വത്തിക്കാനിലെ തിരുപ്പിറവിരംഗങ്ങള് പാപ്പാ ആശീര്‍വദിച്ചു
വത്തിക്കാന്‍ സിറ്റി: 100 നേറ്റിവിറ്റീസ് ഇന്‍ വത്തിക്കാന്‍ എന്നറിയപ്പെടുന്ന തിരുപ്പിറവി രംഗങ്ങളുടെ പ്രദര്‍ശനം ഫ്രാന്‍സിസ് പാപ്പാ ആശീര്‍വദിച്ചു. ഡിസംബര്‍ 9 ന് നടത്തിയ സൗഹൃദ സന്ദര്‍ശനത്തിലാണ് പാപ്പാ പ്രദര്‍ശനം ആശീര്‍വദിച്ചത്. 40 മിനിറ്റോളം സമയം അദ്ദേഹം അവിടെ ചെലവഴിക്കുകയും ചെയ്തു.
കഴിഞ്ഞ ആഴ്ച, വി. ഫ്രാന്‍സിസ് അസ്സീസി 1223 ല്‍ ആദ്യമായി കഴിഞ്ഞ ആഴ്ച, വി. ഫ്രാന്‍സിസ് അസ്സീസി 1223 ല്‍ ആദ്യമായി പുല്‍ക്കൂട് നിര്‍മിച്ച ഗ്രേച്ചിയോ എന്ന സ്ഥലവും പാപ്പാ സന്ദര്‍ശിച്ചിരുന്നു. അത്ഭുതകരമായ അടയാളം എന്നര്‍ത്ഥമുള്ള അഡ്മിറബിലേ സിഞ്ഞും എന്ന അപ്പസ്തോലിക ലേഖനം ഇവിടെ വച്ച് പാപ്പാ ഒപ്പു വച്ചു. കുടുംബങ്ങളിലും വിദ്യാലയങ്ങളിലും ജോലിസഥലങ്ങളിലും ആശുപത്രികളിലും ജയിലുകളിലും നഗരചത്വരങ്ങളിലും പുല്‍ക്കൂട് നിര്‍ക്കുന്ന പാരമ്പര്യം പ്രോത്സാപിക്കുന്നതിനെ ലക്ഷ്യമിട്ടുള്ള ലേഖനമാണിത്.
‘നമ്മുടെ വീടുകളില്‍ പൂല്‍ക്കൂട് നിര്‍മിക്കുന്നത് ബെത്ലെഹേമില്‍ നടന്ന ചരിത്രസംഭവം പുനരാവിഷ്കരിക്കുന്നതിന് സഹായകരമാകും’ അപ്പസ്തോലിക ലേഖനത്തില്‍ പാപ്പാ എഴുതി.