മരിച്ചവരെ നാം ദയവോടെ ഓര്‍മിക്കണം
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 2
“സകല മരിച്ചവരുടെയും ഓര്‍മ്മ ദിനത്തില്‍ വിശുദ്ധ കുര്‍ബ്ബാനക്ക് വേണ്ട തയാറെടുപ്പുകള്‍ നടത്തിയപ്പോഴും ബലി അര്‍പ്പിച്ചപ്പോഴും , മരിച്ചവരെ പ്രതി എന്നില്‍ അപാരമായ ഭക്തി നിറയുന്നതായി ഞാന്‍ അറിഞ്ഞു. ആത്മീയമായ എന്തോ എന്നില്‍ മരിച്ചവരോടു സഹാനുഭൂതി ഉളവാക്കി. ഞാന്‍ എന്റെ പിതാവിനേയും, മാതാവിനേയും, ബന്ധുക്കളെയും കുറിച്ചോര്‍ത്തു”
(വിശുദ്ധ പീറ്റര്‍ ഫാവ്റെ).
വിചിന്തനം:
ഇന്നത്തെ സന്ധ്യാപ്രാര്‍ത്ഥനയില്‍ സഹനമനുഭവിക്കുന്ന സകല ശുദ്ധീകരണാത്മാക്കളെയും സമര്‍പ്പിക്കാം. നമ്മുടെ പൂര്‍വ്വികര്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍, ഉപകാരികള്‍, തുടങ്ങി നമ്മില്‍ നിന്ന് വേര്‍പ്പിരിഞ്ഞ ഓരോരുത്തരേയും പ്രത്യേകം സ്മരിച്ചു അവരുടെ മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുക.
പ്രാര്‍ത്ഥന
നിത്യ പിതാവേ, അവിടുത്തെ പ്രിയ പുത്രനും ഞങ്ങളുടെ ഏക കര്‍ത്താവുമായ യേശുക്രിസ്തുവിന്റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണസ്ഥലത്തിലെ എല്ലാ ആത്മാക്കള്‍ക്കുവേണ്ടിയും, ലോകംമുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും, തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കുവേണ്ടിയും, ഞങ്ങളുടെ കുടുംബത്തില്‍നിന്ന് മരിച്ചുപോയ തലമുറകളിലുള്ളവര്‍ക്കുവേണ്ടിയും ഞങ്ങള്‍ കാഴ്ചവയ്ക്കുന്നു.
1 സ്വര്. 1 നന്മനിറഞ്ഞ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.