കുറ്റിക്കാട്ടില്‍ പ്രത്യക്ഷയായ ഔര്‍ ലേഡി ഓഫ് ദി ബുഷ്
ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.
പരിശുദ്ധ അമ്മയുടെ പല പേരുകളില്‍ ഒന്ന് മാത്രമാണ് ”ഔര്‍ ലേഡി ഓഫ് ദി ബുഷ് ‘. പരിശുദ്ധ അമ്മയുടെ പല പേരുകള്്ക്കൊക്കെ അമ്മയുടെ പ്രത്യക്ഷീകരണവുമായി ബന്ധമുണ്ടാകാറുണ്ട്. അത്തരം ഒരു അത്ഭുതത്തിന്റെ പേരിലാണ് പോര്‍ച്ചുഗലിലെ ഈ ദേവാലയവും അറിയ പ്പെടുന്നത്. പോര്‍ച്ചുഗലില്‍ ഉണ്ടായിട്ടുള്ള മൂറിഷ് അധിനിവേശത്തിന്റെ ഭാഗമായിട്ടാണ് ഇവോര എന്ന ദേവാലയത്തിലെ പരിശുദ്ധ അമ്മയുടെ രൂപം നഷ്ടപ്പെട്ടു പോയതും പെനിന്‍സുലയിലെ ഒത്തിരി ആളുകള്‍ ആ നഷ്ടത്തെ ഓര്‍ത്തു ദുഖിച്ചതും. അധിനിവേശത്തിന്റെ തിരിച്ചു വരവുകള്‍ക്കിടയിലാണ് ഒരിടയനു നഷ്ടപ്പെട്ടു പോയ അമ്മയുടെ രൂപം കണ്ടു കിട്ടുന്നത്. ക്രിസ്തു വിശ്വാ സികള്‍ പണ്ട് താമസിച്ചിരുന്ന സ്ഥലത്ത് എത്തിപ്പെട്ട ഇടയന് വളരെ മധുരകരമായ ശബ്ദം കുറ്റിക്കാട്ടില്‍ നിന്ന് കേള്‍ക്കുകയും ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നടുക്കുകയും ചെയ്തു. അടുത്ത് എത്തിയപ്പോഴേക്കും കത്തുന്ന കുറ്റികാടുകള്‍ക്കിടയില്‍ പരിശുദ്ധ അമ്മയുടെ രൂപം അയാളെ അത്ഭുതപ്പെടുത്തി.
അമ്മ ആ ഇടയനു നല്കിയ രണ്ടു സന്ദേശങ്ങള്‍ക്ക് അനുസരിച്ച് അയാള്‍ പ്രവര്‍ത്തിച്ചു. പരിശുദ്ധ അമ്മയുടെ രൂപം നഗരത്തിലെ ബിഷപ്പിന്റെ അടുത്ത് എത്തിക്കുകയും തിരിച്ചു വന്നു അയാള്‍ ആ സ്ഥലം വൃത്തിയാക്കുകയും അവിടെ ചെറിയ ഒരു ചാപ്പല്‍ പണിയാന്‍ വേണ്ടി അയാള്‍ക്കുള്ളതെല്ലാം വില്‍ക്കുകയും ചെറിയ ഒരു ചാപ്പല്‍ നിര്‍മ്മിക്കുകയും ചെയ്തു. അമ്മയുടെ നിര്‍ദേശ പ്രകാരം അവിടെ പ്രാര്‍ത്ഥനകള്‍ ആരംഭിക്കു കയും ചെയ്തു. ഇതായിരുന്നു അമ്മ അയാളോട് പറഞ്ഞ കാര്യങ്ങള്‍. ചാപ്പലിലെ പ്രാര്‍ഥനകളില്‍ ആളുകളുടെ എണ്ണം നാള്‍ക്കു നാള് വര്‍ധിച്ചു വന്നു. ആളുകളുടെ വര്‍ദ്ധനവ് കാരണം അവിടെ ചെറിയ ചാപ്പലിനു പകരം പുതിയ ഒരു പള്ളി പണിയാന്‍ ഉള്ള തീരുമാനം ഉണ്ടാകു കയും ചെയ്തു. ബിഷപ്പിന്റെ നേതൃത്വത്തില്‍ അവിടെ ദേവാലയം നിര്‍മ്മിക്കുകയും വിശുദ്ധ ജെറോമിന്റെ നാമധേയത്തിലുള്ള സന്ന്യാസ സമൂഹം അതിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു.
1458 ല്‍ അല്‍ഫോന്‍സോ അഞ്ചാമന്റെ നേതൃത്വത്തില്‍ മൂര്സിനെതിരായ യുദ്ധത്തില്‍ വിജയം വരിച്ചത് അമ്മയുടെ സഹായം കൊണ്ടാണ് എന്ന് അദ്ദേഹം വിശ്വസിച്ചു. ഈ വിശ്വാസം അദ്ദേഹത്തെ അമ്മയിലേക്ക് അടുപ്പിക്കുകയും അമ്മയോടുള്ള ഭക്തി പ്രചരിപ്പിക്കുകയും ചെയ്തു. ഔര്‍ ലേഡി ഓഫ് ദി ബുഷ് എന്ന അമ്മയുടെ പേരിലെ പിന്നിലെ വിശ്വാസ കഥകളിലൂടെ നമുക്ക് അമ്മയോട് കൂടുതല്‍ അടുക്കാം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.