വ്യാകുലമാതാവിനോടൊപ്പം ധ്യാനിക്കാം, നന്മ ചെയ്യാം

സെപ്തംബര്‍ മാസത്തില്‍ പരിശുദ്ധ കന്യാമാതാവിനെ ഉചിതമായ രീതിയില്‍ വണങ്ങാന്‍ ഇതാ ചില ധ്യാന ചിന്തകള്‍.

1. മറ്റുള്ളവരുടെ സഹനങ്ങളില്‍ നിന്ന് ഓടി അകലരുത്.
ഇക്കാര്യത്തില്‍ മാതാവാണ് നമ്മുടെ മാതൃക. ശിഷ്യന്മാരെല്ലാവരും യേശുവിനെ വിട്ടു പോയപ്പോള്‍ മാതാവ് ദൈവപുത്രനോട് ഒപ്പം നിലകൊണ്ടു. മറ്റുള്ളവരുടെ വിഷമതകളുടെയും സഹനങ്ങളുടെയും സമയത്ത് അവരോടൊപ്പം വിശ്വസ്തതയോടെ നിലകൊള്ളുക. അവരെ ശ്രവിക്കുകയും ഏകാന്തതയില്‍ അവരോടൊപ്പം സമയം ചെലവിടുകയും ചെയ്യുക.

2. സഹാനുഭുതി പ്രവര്‍ത്തിപഥത്തില്‍ വരുത്തുക.
സഹിക്കുന്നവരെ കാണുമ്പോള്‍ സൈറീന്‍കാരനായ ശിമയോനെ പോലെ അവരുടെ കഷ്ടതകള്‍ക്ക് ഇളവു വരുത്താന്‍ ശ്രമിക്കുക. ആശുപത്രിയില്‍ കഴിയുന്ന ഒരാളെ സന്ദര്‍ശിക്കുക. സുഹൃത്തിന്റെ നിയോഗത്തിനു വേണ്ടി ഒരു ജപമാല ചൊല്ലുക തുടങ്ങിയ സദ്പ്രവര്‍ത്തികള്‍ ചെയ്യുക.

3. സഹിക്കുന്നവര്‍ക്ക് വ്യാകുലമാതാവിന്റെ രൂപം നല്‍കുക.
വ്യാകുല മാതാവിന്റെ ഒരു ചിത്രമോ, ഒരു പ്രെയര്‍ കാര്‍ഡോ എന്തുമാകാം. സഹനങ്ങളില്‍ മാതാവ് ഒപ്പമുണ്ടെന്ന് ഒരു വിശ്വാസവും സാന്ത്വനവും ഇതു വഴി അവര്‍ക്ക് പകര്‍ന്നു നല്‍കാന്‍ നിങ്ങള്‍ക്കാവും.

4. ഏഴു വ്യാകുലങ്ങളുടെ പ്രാര്‍ത്ഥന ചൊല്ലുക.
മാതാവിന്റെ ഏഴു വ്യാകുലങ്ങളുടെ ജപം ഏഴു രഹസ്യങ്ങള്‍ ധ്യാനിച്ച് ഓരോ രഹസ്യത്തിനൊപ്പവും ഏഴ് നന്മ നിറഞ്ഞ മറിയമേ ജപം ചൊല്ലുന്നതാണ്.

  • ശിമയോന്റെ പ്രവചനം
  • ഈജിപ്തിലേക്കുള്ള പലായനം.
  • ബാലനായ യേശുവിനെ ദേവാലയത്തില്‍ വച്ച് കാണാതാകുന്നു
  • കുരിശിന്റെ വഴിയില്‍ യേശുവിനെ കാണുന്നു
  • യേശുവിന്റെ ക്രൂശീകരണവും മരണവും
  • സംസ്‌കാരിക്കാന്‍ കുരിശില്‍ നിന്നും താഴെ ഇറക്കുന്നു
  • യേശുവിനെ സംസ്‌കരിക്കുന്നു.

5. ദാനദര്‍മം ചെയ്യുക.
എത്ര ചെറുത് എന്നതൊന്നും പ്രശ്‌നമല്ല, നിങ്ങള്‍ക്ക് കഴിയുന്നത് ദാനം ചെയ്യുക.

6. സഹിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുക. അവരെ അത് അറിയിക്കുകയും വേണം. അത് അവര്‍ക്ക് ആശ്വാസം നല്‍കും.
ദൈവമേ, അവിടുത്തെ പീഡാനുഭവ വേളയില്‍ ശിമയോന്‍ പ്രവചിച്ചതു പോലെ വ്യാകുലങ്ങളുടെ വാള്‍ പരിശുദ്ധ മാതാവിന്റെ ഹൃദയദത്തിലൂടെ കടന്നു പോയല്ലോ. അമ്മയുടെ സങ്കടങ്ങള്‍ ധ്യാനിക്കുന്ന ഞങ്ങള്‍ അവിടുത്തെ പീഡാനുഭവത്തിന്റെ ഫലങ്ങള്‍ സ്വന്തമാക്കുവാന്‍ കനിയണമേ. ആമ്മേന്‍.

7. നിങ്ങളുടെ ഇടവകയില്‍ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപത്തിന് മുമ്പില്‍ ഒരു മെഴുകുതിരി കത്തിക്കുക.

8. നിങ്ങളുടെ ഭവനത്തില്‍ വ്യാകുലമാതാവിന് ഒരു അള്‍ത്താര നിര്‍മിക്കുക.
മാതാവിന്റെ നല്ലൊരു ചിത്രമോ രൂപമോ പൂക്കള്‍ കൊണ്ടലങ്കരിച്ച് ഈ സെപ്തംബര്‍ മാസം മുഴുവന്‍ സൂക്ഷിക്കുക. ഈ മാസം മാതാവിന്റെ വ്യാകുലങ്ങള്‍ക്ക് സമാശ്വാസമായി ഒരു നന്മ പ്രവര്‍ത്തി ചെയ്യുമെന്ന് വീട്ടിലെ ഓരോരുത്തരും തീരുമാനം എടുത്ത് അക്കാര്യം മാതാവിന്റെ തിരുമാമ്പില്‍ ഒരു ചെറിയ പെട്ടിയില്‍ നിക്ഷേപിക്കുക.

9. മൈക്കലാഞ്ചലോയുടെ പിയെത്താ എന്ന ശില്പത്തിന്റെ ചിത്രം കണ്ടുപിടുക്കുക. യേശുവിന്റെ മൃതമായ ശരീരം മടിയില്‍ കിടത്തിയിരിക്കുന്ന ആ ചിത്രം നോക്കി അമ്മയുടെ വ്യാകുലങ്ങളെ ധ്യാനിക്കുക.

10. വ്യാകുലമാതാവിനെ കുറിച്ചുള്ള ഗാനം ധ്യാനപൂര്‍വം ശ്രവിക്കുക.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles