പൊട്ടിപ്പോയ കഷണങ്ങളേ ദൈവം ഒരുമിച്ച് ചേര്‍ക്കുന്ന സ്ഥലം ഏതാണ് എന്നറിയാമോ?
“ശുദ്ധീകരണസ്ഥലം എന്നൊന്നില്ല എന്ന് നാം പറയുകയാണെങ്കില്‍, നമുക്ക് ഒരു ശുദ്ധീകരണസ്ഥലം സൃഷ്ടിക്കേണ്ടതായി വരും, കാരണം ദൈവത്തിന്റെ തിരുമുന്‍പില്‍ നേരിട്ട് മുഖാമുഖം നില്‍ക്കുവാന്‍ എനിക്ക് കഴിയും എന്ന് പറയുവാന്‍ ധൈര്യമുള്ളവരായി ആരുണ്ട്?
വിശുദ്ധ ലിഖിതങ്ങളില്‍ നിന്നുമുള്ള ഉപമയോട് ചേര്‍ത്ത് വായിച്ചാല്‍ ‘തെറ്റായിപ്പോയ ഒരു മണ്‍പാത്രം’ അത് എറിഞ്ഞു കളയേണ്ടതാണ്; എന്നാൽ പൊട്ടിപ്പോയ കഷണങ്ങളേ ദൈവം ഒരുമിച്ച് ചേര്‍ക്കുന്ന സ്ഥലമാണ് ശുദ്ധീകരണസ്ഥലം. ദൈവത്തോടൊപ്പമായിരിക്കുവാനും, ജീവിതത്തിന്റെ പൂര്‍ണ്ണതയോട്കൂടി ദൈവത്തിന്റെ തിരുമുന്‍പില്‍ നില്‍ക്കുവാനും പ്രാപ്തിയുള്ളവരാക്കും വിധം ശുദ്ധീകരണസ്ഥലത്ത് വെച്ച് ദൈവം നമ്മളെ ശുദ്ധീകരിക്കുന്നു”.
(ബെനഡിക്ട് പതിനാറാമന്‍ മാർപാപ്പ).
വിചിന്തനം:
നമ്മുടെ ജീവിതത്തിലെ പൊട്ടിപ്പോയ ബന്ധങ്ങളെ വീണ്ടും ഒരുമിച്ചു ചേര്‍ത്തുകൊണ്ട് ഇഹലോക ജീവിതത്തില്‍ തന്നെ നമ്മളെ ശുദ്ധീകരിക്കുവാനായി ദൈവത്തോട് അപേക്ഷിക്കുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.