യുവജനതയെ തേടുന്ന ഫ്‌ളോറന്‍സിലെ വ്യാകുല മാതാവ്

പരിശുദ്ധ അമ്മ യേശുവിനെ എന്നപോലെ യുവജനങ്ങളെ സ്‌നേഹിക്കുന്നു. ഇതിന് നല്ല ഉദാഹരണമാണ് ഫ്‌ളോറന്‍സിലെ മാതാവിന്റെ പ്രത്യക്ഷീകരണം. അവിടെയുള്ള ഏഴു പ്രഭുകുടുംബങ്ങളിലെ യുവാക്കള്‍ ബോണ്‍ ഫീലിയൂസ്, ബോനയുംക്കാ, അമിദേവൂസ്, ഹ്യൂഗ് , മനേത്തുസ്, സോസ്‌തേനൂസ് , അലക്‌സിയൂസ് എന്നിവര്‍ക്ക് പരിശുദ്ധ അമ്മ 1933 ലെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ദിവസം അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ പ്രത്യക്ഷപ്പെട്ടു .

അവരോട് ലൗകിക ആര്‍ഭാടങ്ങള്‍ ഉപേക്ഷിച്ച് തപസിലേക്കും പ്രാര്‍ത്ഥനയിലേക്കും ദൈവിക കാര്യങ്ങളിലേക്കും കൂടുതലായി പിന്‍തിരിയുവാന്‍ പരിശുദ്ധ മറിയം ആവശ്യപ്പെട്ടു . പരിശുദ്ധ അമ്മയിലും അവളുടെ വാക്കുകളിലും ആകൃഷ്ടരായ ഏഴുപേരും അവളുടെ സേവനത്തിനായി തങ്ങളെത്തന്നെ സമര്‍പ്പിച്ചു. അവര്‍ മേരിയെ പ്രകീര്‍ത്തിക്കുന്നതിലും അനുസരിക്കുന്നതിലും അതീവശ്രദ്ധ ചെലുത്തി. ദൈവമാതാവിന്റെ ആഗ്രഹമനുസരിച്ച് അവളുടെ ഏഴു വ്യാകുലങ്ങളോടുള്ള സ്‌നേഹവും ഭക്തിയും അഭ്യസിക്കുന്നതില്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു . അവര്‍ മേരിദാസന്മാര്‍ എന്ന പേരില്‍ ഒരു സന്യാസസഭയ്ക്ക് തുടക്കം കുറിച്ചു.

ആദ്യത്തെ ആശ്രമം ഫ്‌ളോറന്‍സിനടുത്തുള്ള ലാക്ടമാര്‍സിയാലാണ് സ്ഥാപിച്ചത്. തുടര്‍ന്ന് മോന്തസെനാരിയോയില്‍ വീണ്ടും രണ്ടാമത്തെ ആശ്രമം പണിതുയര്‍ത്തി . അവിടെവച്ച് പരി. അമ്മ വീണ്ടും അവര്‍ക്ക് പ്രത്യക്ഷപ്പെട്ടു. തത്സമയം കറുത്ത സഭാവസ്ത്രം ധരിക്കുവാനും വി. അഗസ്റ്റിന്റെ സന്യാസനിയമങ്ങള്‍ അനുസരിക്കാനും ആ ഏഴു യുവാക്കളോടുമായി ആവശ്യപ്പെട്ടു അവര്‍ അപ്രകാരം അനുവര്‍ത്തിച്ചു.

കറുത്ത സഭാവസ്ത്രം വ്യാകുലവും ദുഃഖവും സഹനവുമെല്ലാം ദ്യോതിപ്പിക്കുന്നു. ദൈവമാതാവിന്റെ ആഗ്രഹാനുസരണം കറുത്തവസ്ത്രം ധരിച്ച് ,അവളുടെ ഏഴു വ്യാകുലങ്ങള്‍ ധ്യാനിച്ചും പ്രാര്‍ത്ഥിച്ചും പ്രചരിപ്പിച്ചും മേരിദാസന്മാര്‍ മുന്നേറി. മാതാവിന്റെ ഏഴു വ്യാകുലങ്ങളുടെ കൊന്ത അവര്‍ ഭക്തിയോടെ ചൊല്ലിപോന്നു. ഈ ഏഴു വ്യാകുലങ്ങളും സെപ്റ്റംബര്‍ 5 ന് മേരി ദാസന്മാര്‍ തിരുനാളായി ആഘോഷിക്കുവാന്‍ തുടങ്ങി.

1814 ല്‍ ഏഴാം പീയൂസ് മാര്‍പ്പാപ്പ വ്യാകുലമാതാവിന്റെ തിരുനാള്‍ സെപ്റ്റംബര്‍ 15 ന് ആഗോളസഭ മുഴുവനിലേക്കും വ്യാപിപ്പിച്ചു. കുരിശിന്റെ പുകഴ്ചയുടെ തിരുന്നാള്‍ കഴിഞ്ഞു വരുന്നതിന്റെ പിറ്റേദിവസമാണ് വ്യാകുലമാതാവിന്റെ തിരുനാള്‍.

മാതാവിന്റെ ഏഴു വ്യാകുലങ്ങള്‍ : ഒരുവാള്‍ നിന്റെ ഹൃദയത്തെ ഭേദിക്കും, ഈജിപ്തിലേക്കുള്ള പലായനം , പന്ത്രണ്ട് വയസ്സില്‍ ഈശോയെ കാണാതാകുന്നത്, കുരിശുവഹിച്ചു നീങ്ങുന്ന യേശുവിനെ വഴിയില്‍ വച്ചു കാണുന്നത് , പീഡകള്‍ സഹിച്ചു മരിക്കുന്ന യേശുവിന്റെ കുരിശിന്‍ ചുവട്ടില്‍ നില്ക്കുന്നത് , പ്രിയപുത്രന്റെ ചേതനയറ്റ ശരീരം മടിയില്‍ കിടത്തുന്നത് , മൃതശരീരം കല്ലറയില്‍ സംസ്‌കരിക്കുന്നത് മേരിദാസന്മാരായ ഏഴു യുവാക്കളെയും പുതിയ സൃഷ്ടികളാക്കിമാറ്റി. ദുഃഖങ്ങളും സഹനങ്ങളും നഷ്ടങ്ങളും മറികടന്ന് എങ്ങനെ വിജയശ്രീലാളിതരാകണം എന്ന് വ്യാകുലമാതാവ് പഠിപ്പിക്കുന്നു. മാനവരാശിയുടെ മുറിവേറ്റുകൊണ്ടിരിക്കുന്ന ആത്മശരീരങ്ങള്‍ക്കും ഭംഗം വന്നുകൊണ്ടിരിക്കുന്ന സ്‌നേഹശൂശ്രൂഷകള്‍ക്കും കളങ്കം വന്നുകൊണ്ടിരിക്കുന്ന സൗഹൃദങ്ങള്‍ക്കും പരിഹാരം കാണുവാനും സൗഖ്യവും ഉണര്‍വും പ്രത്യാശയും നല്കുവാനും മേരിദാസന്മാരിലൂടെ വ്യാകുലമാതാവ് സകല യുവജനങ്ങളെയും ക്ഷണിക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles