മാര്‍ച്ച് 1 ന് തട്ടിക്കൊണ്ടു പോയ നൈജീരിയന്‍ വൈദികന് മോചിതനായി
ഒട്ടുക്പോ: മാര്‍ച്ച് 1 ന് വി. കുര്‍ബാന അര്‍പ്പിച്ച ശേഷം അക്രമികള്‍ തട്ടിക്കൊണ്ടു പോയ നൈജീരിയന്‍ വൈദികന് മോചിതനായി. നൈജീരിയയിലെ ഒട്ടുക്പോ രൂപതയാണ് ഇക്കാര്യം അറിയിച്ചത്.
‘വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് ഫാ. ഡേവിഡ് എച്ചിയോഡ മോചിതനായി. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി’ രൂപത അറിയിച്ചു. ഒട്ടുക്പോ മൈനര്‍ സെമിനാരിയുടെ ചമുതല വഹിച്ചു വരികയായിരുന്നു. ഫാ. ഡേവിഡ്.
മധ്യ നൈജീരിയയിലെ മിഷണറി ഔട്ട്പോസ്റ്റില്‍ മിഷണറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായ വി. കുര്‍ബാന അര്‍പ്പിച്ച ശേഷം സെമിനാരിയിലേക്ക് മടങ്ങും വഴിയാണ് ഫാ. ഡേവിഡിനെ അക്രമികള്‍ തട്ടിക്കൊണ്ടു പോയത്.
നൈജീരിയയില്‍ സമീപകാലത്തായി ക്രിസ്ത്യാനികള്‍ക്ക് നേരെ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.