ചിക്വിന്‍കിരയിലെ ജപമാല റാണി

ഫ്രാന്‍സിസ് പാപ്പാ ഈയിടെ നടത്തിയ കൊളംബിയന്‍ സന്ദര്‍ശനത്തില്‍ ലോകശ്രദ്ധ നേടിയ മരിയന്‍ രൂപമാണ് കൊളംബിയയുടെ മധ്യസ്ഥയായി വാഴ്ത്തപ്പെടുന്ന ചിക്വിന്‍കിരയിലെ ജപമാല റാണി.

പതിനാറാം നൂറ്റാണ്ടോളം പഴക്കമുണ്ട് ഈ മരിയന്‍ രൂപത്തിന്റെ ചരിത്രത്തിന്. കൊളംബിയയില്‍ അലോണ്‍സോ ഡി നര്‍വേസ് എന്നൊരു ചിത്രകാരനുണ്ടായിരുന്നു. സ്‌പെയിന്‍കാരനായിരുന്നു അദ്ദേഹം. ഒരിക്കല്‍, അദ്ദേഹം നിര്‍മിച്ചു കൊണ്ടിരുന്ന ഒരു പള്ളിയിലെ അള്‍ത്താരയില്‍ പ്രതിഷ്ഠിക്കാന്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപം നിര്‍മിക്കാന്‍ ഡോണ്‍ അന്റോണിയോ ഡി സന്താന ആവശ്യപ്പെട്ടു.

അക്കാലത്ത് ഇന്നത്തേതു പോലെ മികച്ച പെയിന്റോ വര്‍ണങ്ങളോ ചിത്രകലാ ഉപകരണങ്ങളോ ഉണ്ടായിരുന്നില്ല. അതിനാല്‍ അലോണ്‍സോ പെയിന്റ് ചെയ്യാനായി ഉപയോഗിച്ചത് മണ്ണും ചെടികളും കൊളംബിയയിലെ പുഷ്പങ്ങളുടെ ചാറും എല്ലാമാണ്. അവിടത്തെ റെഡ് ഇന്ത്യക്കാര്‍ നെയ്‌തെടുത്ത ഒരു തുണിയിലാണ് അദ്ദേഹം വരച്ചു തുടങ്ങിയത്.

49 ഇഞ്ച് നീളവും 44 ഇഞ്ച് വീതിയുമുള്ള തുണിയായിരുന്നു അത്. ഒരു ചന്ദ്രക്കലയുടെ മുകളില്‍ നില്‍ക്കുന്ന രീതിയിലാണ് അദ്ദേഹം പരിശുദ്ധ മറിയത്തെ ചിത്രീകരിച്ചത്. 39. 37 ഇഞ്ചായിരുന്നു മരിയന്‍ രൂപത്തിന്റെ വലുപ്പം.

ഹൃദയഹാരിയായ ഒരു പുഞ്ചിരിയോടു കൂടി, ഇടതു കൈയില്‍ ഉണ്ണീശോയെ എടുത്ത് മാതാവ് നില കൊണ്ടു. യേശുവിന്റെ വലത്തേ തള്ളവിരലില്‍ ഒരു ചെറിയ കിളിയെ കെട്ടി വച്ചിരുന്നു. മാതാവിന്റെ കരങ്ങളില്‍ നിന്ന് ഒരു ജപമാല ഞാന്നു കിടന്നിരുന്നു. മാതാവിന്റെ സമീപത്ത് ഇരുവശങ്ങളിലായി പാദുവായിലെ വി. അന്തോണീസും അപ്പസ്‌തോലനായ വി. അന്ത്രയോസും നിന്നിരുന്നു.

വളരെ ചുരങ്ങി വര്‍ണങ്ങളും ചിത്രരചനാ ഉപകരണങ്ങളും കൊണ്് അതിമനോഹരമായ ഒരു ചിത്രം അലോണ്‍സോ തയ്യാറാക്കി. ചിക്വിന്‍കിരയിലെ ജപമാല റാണി എന്ന് ആ ചിത്രം അറിയപ്പെട്ടു.

നിര്‍ഭാഗ്യവശാല്‍, അത്ര സുരക്ഷിതമല്ലായിരുന്നു, ആ ചിത്രം സ്ഥാപിച്ച ഓറട്ടറി. കാലക്രമേണ ആ പെയിന്റംഗ് മങ്ങിപ്പോവുകയും അത് അള്‍ത്താരയില്‍ നിന്ന് നീക്കി അതിന്റെ മേല്‍ വച്ച് ഗോതമ്പ് ഉണക്കാനിടുന്ന അവസ്ഥ വരികയും ചെയ്തു. ഏഴ് വര്‍ഷം ഇതു തുടര്‍ന്നു.

എന്നാല്‍, സ്‌പെയിനില്‍ നിന്നെത്തിയ ഡോണ മരിയ റാമോസ് ഈ കാഴ്ച കണ്ടു അത്യധികം ദുഖിതയായി. ചാപ്പലില്‍ മൃഗങ്ങള്‍ കയറി ഇറങ്ങുന്നു. പെയിന്റിംഗ് വെയിലത്ത് ഗോതമ്പുണക്കാന്‍ ഇട്ടിരിക്കുന്നു!

ചാപ്പലിന്റെ പുനരുദ്ധാരണത്തിനായി ഡോണ പ്രാര്‍ത്ഥിച്ചു. 1586 ല്‍ ഒരു അത്ഭുതം സംഭവിച്ചു. അന്ന് ഡിസംബര്‍ 26 ാം തീയതി ആയിരുന്നു. രാവിലെ 9 മണിക്ക് സൂര്യരശ്മികളേറ്റ് പെയിന്റിംഗ് വെട്ടിത്തിളങ്ങി! മങ്ങിപ്പോയ പരിശുദ്ധ കന്യാമറിയത്തിന്റെ രൂപം പെട്ടെന്ന് പുതിയതും തെളിച്ചമുള്ളതുമായി മാറി.

്ഇത് കണ്ട് മരിയക്ക് അത്ഭുതം അടക്കാനായില്ല. ഈ അവള്‍ ഇക്കാര്യം നാട്ടുകാരെ അറിയിച്ചു. ജനം നാനാഭാഗത്തു നിന്നും ഓടിക്കൂടി. അവിടെ അത്ഭുത രോഗശാന്തികള്‍ സംഭവിക്കാന്‍ തുടങ്ങി. രോഗശാന്തികളെ കുറിച്ച് പഠിച്ച സഭ അവ സത്യമാണെന്ന് പ്രഖ്യാപിച്ചു.

1630 ല്‍ ഈ ചാപ്പല്‍ ഡോമിനിക്കന്‍ സഹോദരങ്ങള്‍ക്ക് കൈമാറിക്കൊണ്ട് ബോഗോട്ട ആര്‍ച്ചുബിഷപ്പ് ഉത്തരവിട്ടു. 1801 ലാണ് ഇന്ന് അവിടെ കാണുന്ന ബസിലിക്ക പണികഴിപ്പിച്ചത്. ഇന്ന് ചിക്വിന്‍കിരയിലെ ജപമാല റാണിയുടെ തിരുനാള്‍ കൊളംബിയയില്‍ കൂടാതെ വെനിസ്വേലയിലും ഇക്വഡോറിലും ആഘോഷിക്കുന്നു.

1829 ല്‍ പീയൂസ് ഏഴാമന്‍ പാപ്പാ ചിക്വിന്‍കിരയിലെ ജപമാല റാണിയെ കൊളംബിയാ രാജ്യത്തിന്റെ മധ്യസ്ഥയായി പ്രഖ്യാപിച്ചു. 1910 ല്‍ പീയൂസ് പത്താമന്‍ പാപ്പാ ഈ തിരുസ്വരൂപത്തെ കാനോനിക കിരീടം ധരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles