നോഹയുടെ പെട്ടകത്തിന്റെ രൂപം തുറന്നുകൊടുത്തു

അറ്റ്ലാന്റ: ബൈബിളിലെ നോഹയുടെ പെട്ടകത്തിന്റെ രൂപം അമേരിക്കയിൽ കെന്റക്കിയിൽ ജനങ്ങൾക്കായി തുറന്നുകൊടുത്തു. ദൈവം നോഹക്ക് വെളിപ്പെടുത്തി നൽകിയ അതേ അളവിലും രൂപത്തിലും തന്നെയാണ് പെട്ടകം പണിതിരിക്കുന്നത്.

100 മില്യൺ ഡോളർ (ഏകദേശം 600 കോടി രൂപ) ചെലവിലാണ് പെട്ടകം നിർമ്മിച്ചിരിക്കുന്നത്. ആൻസേഴ്സ് ഇൻ ജെനസിസ് (Answers in Genesis) എന്ന മിനിസ്ട്രിയുടെ ശ്രമഫലമായാണ് ഈ പദ്ധതി പൂർത്തിയായിരിക്കുന്നത്. സംഭാവനകളും, കെന്റക്കി സ്റ്റേറ്റിന്റെയും, ഗ്രാന്റ് കൗണ്ടിയുടെയും, വില്യംസ് ടൗൺ പട്ടണത്തിന്റേയും സാമ്പത്തിക സഹായം പദ്ധതിയ്ക്കു പിന്നിലുണ്ടെന്ന് ആൻസേഴ്സ് ഇൻ ജെനസിസ് സ്ഥാപകൻ കെൻ ഹാം പറഞ്ഞു.

ബൈബിളിനെ പൂർണമായും വിശ്വസിക്കുന്ന കെന്നിന് ഇത് വെറും ഒരു മ്യൂസിയമല്ല. ഇതു സന്ദർശിക്കുന്ന ഓരോ വ്യക്തിയും ദൈവത്തിന്റെ സൃഷ്ടിയും, ദൈവ പദ്ധതികളും തിരിച്ചറിയണമെന്ന് ആഗ്രഹമുണ്ട്.

342 ഏക്കർ ഭൂമിയിലാണ് ആർക്ക് എൻകൗണ്ടർ എന്ന ഈ പ്രൊജക്റ്റ്റ്റ് സ്ഥിതി ചെയ്യുന്നത്. പ്രവർത്തനമാരംഭിച്ച് ആദ്യ വർഷം തന്നെ 20 ലക്ഷം സന്ദർശകരെ ലഭിക്കുമെന്നാണ് പിന്നണി പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles