തീക്കനൽ പോലൊരു അമ്മ

മനസിൻ്റെ കോണിലെവിടെയോ നൊമ്പരപ്പൂവായി ഇന്നും
നിറഞ്ഞു നിൽക്കുന്ന
ഒരു അമ്മയുണ്ട്.
തീക്കനലിൻ്റെ മുഖമുള്ളൊരു അമ്മ
മേഘാലയയിലെ ഒരു ഗ്രാമത്തിൽ
പഠനത്തിൻ്റെ ഭാഗമായി വീടുകൾ സന്ദർശിക്കുന്ന സമയത്താണ്
ആ അമ്മയെ കാണുന്നത്.
ഒരു വീട്ടിലെത്തിയപ്പോൾ അവിടെ
അമ്മയും അവരുടെ പത്താം ക്ലാസുകാരിയായ മകളും മാത്രമേയുള്ളൂ.
രണ്ടു പേരുടേയും മുഖത്ത് ദുഃഖം.
കുറച്ചൊക്കെ ഇംഗ്ലീഷ് അറിയാവുന്ന
അവരോട്
‘എന്തു പറ്റി, മുഖം വല്ലാതിരിക്കുന്നല്ലോ?’
എന്നു ഞാൻ ചോദിച്ചു.
മറുപടി നൽകിയത് അമ്മയായിരുന്നു:
“അച്ചാ, എൻ്റെ മകളെ നോക്കൂ……,
അവൾ അഞ്ചുമാസം ഗർഭിണിയാണ്! “
അതു കേട്ട് ഞാൻ ശക്തമായി ഞെട്ടി.
പത്രങ്ങളിലൊക്കെ ഇത്തരത്തിൽ പല കഥകളും വായിച്ചിട്ടുണ്ടെങ്കിലും
ഇങ്ങനെയൊരു
നേർക്കാഴ്ച ആദ്യമാണ്.
മിഴിനീർ വാർത്തുകൊണ്ട്
ആ സ്ത്രീ തുടർന്നു:
“ഒരേ ക്ലാസിൽ പഠിക്കുന്ന പയ്യനുമായി
ഇവൾ സൗഹൃദത്തിലായിരുന്നു.
ഞങ്ങളുടെ ഗ്രാമസംസ്ക്കാരത്തിൽ
അതൊക്കെ അനുവദനീയമാണ്. സൗഹൃദമാകാം… ഉചിതമെങ്കിൽ ഭാവിയിൽ ജീവിത പങ്കാളിയുമായി മാറാം.
ഓരോരുത്തരും അവരവരുടെ ജീവിത പങ്കാളിയെ ഇങ്ങനെ കണ്ടെത്തുകയാണ് ഇവിടെ പതിവ്.
എന്നാൽ, ഇവർ തമ്മിൽ ഇഷ്ടമാണെന്നറിഞ്ഞപ്പോഴേ
ഞാൻ പറഞ്ഞതാണ്;
സൂക്ഷിക്കണം, വളരെ അടുപ്പത്തിനൊന്നും പോകരുതെന്ന് .
പക്ഷേ…… എല്ലാം കൈവിട്ടു പോയി എന്ന് പറഞ്ഞാൽ മതിയല്ലോ.
അവനാണെങ്കിൽ ഇതറിഞ്ഞപാടെ
നാട് വിട്ട് പോയിരിക്കുന്നു.
ഹൈസ്കൂൾ പോലും പൂർത്തിത്തിയാക്കാത്ത ഇവളെ എങ്ങനെയാണ് ഇനി വിവാഹം ചെയ്തയക്കുക?
മകളല്ലേ….. തള്ളിക്കളയാനാകില്ലല്ലോ?….”
പ്രാർത്ഥിക്കാമെന്ന് വാക്കു പറഞ്ഞ്
ആ ഭവനത്തിൽ നിന്നിറങ്ങിയപ്പോൾ
ആരും തന്നെ അങ്ങനെയൊരു തെറ്റിൽ നിപതിക്കാനിടവരുത്തല്ലേ….
എന്നായിരുന്നു മനസ്സുനിറയെ പ്രാർത്ഥന. കാരണം ആ അമ്മയുടെ തീക്കനൽ മുഖവും ഉരുകിയൊലിക്കുന്ന കണ്ണുകളുമായിരുന്നു പ്രാർത്ഥനാ വേളകളിലെല്ലാം…
തിന്മയുടെ നീർക്കയങ്ങളിൽ നമ്മൾ നിപതിക്കുന്നത് അറിവില്ലാഞ്ഞിട്ടല്ല,
കൃപയില്ലാഞ്ഞിട്ടാണ്.
തിന്മയ്ക്കെതിരെ പ്രതികരിക്കണമെങ്കിൽ അറിവു മാത്രം പോരാ
കൃപകൂടി വേണം.
ഇവിടെയാണ് പരിശുദ്ധ അമ്മ
നമുക്ക് മാതൃകയയി മാറുന്നത്.
വിവാഹ നിശ്ചയം കഴിഞ്ഞ അവൾക്കരികിലേക്ക് സ്വർഗ്ഗത്തിൻ്റെ
ദൂദുമായി ദൈവദൂതൻ വന്നപ്പോഴും
അവൾ സധൈര്യം ചോദിച്ചു:
“ഇതെങ്ങനെ സംഭവിക്കും?
ഞാന് പുരുഷനെ അറിയുന്നില്ലല്ലോ?”
(ലൂക്കാ 1:34) എന്ന്.
തൻ്റെ ജീവിത വിശുദ്ധിക്കും
കുടുംബ ഭദ്രതയ്ക്കും കളങ്കം വരുത്തുന്ന യാതൊന്നും ജീവിതത്തിൽ സംഭവിക്കരുതെന്ന ദൃഢനിശ്ചയവും ദൈവകൃപയും സ്വന്തമാക്കിയവളാണ് പരിശുദ്ധ മറിയം.
അതുകൊണ്ടാണ് ദൈവദൂതൻ പോലും
‘കൃപ നിറഞ്ഞവളേ…’ എന്ന് മറിയത്തെ
അഭിസംബോധന ചെയ്യുന്നത്.
മറിയത്തിൻ്റെ മംഗളവാർത്ത തിരുനാൾ ആഘോഷിക്കുമ്പോൾ
അറിവിൻ്റെ മേൽ കൃപവന്ന് നിറഞ്ഞ് അരുതെന്ന് പറയേണ്ടിടത്ത്
അരുതെന്നും,
ശരിയെന്ന് പറയേണ്ടിടത്ത്
ശരിയെന്നും,
പറയാനുള്ള കൃപ ലഭിക്കാൻ പ്രാർഥിക്കാം
മംഗളവാർത്ത തിരുനാൾ മംഗളങ്ങൾ!

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles