മരിച്ചെന്നു കരുതിയ കുട്ടി ജീവിച്ചു. ഡോക്ടര്‍ യേശുവിനെ സ്വീകരിച്ചു
യേശുവിന്റെ സൗഖ്യദായകമായ ശക്തിക്കു മുമ്പില്‍ വൈദ്യശാസ്ത്രത്തിന് കുമ്പിടാന്‍ ഇതാ ഒരു ഡോക്ടറുടെ സാക്ഷ്യം. ആഗോളത ലത്തില്‍ പ്രശസ്തിയാര്‍ജിച്ച ഡോക്ടര്‍ അരവിന്ദ് കുമാറാണ് താന്‍ നേരിട്ട് അനുഭവിച്ച അത്ഭുത സൗഖ്യത്തിന്റെ സാക്ഷ്യവുമായി ലോക ത്തിന്റെ മുന്നില്‍ നില്‍ക്കുന്നത്.
ഡിസംബര്‍ 23നു ഡല്‍ഹിയിലെ ത്യാഗ രാജ സ്റ്റേഡിയത്തില്‍ നടന്ന ഒരു അപകടമാണ് ഡോക്ടറുടെ വിശ്വാസത്തെ തെളിയിച്ചത്. പരിപാടിയില്‍ പങ്കെടുക്കുവാന്‍ എത്തിയ ഒരു കുട്ടി ഒന്നാം നിലയില്‍ നിന്നും താഴേക്കു വീണു. ബോധം നഷ്ട്ടപ്പെട്ട രക്തം വാര്‍ന്നു കൊണ്ടിരിക്കുന്ന കുട്ടിയെയും കൊണ്ട് ഡോക്ടര്‍ അടക്കമുള്ള സംഘം ഓള്‍ ഇന്ത്യ മെഡിക്കല്‍ ട്രസ്റ്റിന്റെ ട്രോമ കെയര്‍ യൂണിറ്റിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അത്ഭുതം സംഭവിച്ചത്. ഹൃദയമിടിപ്പ് ഇല്ലാതായി മരണം സംഭവിച്ചുവെന്നു ചിന്തിച്ച നേരത്ത് താന്‍ യേശുവിനോടാണ് പ്രാര്‍ത്ഥിക്കുന്നതെന്നും യേശുവിന്റെ നാമത്തില്‍ അത്ഭുതം സംഭവിക്കുമെന്നും മെഡിക്കല്‍ സംഘത്തില്‍ ഉണ്ടാ യിരുന്ന മലയാളി നേഴ്‌സായ സിജി ഡോക്ടര്‍ അരവിന്ദ് കുമാറിനോട് പറഞ്ഞു. തുടര്‍ന്നു സിജി, യേശുവിന്റെ നാമം വിളിച്ച് പ്രാര്‍ത്ഥി ക്കുവാന്‍ ഡോക്ടര്‍ അടക്കമുള്ള സംഘത്തോട് അഭ്യര്‍ത്ഥിക്കുകയായിരിന്നു.
സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ സാക്ഷ്യപ്പെടുത്താമെന്നും സിജി നേര്‍ന്നു. പ്രതീക്ഷ പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്ന ഡോക്ടര്‍, കുട്ടിക്ക് ബോധം വീണ്ടുകിട്ടിയാല്‍ സിജിയോടൊപ്പം സെഹിയോനില്‍ എത്തി സാക്ഷ്യപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തു. അടുത്ത നിമിഷം തന്നെ യേശുവിന്റെ സ്പര്‍ശനത്താല്‍ കുഞ്ഞിനു അനക്കം സംഭവിക്കുകയായിരുന്നു. ഇത്തരം അത്ഭുതങ്ങളില്‍ താന്‍ വിശ്വസിച്ചിരുന്നില്ലായെന്നും തന്റെ അന്‍പത്തിയൊന്‍പതാമത്തെ വയസ്സില്‍ താന്‍ ആദ്യമായി അത്ഭുതം നേരിട്ടു കാണുകയായിരിന്നുവെന്നും ഡോക്ടര്‍ അരവിന്ദ് കുമാര്‍ സാക്ഷ്യപ്പെടുത്തി.
ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിലെ തൊറാസിക് റോബോട്ടിക് സര്‍ജറി ഡിപ്പാര്‍ട്ട്മെന്റില്‍ കാല്‍ നൂറ്റാണ്ടോളം സേവനം ചെയ്ത ഡോ. അരവിന്ദ് കുമാര്‍ വൈദ്യശാസ്ത്ര രംഗത്തെ പ്രഗത്ഭരായവര്‍ക്ക് നല്‍കുന്ന ഡോ. ബി. സി റോയി അവാര്‍ഡ് 2014ല്‍ കരസ്ഥമാക്കിയ വ്യക്തി കൂടിയാണ്. പതിനായിരത്തിലധികം ശസ്ത്രക്രിയകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഡല്‍ഹി ശ്രീ ഗംഗാറാം ഹോസ്പിറ്റലിന്റെ ചെയര്‍മാനാണ്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.