കത്തോലിക്ക മിഷണറി പെറുവില്‍ കൊല്ലപ്പെട്ടു

കത്തോലിക്ക മിഷണറിയായ നാദിയാ ഡി മുനാറി പെറുവില്‍ കൊല്ലപ്പെട്ടു. പെറുവില്‍ ദരിദ്രരായ കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പറേഷന്‍ മാറ്റോ ഗ്രോസൊ എന്ന സംഘടനയിലെ അംഗമാണ് ഇറ്റലിയില്‍ നിന്നുള്ള നാദിയ.

കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ലെങ്കിലും വടിവാളും, കയറും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ മാരകമായി മുറിവേറ്റതാണ് മരണത്തിലേക്ക് നയിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. ഏപ്രില്‍ 21 ബുധനാഴ്ചയാണ് പെറുവിന്റെ തലസ്ഥാനമായ ലിമയ്ക്ക് 400 കിലോമീറ്റര്‍ അകലെയുളള ‘മമ്മ മിയ’ എന്ന് പേരുള്ള ഓപ്പറേഷന്‍ മാറ്റോ ഗ്രോസൊയുടെ സ്ഥാപനത്തില്‍ അക്രമം നടന്നത്.

സംഘടന അഞ്ഞൂറോളം നിര്‍ധനരായ കുട്ടികള്‍ക്ക് സ്ഥാപനത്തില്‍ വിദ്യാഭ്യാസം നല്‍കുന്നുണ്ട്. തീര്‍ത്തും ദരിദ്രരായ കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കും ഭക്ഷണവും തയാറാക്കി വിതരണം ചെയ്യുന്നതും ഇവരുടെ സേവന മേഖലയാണ്. ചൊവ്വാഴ്ച രാത്രി ഒമ്പതരയ്ക്ക് എല്ലാവരും വിശ്രമിക്കാനായി പോയെന്നും പുലര്‍ച്ചെ ആറരയ്ക്ക് പ്രാര്‍ത്ഥിക്കാനായി നാദിയായെ വിളിക്കാന്‍ എത്തിയപ്പോള്‍ തലയില്‍ പരിക്കേറ്റ്, രക്തം വാര്‍ന്നു കിടക്കുന്ന കാഴ്ചയാണ് കണ്ടതെന്നും നാദിയായുടെ കൂടെ താമസിച്ചിരുന്ന അധ്യാപകര്‍ വെളിപ്പെടുത്തി. ലിസ്ബത്ത് റാമിറസ് ക്രൂസ് എന്ന മറ്റൊരു സ്ത്രീയും ആക്രമിക്കപ്പെട്ടന്ന് ഇറ്റാലിയന്‍ മാധ്യമമായ കോറേറി ഡെല്ലാ സേറാ റിപ്പോര്‍ട്ട് ചെയ്തു.

ഉടനെതന്നെ സമീപത്തുള്ള എലയാസര്‍ ഗുസ്മാന്‍ ബാരോണ്‍ ആശുപത്രിയില്‍ അവരെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക രൂപതയായ വിസന്‍സയുടെ മെത്രാന്‍ ബെന്യാമിനോ പിസിയോളും അനുശോചനം അറിയിച്ചു. ദരിദ്രരായവര്‍ക്ക് സേവനം നല്‍കുന്നതിന് യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടുകൂടി ഇറ്റാലിയന്‍ വൈദികനായ ഫാ. യുഗോ ഡി സെസിയാണ് ഓപ്പറേഷന്‍ മാറ്റോ ഗ്രോസൊ ആരംഭിക്കുന്നത്. മിഷ്ണറിയുടെ വിയോഗത്തില്‍ കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ റോം വിഭാഗം ദുഃഖം രേഖപ്പെടുത്തി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles