കുഴിബോംബിൽ നിന്ന് റെൻ നഗരത്തെ രക്ഷിച്ച കന്യാമാതാവ്

ഫ്രാന്‍സിലെ പ്രസിദ്ധമായ ഒരു മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് റെന്‍ (Rennes). ബ്രട്ടനിയിലാണ് റെന്‍ സ്ഥിതി ചെയ്യുന്നത്.  1357 ല്‍ റെന്‍ പട്ടണം ബോംബിട്ട് തകര്‍ക്കാന്‍ ഒരിക്കല്‍ ബ്രിട്ടീഷ് സൈന്യം ഒരു ഉദ്യമം നടത്തുകയുണ്ടായി. പട്ടണം തകര്‍ക്കാന്‍ അവര്‍ ഒരു കുഴിബോംബ് ഒളിപ്പിച്ചു വച്ചു.

1357 ഫെബ്രുവരി 8ാം തീയതി രാത്രി റെന്‍ ചാപ്പലിലെ മെഴുകുതിരികള്‍ താനേ തെളിഞ്ഞുവെന്നും മണികള്‍ സ്വയം മുഴങ്ങിയെന്നും പറയപ്പെടുന്നു. പള്ളിക്കുള്ളിലെ പരിശുദ്ധ മാതാവിന്റെ രൂപം കരങ്ങള്‍ മൂന്നോട്ട് നീട്ടി നില്‍ക്കുന്നതായി കാണപ്പെട്ടു. മാതാവ് കൈ നീട്ടിയ ദിശയില്‍ ഒരു സ്ലാബിന്റെ അടിയിലായിരുന്നു ആ കുഴിബോംബ്.

കുഴിബോംബ് ഉടനെ കുഴിച്ചെടുക്കുകയും ശത്രുതന്ത്രം കണ്ടുപിടിക്കപ്പെടുകയും ചെയ്തു. റെന്നിലെ ജനങ്ങളെ രക്ഷിക്കാന്‍ അത്ഭുതം ചെയ്ത മാതാവിനെ വാഴ്ത്തി ജനങ്ങള്‍ പ്രാര്‍ത്ഥനാഗീതങ്ങളും കൃതജ്ഞതാ ഗീതങ്ങളുമായി പള്ളിയില്‍ തടിച്ചു കൂടി.ഈ അത്ഭുതത്തെ കുറിച്ച് ബാലേകളും പാട്ടുകളും അവിടെ നിലനില്‍ക്കുന്നു. 1634 ല്‍ റെന്‍ മെത്രാനായിരുന്ന പിയെറി കൊര്‍ണൂലിയര്‍ ഈ അത്ഭുതം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മുന്‍കാലങ്ങളില്‍ ബ്രിട്ടനിയുടെ തലസ്ഥാനമായിരുന്ന റെന്‍ പട്ടണത്തിന്റെ ഹൃദയഭാഗത്താണ് ബസിലിക്ക ഓഫ് സെയ്ന്റ് സുവേ എന്നറിയപ്പെടുന്ന പള്ളി സ്ഥിതി ചെയ്യുന്നത്.

1682 ല്‍ ഇവിടെ നിലനിന്നിരുന്ന ആദ്യത്തെ പള്ളി ഭാഗികമായി തകര്‍ന്നു. 1703 ല്‍ പുതിയ പള്ളി പണിത് 1719 ല്‍ പ്രതിഷ്ഠിച്ചു. ആ പള്ളിയാണ് ഇന്ന് അവിടെ കാണുന്നത്. ഫ്രഞ്ചു വിപ്ലവകാലത്ത് ഈ പള്ളി ലഹളക്കാര്‍ അശുദ്ധമാക്കി. മാതാവിന്റെ അത്ഭുത രൂപം നശിപ്പിക്കപ്പെട്ടു. 1802 ല്‍ പള്ളി വീണ്ടും ആരാധനയ്ക്കായി തുറന്നു.

1761 ല്‍ മഗ്ദലേന മോറിസ് എന്ന സ്ത്രീക്ക് റെന്നിലെ മാതാവിന്റെ മധ്യസ്ഥതയാല്‍ അത്ഭുത രോഗശാന്തിയുണ്ടായി. അവരുടെ വലത്തേ പാദം ചീഞ്ഞഴുകിയ നിലയിലായിരുന്നത് ഒരു ഈസ്റ്റര്‍ ഞായറാഴ്ച അത്ഭുതകരമായി സുഖപ്പെട്ടു.

1684 ല്‍ പതിനൊന്ന് വയസ്സു കാരനായ ലൂയി മേരി എന്ന ഒരു ബാലന്‍ തോമസ് ബെക്കറ്റിന്റെ ജസ്വീറ്റ് കോളേജില്‍ ചേരണം എന്ന ആഗ്രഹത്തോടെ വീടു വിട്ട് റെന്നിലേക്കു പോയി. റെന്നില്‍ ഈശോ സഭാംഗങ്ങളുടെ കീഴില്‍ അവന്‍ പഠിച്ചു. റെന്നില്‍ വച്ച് ഒരു പുരോഹിതനാകാന്‍ അവന്‍ തീരുമാനമെടുത്തി. ആ ബാലനാണ് വി. ലൂയി ഡി മോണ്‍ഫോര്‍ട്ട്.

1916 ല്‍ ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പാപ്പ ഈ പള്ളിയെ മൈനര്‍ ബസിലിക്കയായി ഉയര്‍ത്തി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles