തിന് പരിഹാരം ചെയ്തില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ നശിപ്പിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നതിനും മാര്‍ഗനിര്‍ദേശം സ്വീകരിക്കുന്നതിനും നിങ്ങളെ തന്നെ വിട്ടു കൊടുക്കുക. എന്റെ വിമല ഹൃദയത്തിന് നിങ്ങള്‍ പ്രതിഷ്ഠ ചെയ്യുമ്പോള്‍ തന്നെ പരിശുദ്ധാത്മാവ് നിങ്ങളുടെ ഹൃദയത്തെ മുറുകെ പിടിക്കും.
ഞാന്‍ വരുന്നത് നിങ്ങളുടെ നാശത്തിന് ആരംഭം കുറിക്കാനല്ല, പക്ഷേ, എന്റെ വാഗ്ദാനത്തിലൂടെ ദൈവകൃപ ലഭിക്കാനുള്ള വെളിച്ചം നല്‍കാനാണ്. നിങ്ങളുടെ ഹൃദയം എന്റെ ഹൃദയവുമായി ഐക്യപ്പെട്ട് അതെ, Yes എന്ന് പിതാവിനോട് പറയുകയും അപ്പോള്‍ പരിശുദ്ധാത്മാവ് നിങ്ങളുടെ മേല്‍ ആവസിക്കുകയും ചെയ്യും. എന്റെ മണവാളനായ പരിശുദ്ധാത്മാവിന്റെ ദൃഷ്ടിയിലും സ്പര്‍ശനത്തിലും ആയിരിക്കുവന്‍.
നേര്‍വഴി നയിക്കല്‍
ആത്മാക്കളുടെ രക്ഷയ്ക്കു വേണ്ടിയാണ് യേശു ഭൂമിയിലേക്ക് വന്നത്. യേശുവിന്റെ പ്രവര്‍ത്തനങ്ങളിലെല്ലാം പരിശുദ്ധ മറിയം സഹകരിച്ച് കൂട്ടാളിയായി. സഹരക്ഷക എന്ന സ്ഥാനം ഒരിക്കലും രക്ഷാകര പദ്ധതിയില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്തതാണ്. പരിശുദ്ധ മറിയത്തിന്റെ ഓരോ പ്രവൃത്തിയും ആഗ്രഹവും സഹരക്ഷക എന്ന നിലയില്‍ യേശുവുമായി ചേര്‍ന്നുള്ളതാണ്. വിമല ഹൃദയ പ്രതിഷ്ഠ നടക്കാന്‍ നമ്മോട് ആവശ്യപ്പെട്ടതും യേശുവുമായി ചേര്‍ന്നുള്ള രക്ഷാകര പദ്ധതിയുടെ ഭാഗമാണ്.
മാര്‍ഗ നിര്‍ദേശം
നിയോഗത്തിന്റെ ശുദ്ധത, നമ്മുടെ എല്ലാ പ്രവൃത്തികളും ദൈവത്തെ പ്രസാദിപ്പിക്കാന്‍ ലക്ഷ്യം വച്ചിട്ടുള്ളതാണോ എന്നതില്‍ അടങ്ങിയിരിക്കുന്നു. ഒരു പ്രവൃത്തിയെ നന്മയും തിന്മയും ആക്കുന്നത് ദൈവദൃഷ്ടിയില്‍ അത് നന്മയോ തിന്മയോ ആണോ എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഒരു പ്രവൃത്തിയുടെ ഉദ്ദേശ്യം ആത്മാവിന്റെ കണ്ണു കൊണ്ടും ശരീരത്തിന്റെ പ്രവൃത്തി കൊണ്ടും നാം മനസ്സിലാക്കുന്നു. നിയോഗങ്ങളെല്ലാം വളരെ ലളിതമാക്കാന്‍ പരിശുദ്ധ മറിയം പറയുന്നു. നമുക്ക് വേറെ ലക്ഷ്യമൊന്നും ഇല്ലെങ്കില്‍ ശുദ്ധതയുടെ വെളിച്ചത്തില്‍ അത് നല്ലതും പ്രകാശിക്കുന്നതും ആയിരിക്കും. നമുക്ക് രണ്ട് ഉദ്ദേശങ്ങളുണ്ടായാല്‍ അത് ശുദ്ധമായി കാണപ്പെടുകയില്ല. ലൗകികമായ കാണപ്പെടുകയും ചെയ്യും. പരിശുദ്ധമായ ലാളിത്യം ദൈവത്തില്‍ നിന്നുളള ആനന്ദമല്ലാതെ മറ്റൊന്നും ലക്ഷ്യം വയ്ക്കുകയില്ല. ആയതു കൊണ്ട് ശുദ്ധമായ നിയോഗത്താലുള്ള പ്രവൃത്തി ജീവന്‍ പ്രദാനം ചെയ്യുകയും ദൈവത്തെ പ്രസാദിപ്പിക്കുന്നവയുമായിരിക്കും. സത്യവും ശുദ്ധവുമായ ഉദ്ദേശ്യത്തോടെ നമ്മള്‍ വിമല ഹൃദയ പ്രതിഷ്ഠ നടത്തിയാല്‍ അതേ തീക്ഷണത നമുക്ക് യേശുവിനോട് ഉണ്ടാകും. അപ്പോള്‍ നമ്മുടെ അമ്മ പരിശുദ്ധ വെളിച്ചത്താന്‍ ദൈവത്തിന്റെ മുമ്പില്‍ നമ്മെ കാഴ്ചവയ്ക്കും.
ധ്യാനചിന്ത
ഓ മറിയത്തിന്റെ വിമല ഹൃദയമേ, ഈ പ്രതിഷ്ഠയിലൂടെ ദൈവത്തോടുള്ള തീക്ഷണമായ സ്‌നേഹം കൊണ്ട് എന്നെ നിറയ്ക്കണമേ. എല്ലാ പ്രയാസങ്ങളെയും തരണം ചെയ്യാന്‍ ശക്തവും നിത്യവുമായ സ്‌നേഹത്താല്‍ എന്ന നിറയ്ക്കണമേ. എന്റെ സ്‌നേഹം വിഭജിക്കപ്പെടുവാന്‍ ഇടയാക്കല്ലേ. തുറന്ന ഹൃദയത്തോടെ അങ്ങയോടുള്ള ഭക്തിയില്‍ ആഴപ്പെടുവാന്‍ എന്നെ സഹായിക്കണമേ. പ്രിയ അമ്മേ, ശുദ്ധമായ നിയോഗങ്ങളാലും പ്രവൃത്തിയാലും ദൈവത്തെ പ്രസാദിപ്പിക്കുവാനും ദൈവത്തെ മാത്രം ലക്ഷ്യം വയ്ക്കവുാനും എന്നെ സഹായിക്കണമേ.
എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് ഞാന്‍ അന്വേഷിക്കുന്നത് (യോഹ. 5. 30)
നന്മ നിറഞ്ഞ മറിയമെ (3)
എത്രയും ദയയുള്ള മാതാവെ (1)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.