പരിശുദ്ധ അമ്മ: പാപികളുടെ അഭയം

ജീവന്‍ നിലനിര്‍ത്താനുള്ള ബദ്ധപ്പാടില്‍ ജീവിക്കാന്‍ മറന്നു പോയ മനുഷ്യരെ നമുക്ക് നമിക്കാം. പരിശുദ്ധ കന്യകാ മറിയം അതിനുള്ള ഏറ്റവും വലിയ മാതൃകയാണ്. തന്റെ സ്വപ്‌നങ്ങളും ജീവിതവും ബലിയായി നല്‍കിയ കന്യക! എന്തിനായിരുന്നു, ദൈവദൂതന്റെ മുന്നില്‍ ‘ഇതാ കര്‍ത്താവിന്റെ ദാസി! നിന്റെ തിരുഹിതം എന്നില്‍ നിറവേറട്ടെ’ എന്ന് പറഞ്ഞ് സര്‍വവും സമര്‍പ്പിച്ചത്.

മനുഷ്യരക്ഷയുടെ ആദ്യത്തെ ബലിയായിരുന്നു, അത്. നമ്മള്‍ എന്നും ആവര്‍ത്തിച്ചു ചൊല്ലുന്ന ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാര്‍ത്ഥനയുടെ അവസാനത്തില്‍ ‘പാപികളായ ഞങ്ങള്‍ക്കു വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ!’ എന്ന് ഉരുവിടുമ്പോള്‍ ഓന്നോര്‍ക്കണം. അവള്‍ പാപികളുടെ മധ്യസ്ഥയാണ്. എല്ലാ പാപികള്‍ക്കും രക്ഷ നല്‍കുന്ന, പ്രത്യാശ നല്‍കുന്ന അഭയമാകുന്ന അമ്മ.

ഒരമ്മയ്ക്കു മാത്രമേ എല്ലാം ക്ഷമിക്കാന്‍ കഴിയൂ. എല്ലാം സഹിക്കാന്‍ കഴിയൂ. അതു കൊണ്ട് അവള്‍ പാപികള്‍ക്ക് അഭയമാണ്. വിധിയുടെ ദിവസത്തില്‍ തന്റെ മക്കള്‍ക്കു വേണ്ടി പാപത്തിലും തിന്മയിലും വീണു പോയ മക്കള്‍ക്കു വേണ്ടി വാദിക്കാന്‍ ആ അമ്മയുണ്ടാകും. കാരണം, മക്കളുടെ ദുഖം ഏറ്റുവാങ്ങാന്‍ ഒരമ്മയ്ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക?

പ്രപഞ്ച രഹസ്യങ്ങളുടെ കലവറയായ സ്ത്രീത്വം എന്ന ഭാവം എന്നും ആഗ്രഹിക്കുന്നത് അതിജീവനം എന്ന ശക്തിയും നിലനില്‍പ് എന്ന സത്യവുമാണ്. നിലനില്പില്ലെങ്കില്‍ പ്രപഞ്ചമില്ല. എല്ലാ മിഥ്യയാണ്. തുടര്‍ന്നു പോകേണ്ട ജീവന്റെ കണ്ണികള്‍. ജീവിതത്തിന്റെ ധാര, സ്ത്രീത്വം എന്ന മഹത്വത്തിലാണെങ്കില്‍ പരിശുദ്ധ കന്യാമറിയത്തിന് രക്ഷാകരപദ്ധതിയിലുള്ള സ്ഥാനം മഹനീയം തന്നെയാണ്.

അവള്‍ സ്വയം ബലിയായി. സ്വപുത്രനെ ബലിയായി നല്‍കി. ഒരമ്മയുടെ സമര്‍പ്പണവും സ്‌നേഹവും ഏറ്റുവാങ്ങുന്ന നമുക്ക് അമ്മയുടെ മധ്യസ്ഥം യാചിക്കാം. ‘പാപികളായ ഞങ്ങള്‍ക്കു വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിച്ചു കൊള്ളണമേ. ആമ്മേന്‍’!


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles