വിത്തുകൾക്കായുള്ള ദൈവമാതാവിന്റെ തിരുനാളിനെ കുറിച്ച് കേട്ടിട്ടുണ്ടോ?
വിത്തുകൾക്കായുള്ള ദൈവമാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നത് ജനുവരി 15 നാണ്. അതിന്റെ പിന്നിൽ ഒരു ഐതിഹ്യമുണ്ട്. അതിപ്രകാരമാണ്. നീതിമാനായ യൗസേഫ്, ശിശുവായ യേശുക്രിസ്തു, അവന്റെ അമ്മ പരിശുദ്ധ കന്യാമറിയം എന്നിവർ ദൈവ ദൂതന്റെ നിർദ്ദേശാനുസരണം ഈജിപ്തിലേക്ക് പലായനം ചെയ്യുന്ന വഴി മധ്യേ അവർ ഒരു കൃഷിസ്ഥലത്ത് കൂടി കടന്ന് പോകുകയായിരുന്നു.
അവിടെ അപ്പോൾ കൃഷിക്കാർ വിത്ത് വിതച്ചുകൊണ്ടിരുന്നു. ശിശുവായ യേശുവിനെ വധിക്കുവാൻ രക്തദാഹിയായ ഹെരോദേസിന്റെ പടയാളികൾ അവരുടെ പിന്നാലെ വന്നു. വിശുദ്ധ കുടുംബം വയലുകളിലൂടെ കടന്നുപോയ ഉടൻ തന്നെ അത്ഭുതകരമായി വിത്തുകൾ മുളയ്ക്കുകയും വിളഞ്ഞു വിളവെടുപ്പായി വളർന്നു വലിതാകുകയും ചെയ്തു.
തിരുക്കുടുംബം അതു വഴി പോകുന്നത് കണ്ടുവോ എന്ന് സൈനികർ കർഷകരോട് ചോദിച്ചു. ‘ഈ വയലിൽ വിത്ത് വിതച്ചപ്പോൾ ഞങ്ങൾ അവരെ കണ്ടു’ എന്നാണ് സൈനികരുടെ ചോദ്യത്തിന് കർഷകർ മറുപടി നൽകിയത്.
വയൽ വിളവെടുപ്പ് പാകമായി എന്ന് സൈനികർ കണ്ടതിനാൽ ഈ കർഷകർ വിത്തുകൾ വിതച്ചിട്ടുണ്ടാകാൻ ചുരുങ്ങിയത് മാസങ്ങളെങ്കിലും കഴിയുമായിരുന്നുവെന്നും വയൽ ഇപ്പോൾ പാകമായതിനാൽ വിശുദ്ധ കുടുംബം ഈ പാതയിലൂടെ ആയിരിക്കില്ല സഞ്ചരിച്ചത് എന്നതിനാൽ വിശുദ്ധ കുടുംബത്തെ കൂടുതൽ പിന്തുടരേണ്ടതില്ലെന്ന് സൈനികർ തീരുമാനിച്ചു. അങ്ങനെ തിരുക്കുടുംബം ഹേറോദേസിന്റെ സൈനികരിൽ നിന്ന് അത്ഭുതകരമായ രക്ഷപ്പെട്ടു എന്നുമാണ് ഐതിഹ്യം. ഈ വിശ്വാസത്തിന്റെ സ്മരണയ്ക്കായിട്ടാണ് വിത്തുകൾക്കായുള്ള ദൈവമാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.