സുഡാനില്‍ രണ്ടു കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടു

ദക്ഷിണ സുഡാനില്‍ രണ്ടു കന്യാസ്ത്രീകള്‍ ആയുധധാരികളായ ഏതാനും പേര്‍ നടത്തിയ ആക്രമണത്തില്‍ വധിക്കപ്പെട്ടു. സിസ്റ്റര്‍ മേരി അബുദ്, സിസ്റ്റര്‍ റജീന റോബ എന്നിവരാണ് കൊല്ലപ്പെട്ടത്. സിസ്റ്റേഴ്‌സ് ഓഫ് ദി സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് എന്ന കോണ്‍ഗ്രിഗേഷനിലെ അംഗങ്ങളാണ് മരിച്ച കന്യാസ്ത്രീകള്‍.

ദക്ഷിണ സുഡാനിലെ ജുബനിമുലെ റോഡില്‍ ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ സന്യാസിനികളെ കൂടാതെ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഒരു ഇടവകയുടെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്ത ശേഷം മിനിബസില്‍ രാജ്യ തലസ്ഥാനമായ ജുബയിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം. രണ്ട് സന്യാസിനിമാരുടെയും മൃതസംസ്‌കാരം ഓഗസ്റ്റ് 20 വെള്ളിയാഴ്ച ദൗബയിലെ സെയിന്റ്‌ തെരേസ് കത്തീഡ്രലില്‍ നടക്കും.

ഈ പ്രദേശത്ത് മുന്‍പും ഇത്തരം ആക്രമണങ്ങളും കൊലപാതകങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂബ അതിരൂപത അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വകലാശാലകള്‍, സെമിനാരികള്‍, കോളേജുകള്‍, നഴ്‌സറികള്‍, കത്തോലിക്കാ സ്‌കൂളുകള്‍ എന്നിവ ആഗസ്റ്റ് 23 തിങ്കളാഴ്ച വരെ അടച്ചിടുമെന്ന് അതിരൂപതയില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles