ഇന്ത്യയിലേക്ക് ഫ്രാന്‍സിസ് പാപ്പാ നിയമിച്ച പുതിയ മെത്രാന്മാരെ അറിയാം

ആൻഡമാൻ ദ്വീപുകളിലെ പോർട്ട് ബ്ളയർ രൂപതയ്ക്കും, തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി രൂപതയ്ക്കുമാണ് പുതിയ മെത്രാന്മാരെ ലഭിച്ചത്.

പോർട്ട് ബ്ളയർ: (Port Blair) രൂപതയുടെ മെത്രാനായി മോൺസിഞ്ഞോർ വിശ്വാസം സെൽവരാജിനെയാണ് (Visuvasam Selvaraj) ഫ്രാൻസിസ് പപ്പാ നിയമിച്ചത്. 1966 ൽ മദ്രാസ്-മൈലാപ്പൂർ അതിരൂപതയിലെ രാജാ അണ്ണാമലൈപുരത്ത് (Raja Annamalaipuram) ജനിച്ച അദ്ദേഹം 1994 ലാണ് പോർട്ട് ബ്ളയർ രൂപതയ്ക്കുവേണ്ടി വൈദികനായത്.

രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ അലൈക്സോ ദാസ് നെവേസ് ഡിയാസ് (Aleixo das Neves Dias, S.F.X.) 2019 ൽ രൂപതയുടെ ചുമതലയൊഴിഞ്ഞത്തിനു ശേഷം, 2020 മുതൽ മോൺസിഞ്ഞോർ വിശ്വാസം രൂപതാ അഡ്മിനിസ്ട്രേറ്റർ ആയി സേവനം ചെയ്തുവരികയായിരുന്നു.

തിരുച്ചിറപ്പള്ളി: (Tiruchirapalli) രൂപതയുടെ മെത്രാനായി മോൺസിഞ്ഞോർ ശവരിമുത്തു ആരോഗ്യരാജിനെയാണ് (Savarimuthu Arokiaraj) പാപ്പാ തിരഞ്ഞെടുത്തത്. തിരുച്ചിറപ്പള്ളി രൂപതയുടെ കീഴിലെതന്നെ തിരുരക്ഷകന്റെ നാമത്തിലുള്ള ബസലിക്കയിൽ (Holy Redeemer’s Basilica) 2019 മുതൽ റെക്ടർ ആയി സേവനം ചെയ്തുവരികയായിരുന്നു. 1954-ൽ തിരുച്ചിറപ്പള്ളി രൂപതയിലെ ലാലപ്പേട്ടൈ (Lalapettai) യിൽ ജനിച്ച മോൺസിഞ്ഞോർ ആരോഗ്യരാജ്, അതേ രൂപതയ്ക്കുവേണ്ടി 1981-ലാണ് പൗരോഹിത്യം സ്വീകരിച്ചത്.

തിരുച്ചിറപ്പള്ളി രൂപതയുടെ മുൻമെത്രാൻ, നിര്യാതനായ അഭിവന്ദ്യ ആന്റണി ഡെവോത്തയ്ക്ക് (Antony Devotta) ശേഷം, തഞ്ചാവൂർ രൂപതയുടെ മെത്രാനായ ബിഷപ്പ് ദേവദാസ് ആംബ്രോസ് മരിയഡോസ് (Devadass Ambrose Mariadoss) ആയിരുന്നു 2018 മുതൽ തിരുച്ചിറപ്പള്ളി രൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles