തിരുശേഷിപ്പുകളെ കുറിച്ച് കൂടുതല്‍ അറിയണമോ?

എന്താണ് തിരുശേഷിപ്പുകള്‍? വളരെ സുപരിചിതമായ ഒരു പേരാണ് നമുക്കിത്. തിരുശേഷിപ്പുകളുടെ ചരിത്രത്തിനു ക്രിസ്തുവി നോളം പഴക്കം ഉണ്ട്. പൊതുവേ നമ്മള് വണങ്ങുന്ന ഒരു വിശുദ്ധന്റെയോ ബഹുമാനിക്കുന്ന ഒരു വ്യക്തിയുടെയോ ജീവിതവുമായി ബന്ധപ്പെട്ടിരുന്ന വസ്തുക്കളെയാണ് തിരു ശേഷിപ്പുകള്‍ എന്ന് പറയുന്നത്. കത്തോലിക്കാ സഭയില്‍ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ ആണ് നാം അധികവും കണ്ടിട്ടുള്ളതും അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ടു വരുന്ന വസ്തുക്കള്‍ നമ്മള് ഉപയോഗിക്കാറുണ്ട്.
എല്ലാ മതങ്ങളിലും അവരുടെ വിശ്വാസത്തിനു അനുസരിച്ച തിരുശേഷിപ്പുകള്‍ കണ്ടുവരാറുണ്ട്. ബൈബിളില്‍ തിരുതിരുശേ ഷിപ്പുകളെ കുറിച്ച് പരാമര്‍ശിക്കുന്ന വചന ഭാഗം 2 രാജാക്കന്മാര് (1 3: 20 21) ആണ്.
കത്തോലിക്കാ സഭയുടെ ആദ്യ കാലങ്ങളില്‍ രക്തസാക്ഷികളായി മരിച്ചവരുടെ തിരുശേഷിപ്പുകള്‍ റോമിലെ കാറ്റകോമ്പില്‍ സൂ ക്ഷിച്ചു വച്ചിട്ടുണ്ട്. വിശുദ്ധരുടെ തിരുശേഷിപ്പുകളെ വണങ്ങുന്ന പാരമ്പര്യം ആണ് സഭക്കുള്ളത്.
തിരുസഭ തിരുശേഷിപ്പുകളെ മൂന്ന് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഒന്നാമത്, ക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ഉദാഹരണത്തിന്, കുരിശ്, പുല്‍ക്കൂട്, എന്നിവ. പിന്നെ വിശുദ്ധ രുടെ അല്ലെങ്കില്‍ രക്തസാക്ഷികളുടെ മുടി, എല്ല്, തുടങ്ങിയവ. വിശുദ്ധരുടെ ശരീരത്തിന്റെ ഭാഗങ്ങള്‍ എന്നിവ ഒക്കെ തിരു ശേഷിപ്പുകളുടെ ഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്. രണ്ടാമത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്, വിശുദ്ധര്‍ ഉപയോഗിച്ചിരുന്ന കൊന്ത, വസ്തുക്കള്‍, പുസ്തകങ്ങള്‍ എന്നിവയാണ്. വിശുദ്ധന്റെ ജീവിതവുമായി വളരെ അടുത്ത് നില്ക്കുന്ന വസ്തുക്കളെ രണ്ടാമത്തെ തിരുശേഷിപ്പുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ചിലപ്പോള്‍ അത് ആ വ്യക്തി ധരിച്ചിരുന്ന ഒരു വസ്ത്രമോ, അഥവാ ഒരു കൈയുറ വരെ ആകാം. മൂന്നാമതായി വരുന്ന വിഭാഗം ചെറിയ വസ്തുക്കള്‍ ആകാം. ഉപയോഗിച്ചിരുന്ന വസ്ത്രത്തിന്റെ ചെറിയ കഷണമോ, തിരുശേഷിപ്പുകളില്‍ വച്ച് വെഞ്ചരിച്ചു എടുക്കുന്ന കൊന്തകളോ മറ്റു കുഞ്ഞു ഉപയോഗ വസ്തുക്കളോ ആകാം.
തിരുശേഷിപ്പുകള്‍ സൂക്ഷിച്ചു വച്ച് പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിക്കുന്നത് അവരവരുടെ വിശ്വാസത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. കാനന്‍ നിയമം പ്രകാരം തിരുശേഷിപ്പുകള്‍ വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്. തിരുശേഷിപ്പുകളെ വണങ്ങാന്‍ നമുക്ക് ശ്രമിക്കാം. ആരാധന ദൈവത്തിനു കൊടുക്കാനും.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.