നൈജീരിയയില്‍ ക്രിസ്ത്യന്‍ പാസ്റ്ററും ഗര്‍ഭിണിയായ ഭാര്യയും കൊല്ലപ്പെട്ടു

നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളുടെ പുതിയ ഇരകളായി പാസ്്റ്ററും ഭാര്യയും. വടക്കു കിഴക്കന്‍ നൈജീരിയയില്‍ തങ്ങളുടെ കൃഷിസ്ഥലത്തു വച്ചാണ് പാസ്റ്ററും അദ്ദേഹത്തിന്റെ ഗര്‍ഭിണിയായ ഭാര്യയും കൊല്ലപ്പെട്ടത്. ജൂണ്‍ 1 നാണ് സംഭവം നടന്നത്.
ക്രിസ്ത്യാന്‍ റിഫോംഡ് ചര്‍ച്ച് ഓഫ് നൈജീരിയയുടെ പാസ്റ്റര്‍ ആയിരുന്നു ഇമ്മാനുവേല്‍ സബാ ബിലേയ. ദമ്പതികള്‍ എട്ടു മക്കളുണ്ട്. ഒന്‍പതാമത്തെ കുഞ്ഞിനെ ഗര്‍ഭത്തില്‍ വഹിക്കവെയാണ് തോക്കു ധാരികളായ അക്രമികള്‍ ക്രിസ്ത്യന്‍ ദമ്പതികളെ വെടി വച്ചു കൊന്നത്.
ഈ കൊലപാതകം ക്രിസ്തീയ സമൂഹത്തിന് നേരെയുള്ള നേരിട്ടുള്ള യുദ്ധമാണെന്ന് നൈജീരിയയിലെ ഹൗസാ ഫൗണ്ടേഷന് പ്രസ്താവിച്ചു. കൊലപാതം ക്രുരവും മനുഷ്യത്യരഹിതവുമാണെന്ന് തരാബ ഗവര്‍ണര്‍ ഡാരിയൂസ് പറഞ്ഞു.