പരിശുദ്ധ അമ്മയും ശുദ്ധീകരണ സ്ഥലവും
കത്തോലിക്കാ വിശ്വാസ പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ ശുദ്ധീകരണം നടക്കുന്ന സ്ഥലമാണ് ശുദ്ധീകരണ സ്ഥലം. ദൈവത്തിന്റെ കൃപയിലും സ്‌നേഹത്തിലും ജീവിച്ചു മരിക്കുന്നവര്‍ സമ്പൂര്‍ണമായി ശുദ്ധീകരിക്കപ്പെടാത്ത പക്ഷം അവര്‍ക്ക് സ്വര്‍ഗ്ഗ വാസം ഉറപ്പാണെങ്കിലും അവര്‍ മരണശേഷം ശുദ്ധീകരണത്തിലൂടെ കടന്നു പോകുന്നു. കത്തോലിക്കാ വിശ്വാസം അനുസരിച്ച് മരണശേഷം ഒരുവന് തനതു വിധി ഉണ്ടാകും. അതില്‍ ഒരു ആത്മാവിന്റെ നിത്യമായ അവസ്ഥ തീരുമാനിക്കപ്പെടുന്നു. കുറെ പേര്‍ നിത്യമായി ദൈവത്തോട് ചേര്‍ന്നിരിക്കാന്‍ സ്വര്‍ഗത്തിലേക്ക് നയിക്കപ്പെടുന്നു. എന്നാല്‍ ദൈവത്തോടും അവിടത്തെ ആത്മാവിനോടും ശത്രുതയില്‍ കഴിയുന്നവര്‍ മരണശേഷം നിത്യനരകത്തിലേക്ക് നയിക്കപ്പെടുന്നു. എന്നാല്‍ ആ വിധിയില്‍ സ്വര്‍ഗ ജീവിതത്തിനു ആവശ്യമായ വിശുദ്ധി കുറവ് ഉണ്ടെന്നു വന്നാല്‍ ആ ആത്മാവ് നിശ്ചിത കാലത്തോളം ശുദ്ധീകരണ സ്ഥലത്ത് കഴിയേണ്ടി വരുന്നു.
പരിശുദ്ധ അമ്മയും ശുദ്ധീകരണ സ്ഥലവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യത്തിനു ഉത്തരമായി വരുന്നത് തിരുസഭയുടെ ചരിത്രത്തിലെ വിശുദ്ധരുടെ ലേഖനങ്ങളും വാക്കുകളും ആണ്. നവംബര്‍ മാസം തിരു സഭ മരിച്ചവര്‍ക്ക് വേണ്ടി ഉള്ള പ്രാര്‍ത്ഥനകള്‍ നടത്തുമ്പോള്‍ പരിശുദ്ധ അമ്മയ്ക്ക് എന്താണ് പ്രസക്തി എന്ന ഒരു ചിന്ത ഉയര്‍ന്നു വന്നേക്കാം.
മാതാവ് സ്വര്‍ഗാരോഹണം ചെയ്ത ദിവസം ആയ ഓഗസ്റ്റ് 15ന് അനേകം ആത്മാക്കളെ പരിശുദ്ധ അമ്മ നിത്യതയിലേക്ക് കൈ പിടിച്ചു കൊണ്ട് പോകുമെന്നൊരു വിശ്വാസം നമ്മുടെ വിശുദ്ധര്‍ പകര്‍ന്നു തന്നിട്ടുണ്ട്. ഉത്തരീയം നമ്മളില്‍ പലരും ധരിക്കാറുണ്ട്. വിശുദ്ധ സൈമണ്‍ സ്‌റ്റോക്കിന് തവിട്ടു നിറത്തിലുള്ള ഉത്തരീയം മാതാവ് നല്കിയത് ഉത്തരീയം ധരിക്കാന്‍ മാത്രമല്ല, മറിച്ചു ഉത്തരീയം ധരിച്ചു വിശ്വാസ ജീവിതം നയിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും മരണ ശേഷം അധിക സമയം ശുദ്ധീകരണ സ്ഥലത്ത് ഉണ്ടാകേണ്ടി വരില്ല എന്നൊരു വാഗ്ദാനം അമ്മ നല്‍കുന്നുണ്ട്.
സിയന്നയിലെ വി.ബെര്‍ണാര്‍ദിന്‍ പരിശുദ്ധ അമ്മയെ ശുദ്ധീകരണ സ്ഥലത്തിന്റെ സ്ഥാനപതി എന്നാണ് വിശേഷിപ്പിക്കുന്നത്. വി. തെരേസയക്ക് ഉണ്ടായ ദര്‍ശനത്തില്‍ കണ്ട കാഴ്ച ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെതായിരുന്നു. അവിടെ ഉള്ള ആത്മാക്കള്‍ക്ക് വേണ്ടി ജപമാല ചൊല്ലുമ്പോള്‍ ഉണ്ടാകുന്ന അനുഭവം ആണ് വിശുദ്ധ കണ്ടത്. ഓരോ പ്രാര്‍ഥനയും തണുത്ത ജലം തളിക്കുന്ന പോലുള്ള അനുഭവം അവിടെ ഉള്ളവര്‍ക്ക് നല്‍കുന്നു എന്നാണു വിശുദ്ധ പറഞ്ഞത
്.
വി.അല്‍ഫോന്‍സ് ലിഗോരി തന്റെ ലേഖനങ്ങളിലൂടെ വിശദീകരിക്കാന്‍ ശ്രമിച്ചതും ഇത് തന്നെയാണ്. മരിച്ചവര്‍ക്ക് വേണ്ടി പരിശുദ്ധ ജപമാല ചൊല്ലുന്നത് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. അത് കൊണ്ട് പരിശുദ്ധ അമ്മയോടുള്ള പ്രാര്‍ത്ഥന നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ഉള്ളതാകട്ടെ. നമ്മുടെ ജപമാലകളില്‍ നമുക്ക് അവരെ ഓര്‍ത്തു നിയോഗം വയ്ക്കാം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.