69 മക്കളെ പ്രസവിച്ച അമ്മ! ഫ്രം റഷ്യ
വിശ്വസിക്കാന്‍ പ്രയാസം തോന്നുമെങ്കിലും സംഗതി സത്യമാണ്. റഷ്യ സ്വദേശിയായ കൃഷിക്കാരന് ഫയദോര്‍ വാസിലിയേവിന്റെ ഭാര്യ വലെന്റീന വാസിലിയേവ് ആണ് ഈ ലോക റെക്കോര്‍ഡിന് ഉടമ.
ഏഡി 1725 നും 1765 നും ഇടയിലുള്ള കാലത്താണ് വാലന്റീന 69 മക്കളെ പ്രസവിച്ചത്. അതില്‍ 16 തവണ ഇരട്ട കുട്ടികളെയും 7 തവണ മൂന്നു കുട്ടികളെും 4 തവണ നാലു കുട്ടികളെയും വാലന്റീന പ്രസവിച്ചു. അതില്‍ 67 പേരും അതിജീവിച്ചപ്പോള്‍ രണ്ടു കൂട്ടികള്‍ ശൈശവത്തില്‍ മരണമടഞ്ഞു.
ചരിത്രം പറയുന്നതനുസരിച്ച് ഫയദോര്‍ വാസിലിയേവ് ഏഡി 1700 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരു കൃഷിക്കാരനാണ്. അദ്ദേഹത്തിന്റെ ഭാര്യ വാലന്റനീയ എക്കാലത്തും ഏറ്റവും കൂടുതല്‍ മക്കളെ പ്രസവിച്ച സ്ത്രീ എന്ന ഗിന്നസ് ലോക റെക്കോര്‍ഡിന് ഉടമയാണ്.
ഈ അത്ഭുത മാതൃത്വത്തെ കുറിച്ച് ആദ്യം വാര്‍ത്ത പ്രസിദ്ധീകരിച്ചത് 1783 ല്‍ ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിച്ച ദ ജന്റില്മാന് മാസികയിലാണ്.