ബീഹാറില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടു

പട്‌ന: ബീഹാറില്‍ കന്യാസ്ത്രീകളുടെ നേര്‍ക്ക് ആക്രമണം. പട്‌നയുടെ തെക്കുകിഴക്കായി മൊകാമയില്‍ സ്ഥിതി ചെയ്യുന്ന നസറത്ത് കത്തോലിക്കാ ഹോസ്പിറ്റലിന്റെ അത്യാഹിത വിഭാഗം ആക്രമണത്തെത്തുടര്‍ന്ന് അടച്ചുപൂട്ടി. കൂടാതെ 30 ഓളം വരുന്ന അക്രമി സംഘം ആശുപത്രി നടത്തുന്ന സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളെ ആക്രമിച്ചു.

സംഭവത്തെക്കുറിച്ച് ഹോസ്പിറ്റലിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ അഞ്ജന കുന്നാഥ് പറയുന്നത് ഇങ്ങനെ ഗുരുതരമായ വെടിയേറ്റ മുറിവുള്ള ഒരാളെ ഒരു സംഘം ആളുകള്‍ കൊണ്ടുവന്നിരുന്നുവെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ പരിശോധിച്ച് ചികിത്സിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. ‘ഇയാള്‍ക്ക് ഇപ്പോഴും ജിവന്‍ ഉണ്ടെന്ന് പറഞ്ഞുകൊണ്ട് എത്തിയ സംഘം ആശുപത്രി ജീവനക്കാരെയും ഡോക്ടര്‍മാര്‍ നേഴ്‌സുമാര്‍ തുടങ്ങിയവരെ അസഭ്യംപറയുവാനും, കയ്യേറ്റം ചെയ്യുവാനും ആരംഭിച്ചു തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്ന സിസ്റ്റര്‍ അരുണ കെര്‍ക്കെട്ടയെ ആക്രമിക്കുകയും ചെയ്തു.

പിന്നീട് ലക്ഷക്കണക്കിന് രൂപ വിലയുള്ള ആശുപത്രിയിലെ ഉപകരണങ്ങളും സംഘം തല്ലിത്തകര്‍ത്തു.ഇത്രയെല്ലാം അതിക്രമം ഹോസ്പിറ്റലില്‍ നടന്നിട്ടും പൊലീസ് നിഷ്‌ക്രിയത്വം കാണിച്ചതായും അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ അഞ്ജന കുന്നാഥ് പറഞ്ഞു. ഭരണകൂടം എത്രയും വേഗം വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സിസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles