തൂത്തുക്കുടിയിലെ മഞ്ഞുമാതാവിന്റെ ബസലിക്ക.

തമിഴ്‌നാട്ടിലെ തൂത്തുക്കുടി ഒരു തീരപ്രദേശമാണ്. അവിടെയാണ് മഞ്ഞുമാതാവിന്റെ ബസലിക്ക പള്ളിയുള്ളത്. സാന്റാ മരിയ മാഗിറെ എന്ന റോമിലെ പ്രശസ്തമായതും പുരാതനവുമായ ബസിലിക്കയോട് മഞ്ഞുമാതാവിന്റെ ബസിലിക്കയ്ക്ക് സാദൃശ്യമുണ്ട്.

പരവര്‍ എന്ന തീരസമൂഹത്തിന്റെ കത്തോലിക്കാ പരിവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് മഞ്ഞുമാതാവിന്റെ ചരിത്രം രൂപപ്പെട്ടത്. മല്‍സ്യബന്ധനത്തിന്റെ അവകാശ തര്‍ക്കത്തില്‍ മുസ്ലിം വിഭാഗവും പരവരും തമ്മില്‍ കലഹങ്ങള്‍ തുടങ്ങിയിരുന്ന നാളുകള്‍. മുസ്ലിം ജനങ്ങളുടെ ഇടയില്‍ നിന്നും തങ്ങളെ രക്ഷിക്കണമെന്ന് പരവര്‍ നാട് ഭരിച്ചിരുന്ന പോര്‍ച്ചുഗീസ്‌ക്കാരോട് ആവശ്യപ്പെട്ടു. പോര്‍ച്ചുഗീസ് ഭരണാധികാരി സമ്മതം മൂളുകയും ഒരു നിര്‍ദേശം വെക്കുകയും ചെയ്തു. പരവര്‍ സമൂഹം ഒന്നടങ്കം ക്രിസ്ത്യാനികള്‍ ആകണമെന്നായിരുന്നു അത്. അവര്‍ അത് സമ്മതിക്കുകയും അങ്ങനെ തീരപ്രദേശത്തിലെ അവകാശങ്ങളില്‍ നിന്ന് മുസ്ലീം ജനത്തെ പോര്‍ച്ചുഗീസുകാര്‍ ഉന്മൂലനം ചെയ്തു. വി. ഫ്രാന്‍സീസ് സേവ്യര്‍ പിന്നീട് തൂത്തുക്കുടിയില്‍ എത്തുകയും പരവര്‍ സമൂഹത്തിന്റെ കത്തോലിക്കാ വിശ്വാസം ദൃഢപ്പെടുത്തുകയും ചെയ്തു.

1538ല്‍ ആദ്യമായി മാതാവിന്റെ നാമത്തില്‍ പോര്‍ച്ചുഗീസുകാര്‍ അവിടെ ഒരു ദേവാലയം പണികഴിക്കുകയും ചെയ്തു. എന്നാല്‍ അതിനുശേഷം സ്ഥലത്ത് മതവിദ്വേഷങ്ങള്‍ അണപൊട്ടി. മധുരയിലെ നായക് സമൂഹം തീരപ്രദേശം കയ്യടക്കുകയും വീടുകളും പള്ളികളും നശിപ്പിക്കുകയും ചെയ്തു. ജീവന്‍ രക്ഷിക്കാന്‍ പരവര്‍ക്കാര്‍ക്ക് മറ്റൊരു ദ്വീപിലേക്ക് പലായനം ചെയ്യേണ്ടതായി വന്നു. മാതാവിന്റെ ഒരു രൂപവും അവര്‍ കൂടെ കരുതിയിരുന്നു. ചെന്നെത്തിയ ദ്വീപില്‍ അവര്‍ പള്ളി സ്ഥാപിക്കുകയും മഞ്ഞുമാതാവിനെ പ്രതിഷ്ഠിക്കുകയും ചെയ്തു. പിന്നീട് നാളുകള്‍ക്ക് ശേഷമാണ് മഞ്ഞുമാതാവും പരവരും തിരിച്ചു തൂത്തുക്കുടിയില്‍ എത്തുന്നത്.

തൂത്തുക്കുടിയില്‍ പള്ളി സ്ഥാപിച്ച നാള്‍ മുതല്‍ മാതാവിന്റെ മധ്യസ്ഥത്തില്‍ പല അനുഗ്രഹങ്ങളും അത്ഭുതങ്ങളും പരവരുടെ ഇടയില്‍ സംഭവിക്കാന്‍ തുടങ്ങി. മാറാരോഗങ്ങള്‍ മാറുന്നു, മല്‍സ്യബന്ധനം ശക്തിപ്പെടുന്നു, പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് രക്ഷ ലഭിക്കുന്നു എന്നിങ്ങനെ മഞ്ഞുമാതാവിന്റെ ഖ്യാതി നാടെങ്ങും പരന്നു.

1982 തൂത്തുക്കുടിയില്‍ ഉത്സവത്തിന്റെ നാളുകള്‍ ആയിരുന്നു. 400 വര്‍ഷമായി മഞ്ഞുമാതാവ് അവിടെയുള്ള വിശ്വാസികളെ അനുഗ്രഹിച്ചുവരുന്നതിന്റെ ആഘോഷ വര്‍ഷം. ആ ആനന്ദത്തിനു മാധുര്യം വര്‍ധിപ്പിച്ചു കൊണ്ട് അതേ വര്‍ഷം ജൂലൈ മുപ്പതാം തീയതി വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മഞ്ഞുമാതാവിന്റെ ദേവാലയം ബസലിക്കയായും പ്രഖ്യാപിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles