മുസ്ലീം പത്രപ്രവര്‍ത്തകന്‍ ക്രിസ്തുമതം സ്വീകരിച്ചു

തന്റെ ക്രൈസ്തവ വിശ്വാസപ്രവേശനം ഏറ്റു പറഞ്ഞു കൊണ്ടുള്ള പ്രശസ്ത കുവൈറ്റി പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് അല്‍മൊആമെന്റെ വീഡിയോ സന്ദേശമടങ്ങിയ ട്വീറ്റ് ചര്‍ച്ചയാകുന്നു.

‘ഞാന്‍ ഇസ്ലാം വിട്ട് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നു’ എന്ന് പ്രഖ്യാപിക്കുന്ന അല്‍മൊആമെന്‍ തുടരുന്നു: ‘ കര്‍ത്താവ് ആരാണെന്നു എനിക്കിപ്പോള്‍ അറിയാം. ഞാന്‍ ജീവിതത്തെ മനസ്സിലാക്കിക്കഴിഞ്ഞു. ഞാന്‍ ഇപ്പോഴാണ് ജീവിക്കുന്നത്’, അദ്ദേഹം കഴുത്തില്‍ ക്രൂശിതരൂപമുള്ള ഒരു മാല ധരിച്ചിരിക്കുന്നത് വീഡിയോയില്‍ നിന്ന് വ്യക്തമാണ്.

‘മറിയത്തിന്റെ മകനായ യേശുക്രിസ്തുവിന്റെ മക്കളാണ് ഞങ്ങള്‍. പിതാവിന്റെയും, പുത്രന്റേയും, പരിശുദ്ധാത്മാവിന്റേയും നാമത്തില്‍’ എന്ന് പറഞ്ഞുകൊണ്ടാണ് മൊആമെന്റെ വീഡിയോ അവസാനിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് ഇനിയൊരു ചര്‍ച്ച ഉണ്ടാകില്ലെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. റേഡിയോ കുവൈറ്റിന്റെ സ്ഥാപകരില്‍ ഒരാളായ കുവൈറ്റി ബ്രോഡ്കാസ്റ്റര്‍ ഹമദ് അല്‍ മൊആമെന്റെ പേരമകനാണ് മുഹമ്മദ് അല്‍ മൊആമെന്‍.

യേശുവിനെ എകരക്ഷകനായി സ്വീകരിച്ച അദ്ദേഹത്തെ മാനസിക രോഗിയാക്കി ചിത്രീകരിക്കുവാനും ചില തീവ്ര ഇസ്‌ളാമിക നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വിശ്വാസ പരിവര്‍ത്തനത്തെ സുന്നിഷിയാ പോരാട്ടമാക്കി ചിത്രീകരിക്കുന്നവരും നിരവധിയാണ്. അദ്ദേഹത്തിന്റെ കുടുംബം സുന്നി കുടുംബമല്ല മറിച്ച് ഷിയാ കുടുംബമാണെന്നാണ് ചിലരുടെ ആരോപണം. സിറിയ ഉള്‍പ്പെടെയുള്ള മധ്യപൂര്‍വ്വേഷ്യയിലെ ചില ഭാഗങ്ങളെ നിയന്ത്രിച്ച ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദി സംഘടന നടത്തിയ ക്രൂരതകള്‍ മുസ്ലീങ്ങള്‍ക്ക് അവരുടെ വിശ്വാസത്തിനനുസൃതമായി ജീവിക്കുവാന്‍ പ്രയാസമുണ്ടാക്കിയെന്നും ഇത് സത്യദൈവത്തിലേക്കുള്ള വിശ്വാസത്തിലേക്ക് നയിച്ചു എന്നതിന്റെയും ഉദാഹരണമായാണ് മുഹമ്മദ് അല്‍മൊആമെന്റെ മതപരിവര്‍ത്തനത്തെ ഏവരും നോക്കികാണുന്നത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles