കടലിനെ ശാന്തമാക്കിയ പുല്ലച്ചിറ മാതാവിനെ കുറിച്ച് കേട്ടിട്ടുണ്ടോ?
കൊല്ലം ജില്ലയിലെ പുല്ലച്ചിറ എന്ന സ്ഥലത്തുള്ള അമലോത്ഭവ മാതാവിന്റെ ദേവാലയം പ്രസിദ്ധമാണ്. പതിനാറാം നൂറ്റാണ്ട് മുതല്‍ പുല്ലച്ചിറ മാതാവിന്റെയും ഈ പള്ളിയുടെയും ചരിത്രം ആരംഭിക്കുന്നു. പോര്‍ച്ചുഗീസുകാരുടെ ആഗമനവുമായി ബന്ധപ്പെട്ടതാണ് ഈ ദേവാലയത്തിന്റെ ചരിത്രം.
പോര്‍ച്ചുഗീസ് നാവികര്‍ അറബിക്കടലിലൂടെ യാത്ര ചെയ്യുമ്പോള്‍ പൊടുന്നനെ ഒരു കൊടുങ്കാറ്റും കടല്‍ ക്ഷോഭവുമുണ്ടായി. തിരമാലകള്‍ ഉയര്‍ന്നു പൊങ്ങി. അവരുടെ കപ്പല്‍ അപകടകരമായി ആടിയുലഞ്ഞു. പ്രാണരക്ഷാര്‍ത്ഥം അവര്‍ കപ്പലിലുണ്ടായിരുന്ന ഭാരമുള്ള വസ്തുക്കളെല്ലാം കടലിലേക്ക് വലിച്ചെറിഞ്ഞു. അക്കൂട്ടത്തില്‍ മാതാവിന്റെ ഒരു തിരുസ്വരൂപവും ഉണ്ടായിരുന്നു.
മാതാവിന്റെ രൂപം കടലില്‍ പതിച്ച മാത്രയില്‍ കടല്‍ അത്ഭുതകരമായി ശാന്തമായി. പരിശുദ്ധ അമ്മ ചെയ്ത അത്ഭുതമാണെന്ന് നാവികര്‍ വിശ്വസിച്ചു. അവര്‍ അവിടെ വച്ച് ഒരു ശപഥം ചെയ്തു. തിരൂസ്വരൂപം ഏത് കരയില്‍ ചെന്ന് അടുക്കുന്നുവോ അവിടെ അമലോത്ഭവ മാതാവിന്റെ നാമധേയത്തില്‍ ഒരു പള്ളി പണിയും.
പിറ്റേന്ന് പ്രഭാതത്തില്‍ മാതാവിന്റെ രൂപം കൊല്ലത്തെ പുല്ലച്ചിറ തീരത്തു ചെന്ന് അടുത്തു. നാട്ടുകാര്‍ ഭയഭക്തിയോടെ ആ രൂപമെടുത്ത് ആദരപൂര്‍വം സൂക്ഷിച്ചു. വൈകാതെ ഈ വിവരം കേരളതീരത്തടുത്ത പോര്‍ച്ചുഗീസുകാര്‍ അറഞ്ഞു. തങ്ങള്‍ നേര്‍ച്ച നേര്‍ന്നതു പോലെ അവര്‍ നാട്ടുകാരുടെ സഹായത്തോടെ പുല്ലച്ചിറയില്‍ അമലോത്ഭവ മാതാവിന്റെ നാമത്തില്‍ ഒരു പള്ളി പണിതു. 1572 ലായിരുന്നു പുതിയ ദേവാലത്തിന്റെ പ്രതിഷ്ഠ.
തെക്കന്‍ കേരളത്തിലെ ആദ്യത്തെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് പുല്ലച്ചറിയിലെ അമലോത്ഭവ മാതാ ദേവാലയം. പുല്ലച്ചിറ അമ്മ എന്ന് ഇവിടെ പരിശുദ്ധ അമ്മ അറിയപ്പെടുന്നു. നിരവധി അത്ഭുതങ്ങള്‍ ഇവിടെ മാതാവിന്റെ മധ്യസ്ഥതയില്‍ നടക്കുന്നു.
എല്ലാവര്‍ഷവും ഡിസംബര്‍ മാസത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ആഴ്ചകളിലാണ് ഇവിടെ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ കൊണ്ടാടുന്നത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.