അമേരിക്കയെയും കാനഡയെയും പരിശുദ്ധ അമ്മയ്ക്ക് സമര്‍പ്പിക്കും

ലോസ് ആഞ്ചലോസ്: കോവിഡിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയെ പരിശുദ്ധ കന്യമാതാവിന് സമര്‍പ്പിക്കുന്ന കര്‍മത്തില്‍ തന്നോടൊപ്പം പങ്കു ചേരാന്‍ യുഎസ് ബിഷപ്പുമാരോട് യുഎസ് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് ആര്‍ച്ചുബിഷപ്പ് ജോസ് ഗോമസ് ക്ഷണിച്ചു. മെയ് 1 ാം തിയതിയാണ് സമര്‍പ്പണം. യുഎസ് മെത്രാന്മാരോട് ചേര്‍ന്ന് കാനഡയിലെ മെത്രാന്മാരും തങ്ങളുടെ രാഷ്ട്രത്തെ മാതാവിന് സമര്‍പ്പിക്കും.

തിരുസഭയുടെ മാതാവായ മറിയത്തിനാണ് അമേരിക്കയുടെ പുനര്‍സമര്‍പ്പണം നടത്തുകയെന്ന് ആര്‍ച്ചുബിഷപ്പ് ജോസ് ഗോമസ് അറിയിച്ചു. ഏപ്രില്‍ 22 ന് എല്ലാ അമേരിക്കന്‍ മെത്രാന്മാര്‍ക്കുമായി അയച്ച കത്തിലാണ് ആര്‍ച്ചുബിഷപ്പ് ജോസ് ഗോമസ് ഇക്കാര്യം അറിയിച്ചത്.

‘എല്ലാ വര്‍ഷവും മെയ് മാസത്തില്‍ പരിശുദ്ധ മാതാവിനോട് പ്രത്യേക മാധ്യസ്ഥം സഭ തേടാറുണ്ട്. ഈ വര്‍ഷം, കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ തീക്ഷണതയോടെ നാം മാതാവിന്റെ മാധ്യസ്ഥം തേടുകയാണ്’ ആര്‍ച്ചുബിഷപ്പ് പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles