ഗര്ഭച്ചിദ്രം ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: എത്ര പ്രയാസകരമായ അവസ്ഥയിലും ഗര്‍ഭഛിദ്രം ഒരു പരിഹാരമല്ലെന്ന് തീര്‍ത്തു പറഞ്ഞ് ഫ്രാന്‍സിസ് പാപ്പാ. വൈകല്യമുള്ള ഭ്രുണങ്ങളെ ഗര്‍ഭാവസ്ഥയില്‍ തന്നെ കണ്ടെത്തി അവയെ ഇല്ലായ്മ ചെയ്യുന്ന പ്രവര്‍ത്തി മനുഷ്യത്വരഹിതമെന്ന് മാര്‍പാപ്പാ കുറ്റപ്പെടുത്തി.
‘കുഞ്ഞ് വൈകല്യമുള്ളതായിരിക്കും എന്ന ഭയമാണ് പലപ്പോഴും മാതാപിതാക്കളെ ഗര്‍ഭഛിദ്രം ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തിരുസഭയുടെ നിലപാട് വ്യക്തമാണ്. മനുഷ്യജീവന് പരിപാവനവും നശിപ്പിക്കാന്‍ പാടില്ലാത്തതുമാണ്. വൈകല്യമുള്ള കുഞ്ഞുങ്ങളെ ഗര്‍ഭത്തില്‍ വച്ച് ഇല്ലായ്മ ചെയ്യുന്നത് മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയാണ്. തങ്ങളുടെ ഏറ്റവും ദുര്‍ബലനായ കുഞ്ഞിനെ സ്വീകരിക്കാനും ആശ്ലേഷിക്കാനും കുടുംബത്തിനുള്ള സാധ്യതകള്‍ ഇല്ലായ്മ ചെയ്യുന്ന നടപടിയാണത്’ പാപ്പാ പറഞ്ഞു. .
ഗർഭഛിദ്രത്തോടുള്ള എതിർപ്പ് മതപരമായ പ്രശ്നമല്ല. മനുഷ്യത്വപരമായ നിലപാടിലൂന്നിയുള്ളതാണത്. ഒരു പ്രശ്നം പരിഹരിക്കാൻ ഒരു ജീവനെ വലിച്ചെറിയാനാവില്ല. ഗർഭഛിദ്രമെന്നത് ഒരു പ്രശ്നം പരിഹരിക്കാൻ വാടകക്കൊലയാളിയെ ഏർപ്പാടാക്കലാണ്. അതു ന്യായമാണോയെന്നു മാർപാപ്പ ചോദിച്ചു.