ദിവ്യകാരുണ്യത്തിലും പരിശുദ്ധ അമ്മയിലും ആശ്രയിച്ച് റഷ്യന്‍ തടവറയില്‍

സൈബീരിയയിലെ സോവിയറ്റ് പ്രിസണ്‍ ക്യാംപില്‍ ചെലവഴിച്ച കാലത്തെല്ലാം തനിക്ക് ശക്തിയും പ്രത്യാശയും നല്‍കിയത് വി. കുര്‍ബാനയും പരിശുദ്ധ അമ്മയുമാണെന്ന് കഴിഞ്ഞ ഒക്ടോബര്‍ 5ന് കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട സിജിത്താസ് താംകെവിഷ്യസ്. ലിത്വേനിയയിലെ ആര്‍ച്ച്ബിഷപ്പ് എമിരിത്തൂസാണ് അദ്ദേഹം.

സഭയ്‌ക്കെതിരെ ലിത്വേനിയയില്‍ മതപീഡനമുണ്ടായിപ്പോള്‍ അതിനെ ചെറുക്കാന്‍ ശക്തമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് കര്‍ദിനാള്‍ സിജിത്താസ് താംകെവിഷ്യസ്. 1978 ല്‍ നാല് പുരോഹിതരോട് ചേര്‍ന്ന് അദ്ദേഹം കാത്തലിക്ക് കമ്മിറ്റി ഫോര്‍ ദ ഡിഫെന്‍സ് ബിലീവേഴ്‌സ് റൈറ്റ്‌സ് എന്ന സംഘടന സ്ഥാപിച്ചു.

1983 ല്‍ താംകെവിഷ്യസ് അറസ്റ്റ് ചെയ്യപ്പെടുകയും 10 വര്‍ഷത്തേക്ക് സൈബീരിയയിലേക്ക് നാടുകടത്തപ്പെടുകയും നിര്‍ബന്ധിത തൊഴിലിന് വിധിക്കപ്പെടുകയും ചെയ്തു.

ഇക്കാലത്ത് തനിക്ക് തുണയായത് തന്റെ വിശ്വാസമാണെന്ന് കര്‍ദിനാള്‍ പറഞ്ഞു. നിരന്തരമായ പ്രാര്‍ത്ഥനയിലൂടെ അദ്ദേഹം തന്റെ വിശ്വാസം സജീവമായി സൂക്ഷിച്ചു.

‘രഹസ്യമായി മാത്രമേ എനിക്ക് ദിവ്യബലി അര്‍പിക്കാന്‍ സാധിച്ചുള്ളൂ. ഞാന്‍ വളരെ ശ്രദ്ധയോടെയാണ് ദിവ്യബലി അര്‍പിച്ചത്. ജയിലില്‍ അത് എനിക്ക് വളരെയേറെ ശക്തി പകര്‍ന്നു’ അദ്ദേഹം പറഞ്ഞു.

തടവുപുള്ളികള്‍ക്ക് ലഭിച്ചിരുന്ന ഭക്ഷണ ടിക്കറ്റുകള്‍ ഉപയോഗിച്ചാണ് അദ്ദേഹം അപ്പവും വീഞ്ഞും സംഘടിപ്പിച്ചത്. ഉണക്കമുന്തിരി ഉപയോഗിച്ച് അദ്ദേഹം വീഞ്ഞുണ്ടാക്കി.

താന്‍ ദിവ്യബലി അര്‍പ്പിക്കുന്നതു കൊണ്ടാണ് തനിക്ക് അതിജീവിക്കാന്‍ കരുത്ത് ലഭിക്കുന്നതെന്ന് മറ്റു തടവുകാര്‍ പറഞ്ഞിരുന്ന കാര്യവും അദ്ദേഹം അനുസ്മരിച്ചു.

പരിശുദ്ധ അമ്മയിലേക്ക് അദ്ദേഹം സമാശ്വാസത്തിനായി തിരിഞ്ഞു. സൈബീരിയയിലേക്ക് നാടുകടത്താന്‍ വിധിച്ച നിമിഷം മുതല്‍ താന്‍ സ്വയം പരിശുദ്ധ അമ്മയുടെ കരങ്ങളില്‍ സമര്‍പ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ക്യംപില്‍ നിന്ന് മടങ്ങി വന്ന ശേഷം ട്രെയിനിറങ്ങി അദ്ദേഹം ആദ്യം പോയത് വില്‍നിയസിലെ വിര്‍ജിന്‍ ഓഫ് ദ ഗേയ്റ്റ് ഓഫ് ഹെവന്‍ ചാപ്പലിലേക്കാണ്. അവിടെ അദ്ദേഹം ദിവ്യബലി അര്‍പിക്കുകയും കര്‍ത്താവിന് നന്ദി പറയുകയും ചെയ്തു, 80 കാരനായ കര്‍ദിനാള്‍ സിജിത്താസ് താംകെവിഷ്യസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles