തടവില്‍ കിടന്നു സുവിശേഷം പ്രസംഗിച്ചതിനാണ് നൈജീരിയന്‍ വൈദികവിദ്യാര്‍ഥി കൊല്ലപ്പെട്ടത്
ജനുവരി 8 ന് നൈജീരിയയിലെ കഡുനയില്‍ നിന്നു തട്ടിക്കൊണ്ടു പോകപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത നൈജീരിയന്‍ സെമിനാരിയന് മൈക്കിള്‍ എന്‍നാദിയുടെ മരണത്തെ കുറിച്ച് നിര്‍ണായക വെളിപ്പെടുത്തല്‍.
അക്രമികളുടെ തടവില്‍ കിടക്കുമ്പോള്‍ പോലും ഭയപ്പെടാതെ സുവിശേഷം പ്രസംഗിച്ചതു കൊണ്ടാണ് എന്നാദിയെ അവര്‍ കൊന്നു കളഞ്ഞതെന്ന് ഇപ്പോള്‍ തടവില്‍ കഴിയുന്ന അക്രമി മുസ്തഫ മൊഹമ്മദ് പറഞ്ഞു. യേശു ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിച്ച എന്‍നാദിയുടെ ധീരതയെ മൊഹമ്മദ് പ്രകീര്‍ത്തിക്കുകയും ചെയ്തു.