ലാസലെറ്റില്‍ മാതാവ് പ്രത്യക്ഷപ്പെട്ട ദിനം
1846 സെപ്റ്റംബർ 19 നു ഫ്രാൻസിലെ സോവൂ സ് ലെസ് ബയസാസ് മലയിൽ വെച്ച് മാക്സിമിൻ ഗിറാവൂദ്, മെലാനി കാൽവെറ്റ് എന്നീ രണ്ടു കുട്ടികൾക്ക് പരിശുദ്ധ അമ്മ നൽകിയ ദർശനമാണ് ഇവിടെ അനുസ്മരിക്കുന്നത് .ദർശനത്തിൽ തീവ്രമായി കരഞ്ഞുകൊണ്ടിരിന്ന മാതാവ് ആദ്യം ഫ്രഞ്ച് ദക്ഷയിലും പിന്നീട് അവരുടെ തന്നെ ഭാഷയായ ഓക്സി റ്റാനിലും സംസാരിച്ചു . അതീവ സൗന്ദര്യവതിയായ അമ്മ പറഞ്ഞു.
” എൻ്റെ ജനം അനുസരിക്കുന്നില്ലെങ്കിൽ എൻ്റെ മകൻ്റെ കരം അയയ്ക്കാൻ ഞാൻ നിർബന്ധിക്കപ്പെടും. ഇതിൽ കൂടുതൽ ഈ കരം താങ്ങുവാൻ സാധിക്കുകയില്ല എത്ര മാത്രമാണ് നിങ്ങളെ പ്രതി ഞാൻ സഹിക്കുന്നത് എൻ്റെ മകൻ നിങ്ങളെ ഉപേക്ഷികക്കാതിരിക്കാൻനിറുത്താതെ നിങ്ങൾക്കു വേണ്ടി ഞാൻ മധ്യസ്ഥം വഹിക്കുകയാണ് 6 ദിവസം നിങ്ങൾക്കു ജോലി ചെയ്യുവാനുണ്ട്.ഏഴാം ദിവസം എനിക്കു വേണ്ടി ഞാൻ മാറ്റിവെച്ചതാണ്. എന്നാൽ ഒരാൾ പോലും എനിക്കു തരുന്നില്ല. ഇ താണ് എൻ്റെ മകൻ്റെ കരത്തിൻ്റെ ഭാരം വർദ്ധിപ്പിച്ചിരിക്കുന്നത് ,,
പരിശുദ്ധ കന്യക ഞായറാഴ്ച്ച ആചരണത്തിൻ്റെ പരിശുദ്ധി കാത്തു പാലിച്ച് ദൈവത്തിൻ്റെ നാമത്തെ ബഹുമാനിക്കുവാൻ ജനങ്ങളെ ക്ഷണിക്കുകയായിരിന്നു .ലോക ജനതയെ മുഴുവൻ മനസാന്തരത്തിലേക്ക് ക്ഷണിക്കുവാനാണ് ഈ ദർശനം ലക്ഷ്യം വച്ചത്. യൂറോ പ്പിലും പ്രതേകിച്ച് ഫ്രാൻസിലും ഉരുളകിഴങ്ങിനു ഉണ്ടാകുവാൻ പോകുന്ന ക്ഷാമത്തെപറ്റി അമ്മ പ്രവചിച്ചിരിന്നു. തുടർന്നു വന്ന ക്ഷാമവും അസ്വസ്ഥകളും ഈ ദർശനത്തിനു വളരെയധികം ജനശ്രദ്ധ നേടികൊടുത്തു.
19-ാം നൂറ്റാണ്ടിലെ അവികസിത ഫ്രാൻസിൻ്റെ വിശ്വാസം ക്ഷയിച്ചു പോയ അന്തരീക്ഷത്തിലുണ്ടായ ദർശനത്തിനു ആധുനീക യുഗത്തിനും വളരെ ശക്തമായ സ്വാദീനം മാണ് ഉള്ളത്
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.