ഇന്നത്തെ തിരുനാൾ: പരിശുദ്ധ മറിയത്തിന്റെ ജനനത്തിരുനാൾ

September 8 – പരിശുദ്ധ മറിയത്തിന്റെ ജനനത്തിരുനാൾ

ഏഡി ആറാം നൂറ്റാണ്ടു മുതലാണ് പരിശുദ്ധ അമ്മയുടെ തിരുനാൾ ആഘോഷിക്കാൻ കത്തോലിക്കാ സഭ ആരംഭിച്ചത്. പൗരസ്ത്യ സഭയിൽ സഭാ കലണ്ടർ അനുസരിച്ചുള്ള വർഷം ആരംഭിക്കുന്നത് സെപ്തംബറിൽ ആയതു കൊണ്ടാണ് സെപ്തംബർ മാസത്തിൽ മാതാവിന്റെ ജനനത്തിരുനാളായി തീരുമാനിച്ചത്. പരിശുദ്ധ മറിയത്തിന്റെ ജനനത്തെ കുറിച്ച് ബൈബിൾ യാതൊരു വിവരവും നൽകുന്നില്ലെങ്കിലും അപ്പോക്രിഫ ഗ്രന്ഥമായ ജെയിംസിന്റെ സുവിശേഷം അതിനെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ ഗ്രന്ഥം അനുസരിച്ച് മറിയത്തിന്റെ മാതാപിതാക്കളായ അന്നയ്ക്കും യൊവാക്കിമിനും മക്കളില്ലാതെ വന്നപ്പോൾ അവർ തീക്ഷണമായി ഒരു കുഞ്ഞിന് വേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചു. രക്ഷയെ ലോകത്തിലേക്ക് കൊണ്ടു വരാനിരിക്കുന്ന ഒരു കുഞ്ഞ് അവർക്ക് പിറക്കും എന്ന് അരുളപ്പാടുണ്ടായി. യേശുവിന്റെ രക്ഷാകരപ്രവർത്തിയുമായി വി. അഗസ്റ്റിൻ മറിയത്തെ ബന്ധപ്പെടുത്തുന്നുണ്ട്. മറിയത്തിന്റെ ജനനം സംഭവിച്ചപ്പോൾ ഭൂമി പ്രശോഭിക്കുകയും ആനന്ദിക്കുകയും ചെയ്തു എന്ന് അദ്ദേഹം പറയുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles