അമ്മയുടെ സംരക്ഷണം

നാഷനല്‍ ജ്യോഗ്രഫിക് മാസികയില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പരിശുദ്ധ കന്യകാ മറിയത്തെ ലോകത്തിലെ ഏറ്റവും ശക്തയായ വനിതയായി അവതരിപ്പിച്ചു കൊണ്ടുള്ള ഒരു ലേഖനമായിരുന്നു അത്.

ലോകമെമ്പാടുമുളള മരിയഭക്തി സസൂക്ഷ്മം പഠിച്ചതിനു ശേഷം തയ്യാറാക്കിയ ഈ ഫീച്ചറില്‍ പറയുന്ന ഒരു കാര്യമുണ്ട്. ബൈബിളില്‍ എത്ര കുറച്ചു വാക്കുകളാണ് പരിശുദ്ധ കന്യാമറിയത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്. എന്നിട്ടും ലോകചരിത്രത്തെ ഇത്രയധികം സ്വാധീനിക്കാന്‍ എങ്ങനെ മറിയത്തിന് സാധിച്ചു? പ്രായഭേദമന്യേ കൗമാരക്കാരെയും മധ്യവയസ്‌കരെയും വൃദ്ധരെയും കന്യാമറിയം സ്വാധീനിക്കുന്നു. എല്ലാ നാട്ടിലും രാജ്യങ്ങളിലും ഭാഷകളിലും മറിയത്തോടുള്ള ഭക്തി പരന്നു കിടക്കുന്നു.

അശരണരുടെ അമ്മയാണ് പരിശുദ്ധ കന്യകാ മറിയം. ‘മറിയത്തിന്റെ വഴികള്‍ അന്വേഷിച്ചു സഞ്ചരിച്ച ഞാന്‍ ഒരു കാര്യം മനസ്സിലാക്കി, മറിയം പലപ്പോഴും പ്രത്യക്ഷപ്പെടുന്നത് പ്രതിസന്ധി ഘട്ടങ്ങളിലാണ്. ആദ്യം ശാരീരിക സൗഖ്യം പ്രദാനം ചെയ്യുന്ന അമ്മ പിന്നീട് ആത്മീയ സൗഖ്യത്തിലേക്ക് അവരെ നയിക്കുന്നു.’ ലേഖനകര്‍ത്താവ് തന്റെ കണ്ടെത്തലുകളെ കുറിച്ച് എഴുതുന്നു.

വി. ഗ്രന്ഥം പരിശോധിച്ചാല്‍ നമുക്കും ഒരു കാര്യം മനസ്സിലാകും. പ്രയാസങ്ങള്‍ അനുഭവിക്കുന്നവരുടെ അടുത്തേക്കാണ് അമ്മ ഓടിയെത്തുന്നത്. പ്രായം ഏറെയായി ഗര്‍ഭാരിഷ്ടതകള്‍ അനുഭവിച്ചു കൊണ്ടിരുന്ന എലിസബത്തിനെ സഹായിക്കാനും ശുശ്രൂഷിക്കാനും മാതാവ് ഓടിയെത്തുന്നുണ്ട്. പിന്നീട് വീഞ്ഞ് തീര്‍ന്നു പോയി മാനക്കേടിന്റെ വക്കില്‍ നിന്ന കുടുംബത്തിന് ആശ്വാസമായി മാതാവ് പ്രത്യക്ഷപ്പെടുന്നു.

ലോകം വലിയ വെല്ലുവിളികളിലൂടെ കടന്നു പോകുമ്പോഴെല്ലാം മാതാവ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഫാത്തിമായില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ലോകം ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികളില്‍ പെട്ടുഴലുകയായിരുന്നു. ആശ്വാസവും പ്രതീക്ഷയും പകരുന്ന വാക്കുകളുമായി അവിടെ അമ്മ പ്രത്യക്ഷപ്പെട്ടു.

ജീവിതം പ്രതിസന്ധികളെ നേരിടുമ്പോള്‍ നാം ഓടിയെത്തേണ്ടത് പരിശുദ്ധ മാതാവിന്റെ പക്കലാണ്. നാം ജീവിക്കുന്ന ലോകം പ്രതിസന്ധി നേരിടുമ്പോഴും മാതാവിന്റെ പക്കല്‍ അഭയം തേടണം.  അമ്മയുടെ മേലങ്കിക്കുള്ളില്‍ അവിടുന്ന് നമ്മെ സംരക്ഷിക്കും.

യേശുവില്‍ സ്നേഹപൂര്‍വ്വം,

ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles